Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parrot

Special

ത​ത്ത​യ്ക്കും പ​റ​യാ​നു​ണ്ടൊ​രു സ്നേ​ഹ​ത്തി​ന്‍റെ ക​ഥ

തു​റ​വൂ​ർ: ഒ​രു ത​ക്കാ​ളി​യി​ൽ തു​ട​ങ്ങി​യ സൗ​ഹൃ​ദം. വീ​ട്ടി​ലെ അ​തി​ഥി​യാ​യി മാ​റി​യ ത​ത്ത​യ്ക്കും പ​റ​യാ​നു​ണ്ടൊ​രു സ്നേ​ഹ​ത്തി​ന്‍റെ ക​ഥ. ഓ​ണ​ത്തി​ന് ര​ണ്ടു ദി​വ​സം മു​മ്പ് രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​പ്പോ​ഴാ​ണ് കെ.​കെ. അ​ജ​യ​ഘോ​ഷ് ആ​ദ്യ​മാ​യി ത​ത്ത​യെ കാ​ണു​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ മ​ര​ക്കൊ​മ്പി​ൽ അ​ന​ങ്ങാ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പ​ച്ച​നി​റ​മു​ള്ള അ​തി​ഥി. പി​ന്നീ​ട് വീ​ട്ടി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ മാ​റു​മെ​ന്ന് അ​ന്ന് അ​ദ്ദേ​ഹം ക​രു​തി​യി​രു​ന്നി​ല്ല.

കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞി​ട്ടും ത​ത്ത പ​റ​ന്നു​പോ​കാ​തി​രു​ന്ന​തോ​ടെ കൗ​തു​ക​ത്താ​ൽ അ​ജ​യ​ഘോ​ഷ് അ​ടു​ക്ക​ള​യി​ൽ നി​ന്ന് ഒ​രു ത​ക്കാ​ളി​യെ​ടു​ത്ത് ത​ത്ത​യ്ക്ക് നേ​രെ നീ​ട്ടി. എ​ന്നാ​ൽ, ത​ത്ത പ്ര​തി​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് ത​ത്ത​യെ കാ​ണു​ന്നി​ട​ത്തി​ന് സ​മീ​പം ടെ​റ​സി​ൽ ത​ക്കാ​ളി വ​ച്ച​ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങി. അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ് മ​ര​ത്തി​ൽ ത​ത്ത​യെ കാ​ണാ​താ​യ​തോ​ടെ ടെ​റ​സി​ൽ ചെ​ന്നു​നോ​ക്കി​യ​പ്പോ​ൾ, താ​ൻ വ​ച്ച ത​ക്കാ​ളി കൊ​ത്തി​ത്തി​ന്നു​ന്ന ത​ത്ത​യെ​യാ​യി​രു​ന്നു ക​ണ്ട​ത്. അ​ജ​യ​ഘോ​ഷി​നെ ക​ണ്ട​തോ​ടെ ത​ത്ത പ​റ​ന്നു​പോ​യെ​ങ്കി​ലും ആ ​സ​ന്ദ​ർ​ശ​നം അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല.

വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ ത​ത്ത വീ​ണ്ടും അ​തേ മ​ര​ത്തി​ലെ​ത്തി. ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തു​പോ​ലെ ശ​ബ്ദ​മു​ണ്ടാ​ക്കി​യ ത​ത്ത​യ്ക്ക് അ​ജ​യ​ഘോ​ഷ് കു​റ​ച്ച് ചോ​റ് ന​ൽ​കി. മ​നു​ഷ്യ​സാ​ന്നി​ധ്യ​ത്തെ ഭ​യ​ന്ന് അ​ക​ലെ​യി​രു​ന്ന ത​ത്ത പി​ന്നീ​ട് പ​തു​ക്കെ താ​ഴെ​യി​റ​ങ്ങി ചോ​റ് കൊ​ത്തി. അ​തി​ന് ശേ​ഷ​മാ​ണ് ആ ​അ​പൂ​ർ​വ സൗ​ഹൃ​ദ​ത്തി​ന്‍റെ തു​ട​ക്കം.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ത​ത്ത​യു​ടെ വ​ര​വ് തു​ട​ർ​ന്നു. അ​ജ​യ​ഘോ​ഷ് വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ മ​ക​ൾ സ​ന​യും ഭാ​ര്യ നി​ത​യും അ​മ്മ​യും ചേ​ർ​ന്ന് ത​ത്ത​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ തു​ട​ങ്ങി. ആ​ദ്യ​മൊ​ക്കെ വീ​ട്ടി​ൽ നി​ന്ന് അ​ക​ലെ മാ​റി​നി​ന്നാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ക​ലം കു​റ​ഞ്ഞു. ആ​ദ്യം വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ത​ത്ത പി​ന്നീ​ട് ഉ​മ്മ​റ​ത്തേ​ക്കും വീ​ട്ടു​കാ​രു​ടെ തൊ​ട്ട​രി​കി​ലേ​ക്കും എ​ത്തി​ത്തു​ട​ങ്ങി.

രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ ത​ത്ത​യെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​ത് പ​തി​വാ​യി. ഓ​രോ ദി​വ​സ​വും മ​നു​ഷ്യ​രോ​ടു​ള്ള ഭ​യം കു​റ​ഞ്ഞു​വ​ന്ന ത​ത്ത ഇ​പ്പോ​ൾ വീ​ട്ടു​കാ​രു​ടെ അ​ടു​ത്തെ​ത്തി യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി അ​ജ​യ​ഘോ​ഷ് പ​റ​യു​ന്നു.

​വീ​ട്ടി​ലു​ള്ള​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് തോ​ന്നി​യാ​ൽ ജ​ന​ലി​ന​രി​കി​ലെ​ത്തി ചി​ല​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്കും. അ​തി​നും പ്ര​തി​ക​ര​ണ​മി​ല്ലെ​ങ്കി​ൽ ജ​ന​ലി​ലൂ​ടെ​യോ വാ​തി​ലി​ലൂ​ടെ​യോ വീ​ടി​നു​ള്ളി​ലേ​ക്കും ക​ട​ക്കും. വീ​ട്ടു​കാ​രോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​മ്പോ​ൾ ചു​റ്റു​മു​ള്ള കാ​ക്ക​ക​ളോ പൂ​ച്ച​ക​ളോ മ​റ്റ് പ​ക്ഷി​ക​ളോ ത​ന്നെ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സം ത​ത്ത​യ​ക​ക് ഉ​ണ്ടാ​യ​താ​യി തോ​ന്നുന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​രു​പ​ക്ഷി മ​നു​ഷ്യ​നെ വി​ശ്വ​സി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന്‍റെ ക​ഥ​യാ​ണ് ഇ​തെ​ന്ന് അ​ജ​യ​ഘോ​ഷ് പ​റ​യു​ന്നു. ഭ​ക്ഷ​ണം ന​ൽ​കി​യ​തി​ലൂ​ടെ മാ​ത്രം രൂ​പ​പ്പെ​ട്ട ബ​ന്ധ​മ​ല്ല ഇ​ത്. ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് അ​ക​ല​ങ്ങ​ൾ കു​റ​ച്ച് ഭ​യ​ത്തെ വി​ശ്വാ​സ​മാ​ക്കി മാ​റ്റി​യ ഒ​രു സ്നേ​ഹ​ബ​ന്ധ​മാ​ണ്. ഒ​രു ത​ക്കാ​ളി​യി​ൽ ആ​രം​ഭി​ച്ച പ​രി​ച​യം ഇ​ന്ന് വീ​ട്ടു​മു​റ്റ​ത്തെ പ​തി​വ് സ​ന്ദ​ർ​ശ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്നും ത​ത്ത​യെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് പ​റ​ന്നു​പോ​യ​താ​യി അ​ജ​യ​ഘോ​ഷ് പ​റ​യു​ന്നു. ന​മ്മ​ളെ ഇ​നി​യും വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ത​ത്ത​മ്മ വീ​ണ്ടും വ​ര​ട്ടെ എ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്നു.

മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ൽ രൂ​പ​പ്പെ​ടു​ന്ന നി​ശ​ബ്ദ​മാ​യ ബ​ന്ധ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് ഈ ​ത​ത്ത​യും കു​ടും​ബ​വും ത​മ്മി​ലു​ള്ള അ​പൂ​ർ​വ സൗ​ഹൃ​ദം.

Latest News

Corehub Up