Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patience

ക്ഷമയുടെ രാഷ്‌ട്രീയം: അധികാരത്തിന്‍റെ ഔദാര്യമോ?

ത​​​​​​ന്നെ അ​​​​​​ധി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച​​​​​​വ​​​​​​രോ​​​​​​ട് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി ക്ഷ​​​​​​മ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ പ​​​​​​ല​​​​​​രും അ​​​​​​തി​​​​​​നെ ഇ​​​​​​ന്ത്യ​​​​​​ൻ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ അ​​​​​​പൂ​​​​​​ർ​​​​​​വ നി​​​​​​മി​​​​​​ഷ​​​​​​മാ​​​​​​യി വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ചു. വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​ക്ഷേ​​​​​​പ​​​​​​ത്തി​​​​​​ന് പ്ര​​​​​​തി​​​​​​കാ​​​​​​ര​​​​​​മ​​​​​​ല്ല, ക്ഷ​​​​​​മ​​​​​​യാ​​​​​​ണ് മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യെ​​​​​​ന്ന് പ​​​​​​റ​​​​​​യു​​​​​​ന്ന ഒ​​​​​​രു ദേ​​​​​​ശീ​​​​​​യ നേ​​​​​​താ​​​​​​വി​​​​​​ന്‍റെ ഭാ​​​​​​ഷ തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും സ്വാ​​​​​​ഗ​​​​​​താ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ ത​​​​ത്വ​​​​ചി​​​​​​ന്ത​​​​​​യു​​​​​​ടെ വെ​​​​​​ളി​​​​​​ച്ച​​​​​​ത്തി​​​​​​ൽ നോ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ഈ ​​​​​​സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ പ്രാ​​​​​​ധാ​​​​​​ന്യം ക്ഷ​​​​​​മ​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ല​​​​​​ല്ല. മ​​​​​​റി​​​​​​ച്ച് ആ ​​​​​​ക്ഷ​​​​​​മ എ​​​​​​ങ്ങ​​​​​​നെ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ന്നു, ആ​​​​​​രാ​​​​​​ണ് ക്ഷ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്, ആ​​​​​​രാ​​​​​​ണ് മാ​​​​​​പ്പ് ചോ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​ത്, ഏ​​​​​​ത് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഈ ​​​​​​സം​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ്.

ക്ഷ​​​​​​മ​​​​​​യു​​​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​​​ർ​​​​​​ഥം

രാ​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ ക്ഷ​​​​​​മ​​​​​​യ്ക്ക് എ​​​​​​ന്താ​​​​​​ണ് സ്ഥാ​​​​​​നം? നി​​​​​​യ​​​​​​മ​​​​​​വും നീ​​​​​​തി​​​​​​യും ശി​​​​​​ക്ഷ​​​​​​യു​​​​​​മാ​​​​​​ണ് രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഷ. ക്ഷ​​​​​​മ വ്യ​​​​​​ക്തി​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മ​​​​​​ത​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ് എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു പൊ​​​​​​തു​​​​​​വേ​​​​​​യു​​​​​​ള്ള ധാ​​​​​​ര​​​​​​ണ.

