Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PK Sasi

പാ​ല​ക്കാ​ട്ടെ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ പി.​കെ. ശ​ശി​യു​ടെ ഡി​എം​എ​ഫി​ൽ ചേ​ർ​ന്നു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ 800 ഓ​ളം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പി.​കെ. ശ​ശി​യു​ടെ ഡി​എം​എ​ഫി​ൽ ചേ​ർ​ന്നു. ഈ ​മാ​സം 14 ന് ​ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട്ടെ സി​പി​എ​മ്മി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ നേ​തൃ​ത്വ​ത്തോ​ട് ക​ല​ഹി​ച്ച് പാ​ർ​ട്ടി വി​ട്ട​വ​രെ കൂ​ടെ കൂ​ട്ടാ​നും നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. പാ​ല​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ബ്ദു​ൽ ഷു​ക്കൂ​റു​മാ​യി ഡി​എം​എ​ഫ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി.

ഡി​എം​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കൂ​ടെ നി​ൽ​ക്ക​ണ​മെ​ന്ന് ഡി​എം​എ​ഫ് നേ​താ​ക്ക​ൾ അ​ബ്ദു​ൽ ഷു​ക്കൂ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്നാ​ൽ പി.​കെ.​ശ​ശി, ഇ​ല്ലെ​ങ്കി​ൽ വെ​റും ശ​ശി; മ​ധു​രം പ​ങ്കു​വ​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

പാ​ല​ക്കാ​ട്: പി.​കെ. ശ​ശി​യെ പാ​ർ​ട്ടി​യി​ൽ‌ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ മ​ധു​രം വി​ത​ര​ണം ചെ​യ്തും പ​ട​ക്കം പൊ​ട്ടി​ച്ചും ആ​ഘോ​ഷി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ. മ​ണ്ണാ​ർ​ക്കാ​ട്ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡു വി​ത​ര​ണം ചെ​യ്ത് ആ​ഘോ​ഷി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ശ​ശി​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. പാ​ല​ക്കാ​ട് ന​ട​ന്ന വി​മ​ത ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ശ​ശി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്നാ​ൽ പി.​കെ. ശ​ശി ഇ​ല്ലെ​ങ്കി​ൽ വെ​റും ശ​ശി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ്രീ​രാ​ജ് വെ​ള്ള​പ്പാ​ടം പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നൊ​പ്പം ഒ​രു പീ​ഡ​ന വീ​ര​നെ കൂ​ടി യു​ഡി​എ​ഫി​ന് കി​ട്ടി​യെ​ന്നും ശ്രീ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തീ​വ്ര​ത അ​ള​ക്കാ​ൻ ഇ​നി കു​ഞ്ഞാ​പ്പ​ക്കും വി.​ഡി. സ​തീ​ശ​നും അ​വ​സ​രം കി​ട്ട​ട്ടെ​യെ​ന്നും ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഞാ​ൻ ജ്യോ​ത്സ്യ​ന​ല്ല: എ.​കെ. ബാ​ല​ൻ

പാ​​​ല​​​ക്കാ​​​ട്: ശ​​​ശി രാ​​​ജി​​​വ​​​ച്ച​​​തി​​​നു താ​​​ൻ എ​​​ന്തു​​​ചെ​​​യ്യാ​​​നാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് എ.​​​കെ. ബാ​​​ല​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. ശ​​​ശി കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു പോ​​​കു​​​മോ എ​​​ന്നു​​​പ​​​റ​​​യാ​​​ൻ താ​​​ൻ ജോ​​​ത്സ്യ​​​ന​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ​​​ടി​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​താ​​​യി പാ​​​ർ​​​ട്ടി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ശ​​​ശി പാ​​​ർ​​​ട്ടി വി​​​ടു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നും സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​ൻ. സു​​​രേ​​​ഷ് ബാ​​​ബു പ​​​റ​​​ഞ്ഞു.

ശ​​​ശി​​​യു​​​ടെ യു​​​ഡി​​​എ​​​ഫ് പ്ര​​​വേ​​​ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​കാ​​​ത്ത ഒ​​​രാ​​​ൾ, പു​​​റ​​​ത്തു​​​പോ​​​യാ​​​ൽ പ്ര​​​ശ്ന​​​മു​​​ണ്ടോ എ​​​ന്നു ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നും സു​​​രേ​​​ഷ് ബാ​​​ബു പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

എ.​കെ.​ബാ​ല​ൻ വാ​യ തു​റ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് വോ​ട്ട് ന​ഷ്ടം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ല​ക്കാ​ട് സി​പി​എം ജി​ല്ല ക​മ്മി​റ്റി

പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി. അ​ബ​ദ്ധ പ്ര​സ്‌​താ​വ​ന​ക​ൾ ന​ട​ത്തി എ.​കെ.​ബാ​ല​ൻ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്ന് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ.​കെ.​ബാ​ല​ൻ വാ​യ തു​റ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് വോ​ട്ട് ന​ഷ്ട​മാ​കു​മെ​ന്നും, ചു​മ​ത​ല​യി​ല്ലാ​ത്ത ബാ​ല​ൻ എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

