Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PHC

Alappuzha

അ​വ​ഗ​ണ​ന​യി​ൽ വെ​ട്ട​യ്ക്ക​ൽ പി​എ​ച്ച്സി

തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യ വെ​ട്ട​യ്ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഗു​രു​ത​ര​മാ​യ അ​വ​ഗ​ണ​ന​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​രോ​ഗ്യ​സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ ഈ ​ചി​കി​ത്സാ​ല​യം, വ​ർ​ഷ​ങ്ങ​ളാ​യി ജീ​ർ​ണാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി കി​ട​ത്തി​ച്ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന പ​ന്ത്ര​ണ്ടോ​ളം കി​ട​ക്ക​ക​ൾ നി​ല​വി​ൽ ഒ​ന്നും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. രേ​ഖ​ക​ളി​ൽ നാ​ലു ഡോ​ക്ട​ർ​മാ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​താ​യി കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും ഒ​രാ​ൾ​ക്കെ​ങ്കി​ലും സേ​വ​നം ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

ന​ഴ്സു​മാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യ​തും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​യും ലാ​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ളും സ്ഥി​ര​ത​യി​ല്ലാ​ത്ത നി​ല​യി​ലാ​ണ്. ലാ​ബ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഇ​വി​ടെ ത​ന്നെ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല.
1975ൽ ​യ​ഹൂ​ദ​ൻ​മാ​ർ സം​ഭാ​വ​ന ചെ​യ്ത കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​ധാ​ന ചി​കി​ത്സാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പി​ന്നീ​ട് നി​ർ​മി​ച്ച ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ ഇ​പ്പോ​ഴും ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. ചേ​ർ​ത്ത​ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന റെ​യി​ൽ​വേ പാ​ത​യാ​ണ് മ​റ്റൊ​രു വ​ലി​യ വെ​ല്ലു​വി​ളി.

ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ലെ​വ​ൽ ക്രോ​സു​ക​ൾ അ​ട​യ്ക്കു​ന്ന​തോ​ടെ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട് മ​ര​ണം വ​രെ ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വെ​ട്ട​യ്ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വാ​ര​വും പ്ര​വ​ർ​ത്ത​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യ്ക്കു നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​ത്യാ​ഹി​ത വി​ഭാ​ഗം ആ​രം​ഭി​ക്ക​ൽ, ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ൽ, ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ൽ, ലാ​ബ് സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ ന​ട​പ്പാ​ക്കി​യാ​ൽ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കും. ഇ​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Latest News

Corehub Up