Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PJ Joseph

ഒ​രു വ​ശ​ത്ത് സീ​റ്റി​ന് ക​ടി​പി​ടി; ഇ​വി​ടെ സീ​റ്റ് വേ​ണ്ടെ​ന്നു പ​റ​ഞ്ഞ് നാ​ല് പേ​ർ

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നും മ​ത്സ​രി​ക്കാ​നു​മാ​യി നേ​താ​ക്ക​ളെ​ല്ലാം നെ​ട്ടോ​ട്ട​മോ​ടു​ന്ന സ​മ​യ​മാ​ണി​ത്. സ്ഥാ​നാ​ർ​ത്ഥി​ത്വം കി​ട്ടാ​ത്ത​വ​ർ മ​റു​ക​ണ്ടം ചാ​ടു​ന്ന​തും റി​ബ​ലു​ക​ൾ ആ​കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. റി​ബ​ൽ ശ​ല്യം മൂ​ന്നു മു​ന്ന​ണി​ക​ള​യും വ​ൻ​തോ​തി​ൽ പൊ​ല്ലാ​പ്പി​ലാ​ക്കു​മ്പോ​ൾ ഇ​താ നാ​ലു​പേ​ർ ത​ങ്ങ​ൾ​ക്ക് സ്ഥാ​നാ​ർ​ത്ഥി​ത്വം വേ​ണ്ടെ​ന്നും ദ​യ​വാ​യി മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്ന അ​പേ​ക്ഷ​യു​മാ​യി മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​രാ​കു​ന്നു.

ഈ ​നാ​ലു​പേ​രി​ൽ ഒ​രാ​ൾ എ​ത്ര അ​പേ​ക്ഷി​ച്ചി​ട്ടും വീ​ണ്ടും സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ൽ അ​ക​പ്പെ​ട്ടു ക​ഴി​ഞ്ഞു. താ​നൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യും കാ​യി​ക വ​കു​പ്പ് മ​ന്ത്രി​യു​മാ​യ വി.​അ​ബ്ദു​റ​ഹി​മാ​ൻ സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ ഉ​ള്ള സ്വ​ത​ന്ത്ര​നും നാ​ഷ​ണ​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ് പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​ണ്. മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം ര​ണ്ടു​ത​വ​ണ​യാ​യി തി​രൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ലോ​ക​സ​ഭ​യി​ലേ​ക്കും പ​ല​ത​വ​ണ മ​ത്സ​രി​ച്ചി​ട്ടു​ണ്ട് .

പ​ല​ത​രം വി​വാ​ദ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും സ്പോ​ർ​ട്സ് സം​ബ​ന്ധ​മാ​യി അ​ക​പ്പെ​ട്ട​തി​നാ​ലാ​കാം രാ​ഷ്ട്രീ​യ​ത്തോ​ട് ഒ​രു വി​മു​ഖ​ത അ​ബ്ദു​റ​ഹ്മാ​ൻ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും ബി​സി​ന​സ് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പ​റ​ഞ്ഞാ​ണ് ത​ന്നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് സി​പി​എം നേ​തൃ​ത്വ​ത്തോ​ട് അ​ബ്ദു​റ​ഹ്മാ​ൻ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ജ​യ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് ഈ 63 ​കാ​ര​നെ എ​ൽ​ഡി​എ​ഫ് വീ​ണ്ടും ക​ള​ത്തി​ൽ ഇ​റ​ക്കു​ന്ന​ത്.

ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ നേ​താ​വും ചി​റ്റൂ​രി​ൽ നി​ന്ന് നാ​ലു ത​വ​ണ എം​എ​ൽ​എ​യും ആ​യ ഇ​പ്പോ​ഴ​ത്തെ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി(81)​സ്വ​യം മ​ത്സ​ര രം​ഗ​ത്ത് നി​ന്ന് മാ​റു​ക​യാ​ണെ​ന്ന് വ​ള​രെ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ൽ ക്ലീ​ൻ ഇ​മേ​ജ് നി​ല​നി​ർ​ത്തു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി അ​റി​യ​പ്പെ​ടു​ന്ന ക​ർ​ഷ​ക​നും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സം​ഘാ​ട​ക​നു​മാ​ണ്. വി​ശ്ര​മ​ജീ​വി​തം മോ​ഹി​ച്ചാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി മ​ത്സ​ര​ത്തി​ൽ നി​ന്ന് മാ​റി​യ​ത് .പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ജ​ന​താ​ദ​ൾ നേ​താ​വാ​യ അ​ഡ്വ​ക്കേ​റ്റ് വി ​മു​രു​ക​ദാ​സ​നെ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ക്കി ക​ഴി​ഞ്ഞു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നു​മു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യും പ​ല​ത​വ​ണ മ​ന്ത്രി​യു​മാ​യ കെ . ​ബാ​ബു​വാ​ണ് ( 74) സ്വ​യം മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് ആ​ദ്യ​മേ പ്ര​ഖ്യാ​പി​ച്ച മ​റ്റൊ​രു പ്ര​മു​ഖ​ൻ '1993 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഒ​രു​ത​വ​ണ ഒ​ഴി​ച്ചാ​ൽ തൃ​പ്പൂ​ണി​ത്ത​റ​യി​ൽ നി​ന്ന് ജ​യി​ച്ചു ക​യ​റി​യ ബാ​ബു എ​ന്നും ഇ​ട​തു​പ​ക്ഷ കോ​ട്ട​ക​ളെ വി​റ​പ്പി​ച്ച നേ​താ​വാ​ണ്. ഇ​ത്ത​വ​ണ എം ​സ്വ​രാ​ജു​മാ​യി ഉ​ണ്ടാ​യ കോ​ട​തി യു​ദ്ധം ക​ഴി​ഞ്ഞാ​ണ് എം​എ​ൽ​എ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ബാ​ബു പ​റ​ഞ്ഞെ​ങ്കി​ലും ബാ​ബു​വി​ന്‍റെ തീ​രു​മാ​നം വ​ള​രെ മാ​തൃ​കാ​പ​ര​മെ​ന്നാ​ണ് പൊ​തു​വേ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭ​യി​ൽ ബാ​ബു​വി​ന് പ്ര​ത്യേ​ക യാ​ത്ര​യ​യ​പ്പും ന​ൽ​കി​യി​രു​ന്നു കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ശാ​ക്തി​ക ചേ​രി​ക​ളെ ത​ന്നെ നി​യ​ന്ത്രി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ ജോ​സ​ഫി​ന്‍റെ പി​ന്മാ​റ്റ​മാ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​ന​ത്യാ​ഗം '1971 മു​ത​ൽ തൊ​ടു​പു​ഴ​യി​ൽ ജ​യി​ക്കു​ന്ന ജോ​സ​ഫ് പ​ത്ത് ത​വ​ണ അ​വി​ടെ​നി​ന്നും ജ​യി​ച്ചു ക​യ​റി.​കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം മ​ക​ൻ അ​പു​ജോ​ൺ ജോ​സ​ഫി​നെ​യാ​ണ് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ജോ​സ​ഫി​ന്‍റെ പി​ന്മാ​റ്റം യു​ഡി​എ​ഫി​ലും നി​യ​മ​സ​ഭ​യി​ലും ഒ​രു ത​ല​മു​റ​യു​ടെ ത​ന്നെ മാ​റ്റ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