എ​​​​​​ന്നാ​​​​​​ൽ ഹ​​​​​​ന്നാ ആ​​​​​​രെ​​​​ന്‍റ് ഈ ​​​​​​കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടി​​​​​​നെ മാ​​​​​​റ്റി​​​​​​മ​​​​​​റി​​​​​​ച്ചു. മ​​​​​​നു​​​​​​ഷ്യ​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ പ്ര​​​​​​തി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ന​​​​​​ന്ത​​​​​​ച​​​​​​ക്ര​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്ന് മോ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ധാ​​​​​​ർ​​​​​​മി​​​​​​ക ശേ​​​​​​ഷി​​​​​​യാ​​​​​​യാ​​​​​​ണ് അ​​​​​​വ​​​​​​ർ ക്ഷ​​​​​​മ​​​​​​യെ ക​​​​​​ണ്ട​​​​​​ത്. മ​​​​​​നു​​​​​​ഷ്യ​​​​​​ർ ചെ​​​​​​യ്യു​​​​​​ന്ന പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ൾ തി​​​​​​രു​​​​​​ത്താ​​​​​​നാ​​​​​​കാ​​​​​​ത്ത​​​​​​വ​​​​​​യാ​​​​​​ണ്; അ​​​​​​തി​​​​​​നാ​​​​​​ൽ സ​​​​​​മൂ​​​​​​ഹം മു​​​​​​ന്നോ​​​​​​ട്ടു​​​​​​ പോ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ക്ഷ​​​​​​മ എ​​​​​​ന്ന ക​​​​​​ഴി​​​​​​വ് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണെ​​​​​​ന്ന് അ​​​​​​വ​​​​​​ർ വാ​​​​​​ദി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ ആ​​​​​​രെ​​​​​​ന്‍റി​​​​ന്‍റെ ക്ഷ​​​​​​മ സ​​​​​​മ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​ന്ന​​​​​​ത്. അ​​​​​​ത് ഒ​​​​​​രാ​​​​​​ൾ മ​​​​​​റ്റൊ​​​​​​രാ​​​​​​ളോ​​​​​​ട് കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന ഔ​​​​​​ദാ​​​​​​ര്യ​​​​​​മ​​​​​​ല്ല. പൗ​​​​​​ര​​​​​​ന്മാ​​​​​​ർ ത​​​​​​മ്മി​​​​​​ൽ പ​​​​​​ര​​​​​​സ്പ​​​​​​രം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന ഒ​​​​​​രു പൊ​​​​​​തു​​​​​​ധാ​​​​​​ർ​​​​മി​​​​ക​​​​​​ത​​​​​​യാ​​​​​​ണ്.

ജാ​​​​​​ക് ദെ​​​​​​റി​​​​​​ദ​​​​​​യു​​​​​​ടെ ചി​​​​​​ന്ത ഇ​​​​​​തി​​​​​​ലും കൂ​​​​​​ടു​​​​​​ത​​​​​​ൽ ചി​​​​​​ന്തോ​​​​​​ദ്ദീ​​​​​​പ​​​​​​ക​​​​​​മാ​​​​​​ണ്. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ വാ​​​​​​ദം ഇ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ്: യ​​​​​​ഥാ​​​​​​ർ​​​​​​ഥ ക്ഷ​​​​​​മ​​​​​​യ്ക്ക് വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ല. ദെ​​​​​​റി​​​​​​ദ​​​​​​യു​​​​​​ടെ ഭാ​​​​​​ഷ​​​​​​യി​​​​​​ൽ, രാ​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ നാം ​​​​​​കാ​​​​​​ണു​​​​​​ന്ന മി​​​​​​ക്ക ക്ഷ​​​​​​മാ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​നി​​​​​​ന്ന് പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മ​​​​​​ല്ല.

ക്ഷ​​​​​​മ​​​​​​യോ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ബ​​​​​​ന്ധ​​​​​​മോ‍?

ഈ ​​​​​​ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്നാ​​​​​​ൽ ചി​​​​​​ല നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​യ​​​​​​രു​​​​​​ന്നു.

ആ​​​​​​ദ്യ​​​​​​ത്തേ​​​​​​ത്, മാ​​​​​​പ്പ് പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ചോ​​​​​​ദ്യ​​​​​​മാ​​​​​​ണ്. രാ​​​​​​ഷ്‌​​​​ട്രീ​​​​യ ക്ഷ​​​​​​മ​​​​​​യ്ക്ക് ധാ​​​​​​ർ​​​​​​മി​​​​ക​​​​മൂ​​​​​​ല്യം ല​​​​​​ഭി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ പ​​​​​​ശ്ചാ​​​​​​ത്താ​​​​​​പ​​​​​​വും മാ​​​​​​പ്പു​​​​​​പ​​​​​​റ​​​​​​ച്ചി​​​​​​ലും സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ, അ​​​​​​റ​​​​​​സ്റ്റ്, ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല കേ​​​​​​സു​​​​​​ക​​​​​​ൾ, സാ​​​​​​മൂ​​​​​​ഹി​​​​​​ക സ​​​​​​മ്മ​​​​​​ർ​​​​​​ദം, അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ഭീ​​​​​​തി, അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ തൊ​​​​​​ഴി​​​​​​ൽ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​ത്യാ​​​​​​ഘാ​​​​​​ത​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യം ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ, ആ ​​​​​​മാ​​​​​​പ്പു​​​​​​പ​​​​​​റ​​​​​​ച്ചി​​​​​​ൽ എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​ണെ​​​​​​ന്ന ചോ​​​​​​ദ്യം സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​യും ഉ​​​​​​യ​​​​​​രും.

