ആലപ്പുഴ: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഗർഭപരിചരണവും പ്രസവസൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരുനാഗപ്പള്ളി കിംസ് വലിയത്ത് ആശുപത്രിയിൽ ബംപ് ടു ബേബി - ഡെലിവറി പാക്കേജ് ആരംഭിച്ചു.
ഗർഭകാലത്തിന്റെ ആദ്യ മാസം മുതൽ പ്രസവം വരെ ആവശ്യമായ സമഗ്ര ചികിത്സാ സേവനങ്ങൾ 50,000 രൂപയുടെ ഒരൊറ്റ പാക്കേജിൽ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
ഗർഭകാല സ്കാനിംഗ് പരിശോധനകൾ, ആവശ്യമായ ലാബ് ടെസ്റ്റുകൾ, ഡോക്ടർ കൺസൽട്ടേഷനുകൾ, പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാ പരിചരണം എന്നിവ വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ലഭ്യമാകും.
പ്രസവത്തിനും സിസേറിയനും ഒരേ പാക്കേജ് എന്ന സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കിംസ് വലിയത്ത് ഹോസ്പിറ്റൽ യൂണിറ്റ് ഹെഡ് ഡോ. അനിത ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.