Kerala

ആയിരം പൂര്‍ണചന്ദ്രശോഭയില്‍

കേ​​​ര​​​ള രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലെ പ്ര​​​ബ​​​ല​​​നും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ളു​​​ടെ ത​​​ല​​​മു​​​തി​​​ര്‍ന്ന ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ പി.​​​ജെ. ജോ​​​സ​​​ഫി​​​ന് ഇ​​​ന്ന് 84. ആ​​​യി​​​രം പൂ​​​ര്‍ണ​​​ച​​​ന്ദ്ര​​​ന്മാ​​​രെ ക​​​ണ്ട ജോ​​​സ​​​ഫി​​​ന്‍റെ മ​​​ന​​​സ് ഇ​​​ന്നും ചെ​​​റു​​​പ്പം. പു​​​റ​​​പ്പു​​​ഴ​​​യി​​​ലെ പു​​​രാ​​​ത​​​ന ക​​​ത്തോ​​​ലി​​​ക്കാ കു​​​ടും​​​ബ​​​മാ​​​യ പാ​​​ല​​​ത്തി​​​നാ​​​ല്‍ വീ​​​ട്ടി​​​ല്‍ ജോ​​​സ​​​ഫി​​​ന്‍റെ​​​യും (നാ​​​ട്ടു​​​കാ​​​രു​​​ടെ കു​​​ഞ്ഞേ​​​ട്ട​​​ന്‍) അ​​​ന്ന​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1941 ജൂ​​​ണ്‍ 28നാ​​​യി​​​രു​​​ന്നു ഔ​​​സേ​​​പ്പ​​​ച്ച​​​ന്‍റെ ജ​​​ന​​​നം. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് പി​​​ള​​​ര്‍പ്പി​​​ലൂ​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ ജോ​​​സ​​​ഫ്, പി​​​ള​​​ര്‍പ്പു​​​ക​​​ളി​​​ലും ല​​​യ​​​ന​​​ങ്ങ​​​ളി​​​ലും യു​​​ഡി​​​എ​​​ഫ്, എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രു​​​ക​​​ളി​​​ലും മു​​​ന്ന​​​ണി​​​ക​​​ളി​​​ലും എ​​​ക്കാ​​​ല​​​വും ഒ​​​രു ഭാ​​​ഗ​​​ത്തെ ശ​​​ക്ത​​​നാ​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്നു. അ​​​ഞ്ച​​​ര പ​​​തി​​​റ്റാ​​​ണ്ടാ​​​യി കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​ക​​​ളി​​​ലൊ​​​രാ​​​ൾ.
1970ല്‍ ​​​തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍നി​​​ന്നു മ​​​ത്സ​​​രി​​​ച്ച് ആ​​​ദ്യ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ പി.​​​ജെ. ജോ​​​സ​​​ഫ്, പ​​​ത്തു ത​​​വ​​​ണ​​​യാ​​​ണ് അ​​​തേ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ജ​​​യം ആ​​​വ​​​ര്‍ത്തി​​​ച്ച​​​ത്. അ​​​ന്ത​​​രി​​​ച്ച പി.​​​ടി. തോ​​​മ​​​സി​​​നോ​​​ടു തോ​​​റ്റെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് വീ​​​ണ്ടും മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​വി​​​ധി​​​യെത്തു​​​ട​​​ര്‍ന്ന് 1978ല്‍ ​​​കെ.​​​എം. മാ​​​ണി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​തി​​​നെത്തു​​​ട​​​ര്‍ന്ന് എ.​​​കെ. ആ​​​ന്‍റ​​ണി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ എ​​​ട്ടു മാ​​​സം ആ​​​ഭ്യ​​​ന്ത​​​ര​​മ​​​ന്ത്രി​​​യാ​​​യി. 1980-87ല്‍ ​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​ന്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ റ​​​വ​​​ന്യൂ മ​​​ന്ത്രി, 1996-2001ല്‍ ​​​ഇ.​​​കെ. നാ​​​യ​​​നാ​​​ര്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി, 2006-2010ല്‍ ​​​വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി, 2011-2016ല്‍ ​​​ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലെ​​​ല്ലാം ജോസഫ് ശോ​​​ഭി​​​ച്ചു.
1989ലെ ​​​ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ് വി​​​ട്ട​​​ത്. കെ.​​​എം. മാ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വം അം​​​ഗീ​​​ക​​​രി​​​ച്ച് 2010ല്‍ ​​​കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എ​​​മ്മി​​​ല്‍ ല​​​യി​​​ച്ച​​​തോ​​​ടെ വീ​​​ണ്ടും യു​​​ഡി​​​എ​​​ഫി​​​ലെ​​​ത്തി. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​മാ​​​യി ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ഈ ​​​ല​​​യ​​​നം. ഇ​​​തി​​​നി​​​ടെ ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തെ വി​​​ട്ടു​​​പോ​​​യ കെ. ​​​ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് വീ​​​ണ്ടും ജോ​​​സ​​​ഫി​​​ന്‍റെ പാ​​​ര്‍ട്ടി​​​യി​​​ലെ​​​ത്തി കോ​​​ട്ട​​​യ​​​ത്തി​​​ന്‍റെ എം​​​പി​​​യാ​​​യ​​​തു സ​​​മീ​​​പ​​​കാ​​​ല ച​​​രി​​​ത്രം. കോ​​​ണ്‍ഗ്ര​​​സ് നേതാ​​​ക്ക​​​ള്‍ ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എ​​​മ്മി​​​നെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു സ്വാ​​​ഗ​​​തം ചെ​​​യ്യു​​​മ്പോ​​​ഴും ജോ​​​സി​​​ന്‍റെ പാ​​​ര്‍ട്ടി​​​യെ ര​​​ണ്ടു​​​കൈ​​​യും നീ​​​ട്ടി സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​ന്‍ ജോ​​​സ​​​ഫി​​​ന്‍റെ പാ​​​ര്‍ട്ടി​​​ക്കു പൂ​​​ര്‍ണ​​​സ​​​മ്മ​​​ത​​​മി​​​ല്ല.
കെ.​​​എം. മാ​​​ണി​​​യു​​​ടെ രോ​​​ഗാ​​​വ​​​സ്ഥ​​​യെ​​​യും വി​​​യോ​​​ഗ​​​ത്തെ​​​യും തു​​​ട​​​ര്‍ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍സ്ഥാ​​​ന​​​ത്തെ ചൊ​​​ല്ലി 2019ല്‍ ​​​തു​​​ട​​​ങ്ങി​​​യ ത​​​ര്‍ക്ക​​​ത്തി​​​ല്‍ പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ​​​യും ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ള്‍ വീ​​​ണ്ടും പി​​​ള​​​ര്‍ന്നു. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി ചെ​​​യ​​​ര്‍മാ​​​നാ​​​യ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എ​​​മ്മി​​​ന് അം​​​ഗീ​​​കൃ​​​ത സം​​​സ്ഥാ​​​ന പാ​​​ര്‍ട്ടി പ​​​ദ​​​വി​​​യും ര​​​ണ്ടി​​​ല ചി​​​ഹ്ന​​​വും ന​​​ല്‍കി​​​യ​​​തു ജോ​​​സ​​​ഫി​​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ജോ​​​സ​​​ഫി​​​ന്‍റെ വാ​​​ദം ത​​​ള്ളി കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ലെ പി​​​ള​​​ര്‍പ്പാ​​​യി​​ പോ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​തു അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​വു​​​മാ​​​യി. രാ​​ഷ്‌​​ട്രീ​​യ ​​​ത​​​ന്ത്ര​​​ജ്ഞ​​​നാ​​​യ ജോ​​​സ​​​ഫ് എ​​​ങ്കി​​​ലും ത​​​ള​​​ര്‍ന്നി​​​ല്ല. പി.​​​സി. തോ​​​മ​​​സി​​​ന്‍റെ പേ​​​രി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ബ്രാ​​​ക്ക​​​റ്റി​​​ല്ലാ​​​ത്ത കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​മാ​​​യി ചേ​​​ര്‍ന്ന് അ​​​തി​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​നാ​​​യാ​​​ണു ജോ​​​സ​​​ഫ് ക​​​രു​​​ത്തു തെ​​​ളി​​​യി​​​ച്ച​​​ത്.


