Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Package

Kasaragod

കാ​സ​ര്‍​ഗോ​ഡി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റാ​ന്‍ നൂ​റു​കോ​ടി​യു​ടെ വി​ക​സ​ന പാ​ക്കേ​ജ്: ക​ര​ട് പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​നാ​യു​ള്ള 100 കോ​ടി രൂ​പ​യു​ടെ ക​ര​ട് വാ​ര്‍​ഷി​ക പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​നോ​ദ​സ​ഞ്ചാ​രം, കാ​ര്‍​ഷി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ടു​ന്ന 27 സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​ണ് സ​മ​ഗ്ര​മാ​യ ഈ ​ക​ര​ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​മാ​ണ് പ​ദ്ധ​തി​യി​ല്‍ വ​ലി​യ പ​രി​ഗ​ണ​ന ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 10 കോ​ടി രൂ​പ​യും പു​തി​യ അ​പ​ക​ട-​ട്രോ​മ കെ​യ​ര്‍ സൗ​ക​ര്യ​ത്തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യും ക​ര​ട് വാ​ര്‍​ഷി​ക പ​ദ്ധ​തി വ​ക​യി​രു​ത്തി. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യ്ക്കും ഉ​പ​ജീ​വ​ന​ത്തി​നു​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​മ​ഗ്ര ക്ലി​നി​ക്ക​ല്‍ ബ്ലോ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 10 കോ​ടി രൂ​പ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പി​ന് കീ​ഴി​ല്‍ വ​യോ​ജ​ന ആ​ശു​പ​ത്രി ബ്ലോ​ക്ക് സ്ഥാ​പി​ക്കാ​ന്‍ 2.65 കോ​ടി രൂ​പ​യും ക​ര​ട് പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. കോ​ണ്‍​ക്രീ​റ്റ് മേ​ല്‍​ക്കൂ​ര​യി​ല്ലാ​ത്ത പ്രൈ​മ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കാ​ന്‍ 11 കോ​ടി രൂ​പ​യും സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും സോ​ഷ്യ​ല്‍ റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ള്‍​ക്കു​മാ​യി ആ​റു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

സെ​ക്ക​ന്‍​ഡ​റി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 12 കോ​ടി രൂ​പ​യും ആ​ധു​നി​ക ല​ബോ​റ​ട്ട​റി​ക​ള്‍​ക്ക് ര​ണ്ടു​കോ​ടി​യും കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ പു​തി​യ ജി​യോ​ള​ജി ബ്ലോ​ക്കി​ന് മൂ​ന്നു​കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി​യും മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ മു​ന്നോ​ട്ടി​ന് 35 ല​ക്ഷ​വും ല​ഭി​ക്കും. കാ​യി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍​മി​ക്കാ​ന്‍ മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ പാ​ല​ങ്ങ​ളും റോ​ഡു​ക​ളും പ​ദ്ധ​തി​യി​ലു​ണ്ട്. ഉ​ദ​യ​പു​രം-​മു​ന്നാ​ട് റോ​ഡി​ല്‍ പി​ണ്ടി​ക്ക​ട​വ് പാ​ലം നി​ര്‍​മി​ക്കാ​ന്‍ നാ​ലു​കോ​ടി​യും ബേ​ഡ​ഡു​ക്ക​യി​ലെ പാ​യം-​പ​യ​ങ്ങാ​ട് പാ​ല​ത്തി​ന് 3.5 കോ​ടി​യും വ​ക​യി​രു​ത്തി. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ബൈ​പ്പാ​സു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് മൂ​ന്നു​കോ​ടി​യും നെ​ല്ലി​ക്കു​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ മാ​ന​വീ​യം വീ​ഥി സ​ര്‍​ക്കു​ല​ര്‍ റോ​ഡു​ക​ള്‍​ക്കു​മാ​യി ര​ണ്ടു കോ​ടി രൂ​പ വീ​ത​വും കെ​ഡി​പി വ​ക​യി​രു​ത്തി.

തീ​ര​ദേ​ശ-​മ​ല​യോ​ര വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും പ​ദ്ധ​തി​യി​ല്‍ തു​ക വ​ക​യി​രു​ത്തി. തൈ​ക്ക​ട​പ്പു​റം, വ​ലി​യ​പ​റ​മ്പ് ബീ​ച്ചു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ര​ണ്ടു കോ​ടി വീ​ത​വും മ​ഞ്ഞം​പൊ​തി​കു​ന്ന് ഹി​ല്‍ ടൂ​റി​സ​ത്തി​ന് ഒ​രു കോ​ടി​യും വ​ക​യി​രു​ത്തി.

കാ​ര്‍​ഷി​ക-​മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ൽ, നീ​ലേ​ശ്വ​രം പാ​ലാ​യി പാ​ട​ശേ​ഖ​ര​ത്തി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി മൂ​ന്നു​കോ​ടി​യും മൃ​ഗ​സം​ര​ക്ഷ​ണ ലാ​ബു​ക​ളും ആ​ശു​പ​ത്രി​ക​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ര​ണ്ടു​കോ​ടി​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ശാ​സ്ത്രീ​യ​മാ​യി ത​ട​യു​ന്ന​തി​ന് ഒ​രു​കോ​ടി രൂ​പ​യും പാ​ക്കേ​ജി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

പൊ​തു​സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നും കാ​സ​ര്‍​ഗോ​ഡ് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നും അ​ന​ന്ത​പു​രം ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ വ്യ​വ​സാ​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നു​മാ​യി ര​ണ്ടു​കോ​ടി രൂ​പ വീ​ത​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​നു​പു​റ​മെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്പീ​ഡ് ബോ​ട്ടും ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​യി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. കാ​സ​ര്‍​ഗോ​ഡി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ​യാ​കു​ന്ന​താ​ണ് പു​തി​യ വാ​ര്‍​ഷി​ക പ​ദ്ധ​തി.

 

Latest News

Corehub Up