രാ​​​​ഷ്‌​​​​ട്രീ​​​​​​യ സി​​​​​​ദ്ധാ​​​​​​ന്തം ചോ​​​​​​ദി​​​​​​ക്കു​​​​​​ന്ന ചോ​​​​​​ദ്യം അ​​​​​​തി​​​​​​ലും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​ണ്: അ​​​​​​ധി​​​​​​കാ​​​​​​ര അ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​മു​​​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ​​​​​​ശ്ചാ​​​​​​ത്താ​​​​​​പം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യ ധാ​​​​​​ർ​​​​മി​​​​​​ക തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പാ​​​​​​ണോ, അ​​​​​​തോ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ഴ​​​​​​ൽ അ​​​​​​തി​​​​​​നെ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും രീ​​​​​​തി​​​​​​യി​​​​​​ൽ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ? ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ ഈ ​​​​​​ചോ​​​​​​ദ്യം ചോ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​ത് വ്യ​​​​​​ക്തി​​​​​​ക​​​​​​ളെ സം​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത​​​​​​ല്ല; അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​വും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധ​​​​​​ത്തെ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്.

മാ​​​​​​ർ​​​​​​ത്ത മി​​​​​​നോ അ​​​​​​നു​​​​​​ര​​​​​​ഞ്ജ​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് എ​​​​​​ഴു​​​​​​തു​​​​​​മ്പോ​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്, യ​​​​​​ഥാ​​​​​​ർ​​​​​​ഥ പു​​​​​​ന​​​​​​രൈ​​​​​​ക്യം സാ​​​​​​ധ്യ​​​​​​മാ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​രു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നും ഒ​​​​​​രു​​​​​​പോ​​​​​​ലെ സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ധാ​​​​​​ർ​​​​​​മി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യം വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ്. ഒ​​​​​​രു പ​​​​​​ക്ഷം ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും മ​​​​​​റ്റേ പ​​​​​​ക്ഷം ക്ഷ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ ഔ​​​​​​ദാ​​​​​​ര്യം ഉ​​​​​​ണ്ടാ​​​​​​യേ​​​​​​ക്കാം; എ​​​​​​ന്നാ​​​​​​ൽ സ​​​​​​മ​​​​​​ത്വം ഉ​​​​​​റ​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല.

ര​​​​​​ക്ഷാ​​​​​​ക​​​​​​ർ​​​​​​തൃ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ക്ഷ​​​​​​മ​​​​​​യു​​​​​​ടെ അ​​​​​​പ​​​​​​ക​​​​​​ടം

"വ​​​​​​ഴി​​​​​​തെ​​​​​​റ്റി​​​​​​യ​​​​​​വ​​​​​​രെ തി​​​​​​രു​​​​​​ത്ത​​​​​​ണം' എ​​​​​​ന്ന പ്ര​​​​​​യോ​​​​​​ഗം ആ​​​​​​ദ്യ​​​​​​നോ​​​​​​ട്ട​​​​​​ത്തി​​​​​​ൽ സൗ​​​​​​മ്യ​​​​​​മാ​​​​​​യി തോ​​​​​​ന്നാം. എ​​​​​​ന്നാ​​​​​​ൽ ഈ ​​​​​​വാ​​​ക്യ​​​​​​ത്തി​​​​​​ന്‍റെ വ്യാ​​​​​​ക​​​​​​ര​​​​​​ണം ശ്ര​​​​​​ദ്ധി​​​​​​ച്ചാ​​​​​​ൽ ര​​​​​​ക്ഷാ​​​​​​ക​​​​​​ർ​​​​​​തൃ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ബ​​​​​​ന്ധ​​​​​​മാ​​​​​​ണ് രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു​​​​​​വ​​​​​​ശ​​​​​​ത്ത് വ​​​​​​ഴി​​​​​​തെ​​​​​​റ്റി​​​​​​യ​​​​​​വ​​​​​​രു​​​​​​ണ്ട്. മ​​​​​​റു​​​​​​വ​​​​​​ശ​​​​​​ത്ത് അ​​​​​​വ​​​​​​രെ തി​​​​​​രു​​​​​​ത്താ​​​​​​ൻ ധാ​​​​​​ർ​​​​​​മി​​​​​​ക അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ഒ​​​​​​രാ​​​​​​ളു​​​​​​ണ്ട്. ഇ​​​​​​വി​​​​​​ടെ എ​​​​​​തി​​​​​​രാ​​​​​​ളി തു​​​​​​ല്യ​​​​​​പൗ​​​​​​ര​​​​​​ന​​​​​​ല്ല. തി​​​​​​രു​​​​​​ത്ത​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട വ്യ​​​​​​ക്തി​​​​​​യാ​​​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​​​യ ക്ഷ​​​​​​മ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് എ​​​​​​ഴു​​​​​​തു​​​​​​ന്ന​​​​​​വ​​​​​​ർ ഊ​​​​​​ന്നി​​​​​​പ്പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ക്ഷ​​​​​​മ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യു​​​​​​ടെ അ​​​​​​ന്ത​​​​​​സി​​​​​​നെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​​​യ ധാ​​​​​​ർ​​​​​​മി​​​​ക​​​​​​ത​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ്.