ര​​​ണ്ടു വ​​​ര്‍ഷം​​മു​​​മ്പ് അ​​​ന്ത​​​രി​​​ച്ച പ്രി​​​യ​​​ത​​​മ ഡോ. ​​​ശാ​​​ന്തയുടെ ഓ​​​ര്‍മ​​​ക​​​ളി​​​ലും ത​​​ന്‍റെ ഇ​​​ഷ്ട​​​കാ​​​ര്യ​​​ങ്ങ​​​ളാ​​​യ കൃ​​​ഷി​​​യി​​​ലും സം​​​ഗീ​​​ത​​​ത്തി​​​ലും നി​​ന്ന് ഊ​​​ര്‍ജം ക​​​ണ്ടെ​​​ത്തി​​​യാ​​​ണു ജോ​​​സ​​​ഫി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യ മ​​​ക​​​ന്‍ അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് പി​​​താ​​​വി​​​ന്‍റെ നി​​​ഴ​​​ലാ​​​യി കൂ​​​ടെ​​​യു​​​ണ്ട്. രാ​​ഷ്‌​​ട്രീ​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ക്കും പി​​​ള​​​ര്‍പ്പു​​​ക​​​ള്‍ക്കും മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്‌​​​ക്കേ​​​ണ്ടി​​വ​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ള്‍ക്കും ഇ​​​ട​​​യി​​​ലും പ്രായം ത​​​ള​​​ര്‍ത്താ​​​ത്ത മ​​​ന​​​സു​​​മാ​​​യി ഇ​​​നി​​​യു​​​മൊ​​​ര​​​ങ്ക​​​ത്തി​​​നു ബാ​​​ല്യ​​​മു​​​ണ്ടെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണു ജോ​​​സ​​​ഫ്. കേ​​​ര​​​ള രാ​​ഷ്‌​​ട്രീ​​​യ​​​ത്തെ​​​യും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ളു​​​ടെ​​​ ഭാ​​​വി​​​യെ​​​യും കു​​​റി​​​ച്ച് അ​​​ട​​​ക്കം നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​പ്പു​​​ഴ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ല്‍ ദീ​​​പി​​​ക​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ ജോ​​​സ​​​ഫ് വി​​​ശ​​​ദ​​​മാ​​​യി സം​​​സാ​​​രി​​​ച്ചു.

