Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchagusti

Kottayam

പഞ്ചഗുസ്തി: വെ​ങ്ക​ല​ശോ​ഭ​യുമായി ശോ​ഭ​ന ച​ന്ദ്ര​ന്‍

പാ​ലാ: ദേ​ശീ​യ പ​ഞ്ച​ഗു​സ്തി സീ​നി​യ​ര്‍ വ​നി​താ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​നാ​യി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി പാ​ലാ വ​ള്ളി​ച്ചി​റ സ്വ​ദേ​ശി​നി ശോ​ഭ​ന ച​ന്ദ്ര​ൻ അ​ഭി​മാ​ന​മാ​യി. ഗു​ജ​റാ​ത്ത് ഗാ​ന്ധി​ന​ഗ​റി​ലെ രാ​ഷ്‌​ട്രീ​യ ര​ക്ഷ സ​ർ​വ​ക​ലാ​ശാ​ല വേ​ദി​യാ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ട​തു കൈ ​വി​ഭാ​ഗ​ത്തി​ലും വ​ല​തു കൈ ​വി​ഭാ​ഗ​ത്തി​ലും ശോ​ഭ​ന മെ​ഡ​ൽ നേ​ടി.

രാ​ഷ്‌​ട്രീ​യ ര​ക്ഷ സ​ർ​വ​ക​ലാ​ശാ​ല​യും ആം ​റെ​സ്‌‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും ഗു​ജ​റാ​ത്ത് ആം ​റെ​സ്‌​ലിം​ഗ് സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ശോ​ഭ​ന​യു​ടെ നേ​ട്ടം.

പാ​ലാ​യി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ 80 വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് സ്വ​ര്‍​ണ​വും വ​യ​നാ​ട് ന​ട​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ 80 വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടു വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി​യാ​ണ് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശോ​ഭ​ന യോ​ഗ്യ​ത നേ​ടി​യ​ത്. മു​ത്തോ​ലി ആം​സ് ഫി​റ്റ് ജി​മ്മി​ലെ അ​നൂ​പ് പു​ളി​ക്ക​ലാ​ണ് പ​രി​ശീ​ല​ക​ൻ. ഹോ​മി​യോ ഫാ​ര്‍​മ​സി​സ്റ്റാ​യ ശോ​ഭ​ന വ​ള്ളി​ച്ചി​റ കാ​ലാ​യി​പ്പ​ള്ളി​ല്‍ കെ.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യാ​ണ്.

Latest News

Corehub Up