മാ​റാ​ട് ക​ലാ​പ​ത്തെ കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​ക​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഒ​രു ചു​മ​ത​ല​യും ഇ​ല്ലാ​ത്ത വ്യ​ക്തി എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്. മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ന്നു പ​റ​ഞ്ഞാ​ണ് മാ​ധ്യ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ങ്ങ​നൊ​രു പ​ദ​വി പാ​ർ​ട്ടി​യി​ൽ ഉ​ണ്ടോ​യെ​ന്നും ജി​ല്ല ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ പി.​കെ. ശ​ശി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ശ​ശി വ​ർ​ഗ വ​ഞ്ച​ക​നാ​ണെ​ന്നും ജി​ല്ല ക​മ്മി​റ്റി​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

Kerala

സി​പി​എ​മ്മി​നു ക​ന​ത്ത വെ​ല്ലു​വി​ളി​യു​മാ​യി പി.​കെ. ശ​ശി അ​നു​കൂ​ല​വി​ഭാ​ഗം

പാ​​​ല​​​ക്കാ​​​ട്: പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​നാ​​​യ പി.​​​കെ. ശ​​​ശി​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മേ​​​ഖ​​​ല​​​യി​​​ൽ പി​​​ടി​​​മു​​​റു​​​ക്കാ​​​ൻ ശ്ര​​​മം തു​​​ട​​​ങ്ങി. പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി പ​​​ര​​​സ്യ​​​പോ​​​രി​​​നി​​​റ​​​ങ്ങി​​​യാ​​​ണ് നീ​​​ക്കം.

ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി.​​​കെ. ശ​​​ശി അ​​​നു​​​കൂ​​​ല​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ജ​​​ന​​​കീ​​​യ മ​​​തേ​​​ത​​​ര​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക ന​​​ൽ​​​കി. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ പ​​​ത്തു സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ൻ ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി മു​​​ത​​​ൽ ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി അം​​​ഗം​​​വ​​​രെ ജ​​​ന​​​കീ​​​യ മ​​​തേ​​​ത​​​ര​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ഒ​​​രു സീ​​​റ്റി​​​ൽ എ​​​സ്എ​​​ഫ്ഐ മു​​​ൻ ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി എ.​​​കെ. ഷാ​​​നി​​​ഫാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ സി​​​പി​​​എം മു​​​ൻ ലോ​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ സി​​​പി​​​എം ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​യാ​​​ൾ​​​ക്കും ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​രാ​​​കു​​​റു​​​ശി പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ മു​​​ൻ ലോ​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തും പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ വി​​​മ​​​ത​​​നീ​​​ക്ക​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​മാ​​​യി. കാ​​​രാ​​​കു​​​റു​​​ശി​​​യി​​​ൽ നി​​​ല​​​വി​​​ലെ ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ​​​കൂ​​​ടി ഇ​​​ന്നു നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക ന​​​ൽ​​​കും.

കോ​​​ട്ടോ​​​പ്പാ​​​ടം പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഞ്ചു​​​പേ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ണ്ണാ​​​ർ​​​ക്കാ​​​ടും പ​​​രി​​​സ​​​ര​​​ത്തും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​തു പി.​​​കെ. ശ​​​ശി​​​യെ സ്നേ​​​ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന് എ.​​​കെ. ഷാ​​​നി​​​ഫ് പ്ര​​​തി​​​ക​​​രി​​​ച്ചു. പി.​​​കെ. ശ​​​ശി​​​യെ മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യ​​​തി​​​ലെ അ​​​മ​​​ർ​​​ഷ​​​വും സ​​​ങ്ക​​​ട​​​വും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. സി​​​പി​​​എ​​​മ്മി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ജ​​​ന​​​കീ​​​യ മ​​​തേ​​​ത​​​ര​​​മു​​​ന്ന​​​ണി​​​യു​​​ടെ ല​​​ക്ഷ്യം.

സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടേ​​​ത് ഏ​​​കാ​​​ധി​​​പ​​​ത്യ​​​നി​​​ല​​​പാ​​​ടാ​​​ണ്. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം. പാ​​​ർ​​​ട്ടി​​​യെ പാ​​​ർ​​​ട്ടി​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ​​​വേ​​​ണ്ടി​​​യാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. സ്പി​​​രി​​​റ്റ്-​​​ക​​​ള്ള് മാ​​​ഫി​​​യ​​​യ്ക്കു പി​​​ന്നാ​​​ലെ​​​പോ​​​കു​​​ന്ന നേ​​​തൃ​​​ത്വ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​ഡി​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ആ​​​രു​​​മാ​​​യും ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഷാ​​​നി​​​ഫ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up