തി​​​രി​​​ഞ്ഞു​​​നോ​​​ക്കു​​​മ്പോ​​​ള്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലേക്ക് ഇറ​​​ങ്ങി​​​യ​​​തി​​​ല്‍ തൃ​​​പ്ത​​​നാ​​​ണോ?


=വ​​​ള​​​രെ സം​​​തൃ​​​പ്ത​​​നാ​​​ണ്. കെ.​​​എം. ജോ​​​ര്‍ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആം​​​ര​​​ഭി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് പാ​​​ര്‍ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ക​​​ര്‍ഷ​​​ക​​​രു​​​ടെ ശ​​​ബ്ദ​​​മാ​​​യി മാ​​​റി. 1965ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 23 സീ​​​റ്റു​​​ക​​​ളോ​​​ടെ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് വ​​​ന്‍വി​​​ജ​​​യം നേ​​​ടി. ആ​​​ര്‍ക്കും ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​തെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്ന് 1967ല്‍ ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കെ.​​​എം. ജോ​​​ര്‍ജും കെ.​​​എം. മാ​​​ണി​​​യും ഇ. ​​​ജോ​​​ണ്‍ ജേ​​​ക്ക​​​ബും അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​രാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 1968-69ലാ​​​ണ് ഞാ​​​നാ​​​ദ്യം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ​​​ത്. 1970ല്‍ ​​​കെ.​​​എം. ജോ​​​ര്‍ജ് എ​​​ന്‍റെ പി​​​താ​​​വി​​​നെ ക​​​ണ്ടാ​​​ണ് എ​​​ന്നെ സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​ക്കി​​​യ​​​ത്. ആ​​​ഭ്യ​​​ന്ത​​​രം, റ​​​വ​​​ന്യു, വി​​​ദ്യാ​​​ഭ്യാ​​​സം, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, ഭ​​​വ​​​ന​​​നി​​​ര്‍മാ​​​ണം, ജ​​​ല​​​വി​​​ഭ​​​വം അ​​​ട​​​ക്കം വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെയും മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ലും എം​​​എ​​​ല്‍എ​​​ എന്ന നി​​​ല​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​നും നാ​​​ടി​​​നും വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ചെ​​​യ്യാ​​​നാ​​​യെ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും സ​​​ന്തോ​​​ഷം ന​​​ല്‍കു​​​ന്ന​​​ത്. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യു​​​ള്ള എ​​​ട്ടു മാ​​​സ​​​ത്തെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തു നി​​​യ​​​മ​​​വാ​​​ഴ്ച ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി. വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ പ്ല​​​സ് ടു ​​​ന​​​ട​​​പ്പാ​​​ക്കി. റ​​​വ​​​ന്യു മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കേ​​​ന്ദ്ര ഫ​​​ണ്ട് നേ​​​ടി​​​യെ​​​ടു​​​ത്തു. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ലോ​​​ക​​​ബാ​​​ങ്ക് സ​​​ഹാ​​​യ​​​ത്തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ള്‍ ആ​​​ധു​​​നി​​​ക​​​മാ​​​ക്കി.

