ഏരുവേശി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
ചെമ്പേരി: മുൻ മന്ത്രി കെ.സി. ജോസഫിന്റെ 2017-18 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ഏരുവേശി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓവർസിയർ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷരായ പൗളിൻ തോമസ്, ഷൈല ജോയ്, വാർഡ് മെംബർമാരായ എം.ഡി. രാധാമണി, പി.വി. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സോജൻ കാരാമയിൽ, ജയിംസ് തുരുത്തേൽ, ഏരുവേശി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. വന്ദന, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, സദാനന്ദൻ, പി.വി. രഞ്ജിത്ത്, ജോയി തെക്കേടത്ത്, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർമാരായ ഷീജ ഷിബു, ജയശ്രീ ശ്രീധരൻ, റോയി കാവനാടി, ജസ്റ്റിൻ തുളുമ്പൻമാക്കൽ എന്നിവർ നേതൃത്വം നൽകി.
Tags : PHC nattuvisesham local news