ഗാ​​​​​​ന്ധിജി: ക്ഷ​​​​​​മ​​​​​​യു​​​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​​​യം

ഇ​​​​​​ന്ത്യ​​​​​​ൻ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഈ ​​​​​​ച​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ ഗാ​​​​​​ന്ധി​​​​ജി​​​​​​യെ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല. "രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ ക്ഷ​​​​​​മ' എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ ഒ​​​​​​രു സി​​​​​​ദ്ധാ​​​​​​ന്തം വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ത്യ​​​​​​ഗ്ര​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ കേ​​​​​​ന്ദ്രം എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യു​​​​​​ടെ നാ​​​​​​ശ​​​​​​മ​​​​​​ല്ല, മ​​​​​​നഃ​​​​​​പ​​​​​​രി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഹ​​​​​​ണ്ട​​​​​​റും ആ​​​​​​ൻ​​​​​​ഡ്രൂ റി​​​​​​ഗ്ബി​​​​​​യും ഗാ​​​​​​ന്ധി​​​​ജി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് എ​​​​​​ഴു​​​​​​തു​​​​​​മ്പോ​​​​​​ൾ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക്ഷ​​​​​​മ ദൗ​​​​​​ർ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല; മ​​​​​​റി​​​​​​ച്ച്, ആ​​​​​​ത്മ​​​​​​ബ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​ണ്. അ​​​​​​നീ​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ത​​​​​​യെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യാ​​​​​​തി​​​​​​രി​​​​​​ക്ക​​​​​​ലാ​​​​​​ണ് അ​​​​​​തി​​​​​​ന്‍റെ സാ​​​​​​രം.

ഗാ​​​​​​ന്ധി​​​​​​ജി​​​​യു​​​​​​ടെ സ​​​​​​മീ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ഒ​​​​​​രു പ്ര​​​​​​ധാ​​​​​​ന സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ത​​​​​​യു​​​​​​ണ്ട്. എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യെ "വ​​​​​​ഴി​​​​​​തെ​​​​​​റ്റി​​​​​​യ​​​​​​വ​​​​​​ൻ' എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ മാ​​​​​​ത്രം കാ​​​​​​ണാ​​​​​​തെ താ​​​​​​നും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ധാ​​​​​​ർ​​​​​​മി​​​​ക അ​​​​​​പൂ​​​​​​ർ​​​​​​ണ​​​​​​ത​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ക്ഷ​​​​​​മ മ​​​​​​റ്റൊ​​​​​​രാ​​​​​​ളു​​​​​​ടെമേ​​​​​​ൽ ധാ​​​​​​ർ​​​​​​മി​​​​​​ക മേ​​​​​​ൽ​​​​​​ക്കോ​​​​​​യ്മ സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഉ​​​​​​പാ​​​​​​ധി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. സ​​​​​​ത്യ​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള സം​​​​​​യു​​​​​​ക്ത​​​​യാ​​​​​​ത്ര​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