1978ല്‍ ​​​കെ.​​​എം. മാ​​​ണി രാ​​​ജി​​​വ​​​യ്‌​​​ക്കേ​​​ണ്ടിവ​​​ന്ന​​​പ്പോ​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യാ​​​കാ​​​ന്‍ മ​​​ത്സ​​​രമു​​​ണ്ടാ​​​യെ​​​ന്നു കേ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​തു ശ​​​രി​​​യാ​​​ണോ? ആ​​​രാ​​​യി​​​രു​​​ന്നു പ​​​ക​​​രം മ​​​ന്ത്രി​​​യാ​​​കാ​​​ന്‍ നി​​​ര്‍ദേ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്.


=പാ​​​ര്‍ട്ടി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പു​​​ണ്ടാ​​​യി. വോ​​​ട്ടിം​​​ഗി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​ന്നെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യാ​​​യി നി​​​യോ​​​ഗി​​​ച്ച​​​ത്. അ​​​ന്ന് പാ​​​ര്‍ട്ടി ചെ​​​യ​​​ര്‍മാ​​​നാ​​​യി​​​രു​​​ന്ന വി.​​​ടി. സെ​​​ബാ​​​സ്റ്റ്യ​​​നെ​​​യാ​​​ണു പ​​​ര​​​സ്യ​​​മാ​​​യ​​​ല്ലെ​​​ങ്കി​​​ലും മാ​​​ണി​​​സാ​​​ര്‍ തു​​​ണ​​​ച്ച​​​ത്. പാ​​​ര്‍ട്ടി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു ഞാ​​​ന്‍. പി​​​ന്നീ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കേ​​​സി​​​ല്‍ ജ​​​യി​​​ച്ചു മാ​​​ണിസാ​​​ര്‍ തി​​​രി​​​ച്ചെ​​​ത്തു​​​ന്ന എ​​​ട്ടു മാ​​​സ​​​​മാ​​​ണ് ഞാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​രം കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ പ്ര​​​സ​​​ക്തി?


=കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന് ഇ​​​പ്പോ​​​ഴും വ​​​ലി​​​യ പ്ര​​​സ​​​ക്തി​​​യു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ദേ​​​ശീ​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ള്ള സം​​​സ്ഥാ​​​ന പാ​​​ര്‍ട്ടി​​​ക​​​ളാ​​​ണ് ആ​​​വ​​​ശ്യം. കാ​​​ര്‍ഷി​​​ക​​രം​​​ഗ​​​ത്തും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​ഷ്‌​​ടി​​​ക്കു​​​ന്ന​​​തി​​​ലും വി​​​ശാ​​​ല കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​നു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍ വേ​​​ണ്ട​​​വി​​​ധം മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ സം​​​സ്ഥാ​​​ന പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കേ ക​​​ഴി​​​യൂ. അ​​​തി​​​നാ​​​ല്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​സ​​​ക്തി മു​​​മ്പ​​​ത്തേ​​​ക്കാ​​​ള്‍ കൂ​​​ടി​​​യി​​​രി​​​ക്കു​​​ന്നു.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് പി​​​ള​​​ര്‍പ്പു​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു എ​​​ന്നു തോ​​​ന്നി​​​യി​​​ട്ടു​​​ണ്ടോ?


= പി​​​ള​​​ര്‍പ്പു​​​ക​​​ള്‍ നി​​​ര്‍ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. അ​​​ത​​​തു​​​ കാ​​​ല​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ ഇ​​​പ്പോ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ല്‍ അ​​​ര്‍ഥ​​​മി​​​ല്ല. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ളു​​​ടെ യോ​​​ജി​​​പ്പി​​​നാ​​​യാ​​​ണ് 2010ല്‍ ​​​കെ.​​​എം. മാ​​​ണി ചെ​​​യ​​​ര്‍മാ​​​നും ഞാ​​​ന്‍ വ​​​ര്‍ക്കിം​​​ഗ് ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യി പാ​​​ര്‍ട്ടി ല​​​യി​​​ച്ച​​​ത്.

ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​മാ​​​യു​​​ള്ള വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഭി​​​ന്ന​​​ത​​​യാ​​​ണോ ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ല​​​ത്തെ പി​​​ള​​​ര്‍പ്പി​​​നു കാ​​​ര​​​ണം?

=വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ജോ​​​സ് കെ. ​​​മാ​​​ണി​​​യോ​​​ട് ഒ​​​രു ഭി​​​ന്ന​​​ത​​​യോ എ​​​തി​​​ര്‍പ്പോ ഇ​​​ല്ല. മാ​​​ണിസാ​​​റു​​​മാ​​​യും സ്‌​​​നേ​​​ഹ​​​മാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ളു​​​ടെ യോ​​​ജി​​​പ്പി​​​നു മു​​​ന്‍കൈ​​​യെ​​​ടു​​​ക്കു​​​മോ?


=ആ ​​​വി​​​ഷ​​​യം ഇ​​​പ്പോ​​​ള്‍ പാ​​​ര്‍ട്ടി ച​​​ര്‍ച്ച ചെ​​​യ്തി​​​ട്ടില്ല. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് പാ​​​ര്‍ട്ടി ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന പൊ​​​തു​​​വി​​​കാ​​​രം അ​​​ണി​​​ക​​​ളി​​​ലു​​​ണ്ട്.

മ​​​ക്ക​​​ള്‍രാ​​ഷ്‌​​ട്രീ​​​യ​​​ത്തോ​​​ട് എ​​​ന്താ​​​ണ് അ​​​ഭി​​​പ്രാ​​​യം?


=അ​​​തൊ​​​രു വി​​​ഷ​​​യ​​​മാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മ​​​ക്ക​​​ള്‍ രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലു​​​ണ്ട​​​ല്ലോ. ജോ​​​സ് കെ. ​​​മാ​​​ണി​​​യെ​​​യും എ​​​തി​​​ര്‍ത്തി​​​ട്ടി​​​ല്ല.

പ​​​ഴ​​​യ​​​തു​​​പോ​​​ലു​​​ള്ള സ​​​ജീ​​​വ രാ​​​ഷ്‌​​ട്രീ​​​യപ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് ആ​​​രോ​​​ഗ്യം ത​​​ട​​​സ​​​മാ​​​കു​​​ന്നു​​​ണ്ടോ?


=വ​​​ള​​​രെ സ​​​ജീ​​​വ​​​മാ​​​യി ഇ​​​പ്പോ​​​ഴും പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഭാ​​​വി​​​യി​​​ലും സ​​​ജീ​​​വ​​​മാ​​​യി നേ​​​തൃ​​​ത്വം ന​​​ല്‍കും.

നേ​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​‍ യു​​​ഡി​​​എ​​​ഫി​​​ലും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ലും പ്ര​​​ശ്‌​​​ന​​​മാ​​​കാ​​​റി​​​ല്ലേ?


=ചെ​​​റി​​​യ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ള്‍ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്. അ​​​തൊ​​​രു പ്ര​​​ശ്‌​​​ന​​​മാ​​​കി​​​ല്ല. ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പാ​​​ര്‍ട്ടി മു​​​ന്നോ​​​ട്ടു പോ​​​കും.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ​​​യും യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തു​​​ട​​​രും എ​​​ന്ന​​​ല്ലേ?


=പാ​​​ര്‍ട്ടി​​​ക്കു ന​​​യ​​​പ​​​ര​​​മാ​​​യും എ​​​ല്ലാ നി​​​ല​​​യി​​​ലും നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കും. പാ​​​ര്‍ട്ടി​​​യെ​​​യും മു​​​ന്ന​​​ണി​​​യെ​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഭ​​​വ​​​ന സ​​​ന്ദ​​​ര്‍ശ​​​ന​​​വും ഫ​​​ണ്ടുപി​​​രി​​​വും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫി​​​ലും ചി​​​ല പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ട​​​ല്ലോ. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത?


=ഒ​​​ന്നി​​​ച്ചു​​​ നി​​​ന്നാ​​​ല്‍ അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫ് ഉ​​​റ​​​പ്പാ​​​യും ജ​​​യി​​​ക്കും. നി​​​ല​​​മ്പൂ​​​ര്‍ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ യു​​​ഡി​​​എ​​​ഫി​​​ന്‍റെ തി​​​ള​​​ക്ക​​​മാ​​​ര്‍ന്ന വി​​​ജ​​​യം എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ജ​​​ന​​​വി​​​കാ​​​ര​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്.

പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​തു പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മോ?


=ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ള്‍ക്കു ന്യാ​​​യ​​​മാ​​​യ അം​​​ഗീ​​​കാ​​​രം ന​​​ല്‍കി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​മീ​​​പ​​​നം കോ​​​ണ്‍ഗ്ര​​​സ് മു​​​ന്‍കൈ​​​യെ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യാ​​​ല്‍ വി​​​ജ​​​യം നേ​​​ടാ​​​നാ​​​കും.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച്?


=മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ഡാ​​​മി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്നു. ഭൂ​​​ച​​​ല​​​ന​​​വും അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യും ഉ​​​ണ്ടാ​​ക്കാ​​​നി​​ട​​യു​​​ള്ള അ​​​പ​​​ക​​​ടസാ​​​ധ്യ​​​ത ആ​​​ര്‍ക്കും ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പു​​​തി​​​യ ഡാ​​​മി​​​നാ​​​യു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ കേ​​​ര​​​ളം ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം. ഡാം ​​​സേ​​​ഫ്റ്റി നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ക​​​ര്‍ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ കേ​​​ര​​​ള സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്ക​​​ണം.

വ​​​ര്‍ഗീ​​​യ​​​ത​​​യും മ​​​യ​​​ക്കു​​​മ​​​രു​​​ന്നും ഭീ​​​ഷ​​​ണി​​​യ​​​ല്ലേ. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ത​​​സൗ​​​ഹാ​​​ര്‍ദം നി​​​ല​​​നി​​​ര്‍ത്തേ​​​ണ്ട​​​ത​​​ല്ലേ?


=മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ വ്യാ​​​പ​​​നം വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണ്. അ​​​തു ത​​​ട​​​യേ​​​ണ്ട​​​തു​​​ണ്ട്. മ​​​ത​​​സൗ​​​ഹാ​​​ര്‍ദം അ​​​ര​​​ക്കി​​​ട്ടു​​​റ​​​പ്പി​​​ക്കാ​​​ന്‍ എ​​​ല്ലാ​​​വ​​​രും യോ​​​ജി​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍ഷ​​​ക​​​രെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും ര​​​ക്ഷി​​​ക്കാ​​​ന്‍ ആ​​​രു​​​മി​​​ല്ലേ?


=വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ര​​​ക്ഷി​​​ക്കാ​​​ന്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക​​​ണം. പ്ര​​​ത്യേ​​​കി​​​ച്ചു വ​​​നാ​​​തി​​​ര്‍ത്തി​​​ക​​​ള്‍ പ​​​ങ്കി​​​ടു​​​ന്ന ജ​​​ന​​​വാ​​​സ​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ആ​​​ന ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ക്ക് കാ​​​ട്ടി​​​നു​​​ള്ളി​​​ല്‍ ത​​​ന്നെ വെ​​​ള്ള​​​വും തീ​​​റ്റ​​​യും ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഒ​​​രു പോം​​​വ​​​ഴി. വ​​​ന​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ വ​​​നം​​​വ​​​കു​​​പ്പും സ​​​ര്‍ക്കാ​​​രും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ കേ​​​ര​​​ള​​​ത്തോ​​​ടു വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നു​​​വെ​​​ന്ന എ​​​ക്കാ​​​ല​​​ത്തെ​​​യും പ​​​രാ​​​തി ഇ​​​പ്പോ​​​ഴു​​​മു​​​ണ്ടോ?
=കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്ന ശ​​​ക്ത​​​മാ​​​യ പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ട്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​യ​​​റ്റി​​​റ​​​ക്കു​​​മ​​​തി ന​​​യ​​​ങ്ങ​​​ള്‍ ക​​​ര്‍ഷ​​​ക​​​ര്‍ അ​​​ട​​​ക്കം കേ​​​ര​​​ള​​​ത്തി​​​നു ദോ​​​ഷ​​​ക​​​ര​​​മാ​​​കു​​​ന്നു. മൂ​​​ല്യ​​​വ​​​ര്‍ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്കു ക​​​ര്‍ഷ​​​ക​​​ര്‍ പ്രാ​​​മു​​​ഖ്യം കൊ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

Latest News

Corehub Up