വൈ​​​​​​കി​​​​​​യെ​​​​​​ത്തി​​​​​​യ ക്ഷ​​​​​​മ​​​​​​യു​​​​​​ടെ ഭാ​​​​​​ഷ

ഇ​​​​​​വി​​​​​​ടെ മ​​​​​​റ്റൊ​​​​​​രു ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വൈ​​​​​​രു​​​​​​ധ്യ​​​​​​വും ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ സ​​​​​​മൂ​​​​​​ഹം ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ ഈ ​​​​​​ഭാ​​​​​​ഷ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ച നി​​​​​​മി​​​​​​ഷ​​​​​​ങ്ങ​​​​​​ൾ വേ​​​​​​റെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.
2002ലെ ​​​​​​ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. മു​​​​​​റി​​​​​​വേ​​​​​​റ്റ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളോ​​​​​​ട് സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു ധാ​​​​​​ർ​​​​മി​​​​​​ക ഭാ​​​​​​ഷ​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​വി​​​​​​ടെ ചോ​​​​​​ദ്യം നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച​​​​​​ല്ല; രാ​​​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ ധാ​​​​​​ർ​​​​​​മി​​​​ക ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​​ണ്.ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ മു​​​​​​റി​​​​​​വു​​​​​​ക​​​​​​ളെ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന രാ​​​​​​ഷ്‌​​​ട്രീ​​​​​​യ​​​​​​മാ​​​​​​ണ് ഒ​​​​​​രു രാ​​​​​​ഷ്‌​​​​ട്ര​​​​ത്തെ കൂ​​​​​​ടു​​​​​​ത​​​​​​ൽ പ​​​​​​ക്വ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ അ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​മാ​​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ഭാ​​​​​​ഷ

ഇ​​​​​​ന്ത്യ​​​​​​ൻ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ദൗ​​​​​​ർ​​​​​​ബ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്ന് പ​​​​​​ശ്ചാ​​​​​​ത്താ​​​​​​പ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മാ​​​​​​പ്പു​​​​​​പ​​​​​​റ​​​​​​ച്ചി​​​​​​ലി​​​​​​ന്‍റെ​​​​​​യും ക്ഷ​​​​​​മ​​​​​​യു​​​​​​ടെ​​​​​​യും രാ​​​​​​ഷ്‌​​​​ട്രീ​​​​യ​​​ഭാ​​​​​​ഷ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നാം ​​​​​​പി​​​​​​ന്നി​​​​​​ലാ​​​​​​യ​​​​​​താ​​​​​​ണ്. രാ​​​​​​ജ്യ​​​​​​വി​​​​​​ഭ​​​​​​ജ​​​​​​നം, 1984ലെ ​​​​​​സി​​​​​​ഖ് വി​​​​​​രു​​​​​​ദ്ധ ക​​​​​​ലാ​​​​​​പം, 1992–93ൽ ​​​​​​ബാ​​​​​​ബ്റി മ​​​​​​സ്ജി​​​​​​ദ് ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​തി​​​​​​നെ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ണ്ടാ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ, 2002ലെ ​​​​​​ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് ക​​​​​​ലാ​​​​​​പം, 2023ലെ ​​​​​​മ​​​​​​ണി​​​​​​പ്പുർ സം​​​​​​ഘ​​​​​​ർ​​​​​​ഷം തു​​​​​​ട​​​​​​ങ്ങി സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ വി​​​​​​ഭ​​​​​​ജി​​​​​​ച്ച നി​​​​​​ര​​​​​​വ​​​​​​ധി സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. ഓ​​​​​​രോ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​നും നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യും രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​​​​​​മാ​​​​​​യും വ്യ​​​​​​ത്യ​​​​​​സ്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ലും അ​​​​​​വ​​​​​​യ്ക്കെ​​​​​​ല്ലാം പൊ​​​​​​തു​​​​​​വാ​​​​​​യ ഒ​​​​​​രു കു​​​​​​റ​​​​​​വു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു: മു​​​​​​റി​​​​​​വേ​​​​​​റ്റ സ​​​​​​മൂ​​​​​​ഹ​​​​​​ത്തോ​​​​​​ട് ആ​​​​​​ത്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യു​​​​​​ടെ ഭാ​​​​​​ഷ​​​​​​യി​​​​​​ൽ സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലെ അ​​​​​​പ​​​​​​ര്യാ​​​​​​പ്ത​​​​​​ത. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഓ​​​​​​രോ ദു​​​​​​ര​​​​​​ന്ത​​​​​​വും അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചി​​​​​​ട്ടും അ​​​​​​തി​​​​​​ന്‍റെ ഓ​​​​​​ർ​​​​​​മ​​​​​​ക​​​​​​ളും അ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​വും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് പ​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്.

ലോ​​​​​​കം ന​​​​​​മ്മെ പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ

മ​​​​​​റ്റു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​തി​​​​​​ൽ​​​​നി​​​​​​ന്ന് വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ ചി​​​​​​ല പാ​​​​​​ഠ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്നു. ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യി​​​​​​ലെ ട്രൂ​​​​​​ത്ത് ആ​​​​​​ൻ​​​​​​ഡ് റീ​​​​​​ക​​​​​​ൺ​​​​​​സി​​​​​​ലി​​​​​​യേ​​​​​​ഷ​​​​​​ൻ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ സ​​​​​​ത്യം മ​​​​​​റ​​​​​​ച്ചു​​​​​​വ​​​​യ്​​​​​​ക്കാ​​​​​​തെ തു​​​​​​റ​​​​​​ന്നു​​​​​​പ​​​​​​റ​​​​​​യ​​​​​​ലി​​​​​​നെ​​​​​​യും ഇ​​​​​​ര​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ കേ​​​​​​ൾ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​യും ദേ​​​​​​ശീ​​​​​​യ പു​​​​​​ന​​​​​​രൈ​​​​​​ക്യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി. ജ​​​​​​ർ​​​​മ​​​​നി ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​മ​​​​​​ഹാ​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ഹോ​​​​​​ളോ​​​​​​കോ​​​​​​സ്റ്റി​​​​​​ന്‍റെ​​​​​​യും ച​​​​​​രി​​​​​​ത്ര​​​​​​ത്തെ നി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​തെ, കു​​​​​​റ്റ​​​​​​ബോ​​​​​​ധ​​​​​​വും ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വവും പൊ​​​​​​തു​​​​​​സ്മ​​​​​​ര​​​​​​ണ​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു.

കാ​​​​​​ന​​​​​​ഡ ത​​​​​​ദ്ദേ​​​​​​ശീ​​​​​​യ ജ​​​​​​ന​​​​​​ത​​​​​​യോ​​​​​​ട് ന​​​​​​ട​​​​​​ത്തി​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​നീ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് ഔ​​​​​​പ​​​​​​ചാ​​​​​​രി​​​​​​ക​​​​​​മാ​​​​​​യി മാ​​​​​​പ്പു​​​​​​പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും സ​​​​​​ത്യാ​​​​​​ന്വേ​​​​​​ഷ​​​​​​ണ പ്ര​​​​​​ക്രി​​​​​​യ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ് മാ​​​​​​വോ​​​​​​റി ജ​​​​​​ന​​​​​​ത​​​​​​യു​​​​​​മാ​​​​​​യി ക​​​​​​രാ​​​​​​റു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും ച​​​​​​രി​​​​​​ത്ര​​​​​​മു​​​​​​റി​​​​​​വു​​​​​​ക​​​​​​ൾ ഭേ​​​​​​ദ​​​​​​മാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചു.


ഈ ​​​​​​അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ന​​​​​​മ്മെ പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത് മാ​​​​​​പ്പു​​​​​​പ​​​​​​റ​​​​​​ച്ചി​​​​​​ൽ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​ണ്. അ​​​​​​ത് ച​​​​​​രി​​​​​​ത്ര​​​​​​ത്തോ​​​​​​ട് കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ത്യ​​​​​​സ​​​​​​ന്ധ​​​​​​മാ​​​​​​യി ജീ​​​​​​വി​​​​​​ക്കാ​​​​​​ൻ ഒ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ പ്രാ​​​​​​പ്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു.

വി​​​​​​ജ​​​​​​യി​​​​​​യു​​​​​​ടെ ദാ​​​​​​ന​​​​​​മ​​​​​​ല്ല ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ മൂ​​​​​​ല്യം


രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​​ത്തി​​​​​​ൽ ക്ഷ​​​​​​മ​​​​​​യു​​​​​​ടെ ഭാ​​​​​​ഷ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ ദെ​​​​​​റി​​​​​​ദ​​​​​​യു​​​​​​ടെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ഇ​​​​​​വി​​​​​​ടെ പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്: അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ൻ ക്ഷ​​​​​​മ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​തി​​​​​​ന് എ​​​​​​പ്പോ​​​​​​ഴും അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ഴ​​​​​​ലു​​​​​​ണ്ടാ​​​​​​കും. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഓ​​​​​​രോ ക്ഷ​​​​​​മാ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തോ​​​​​​ടും നാം ​​​​​​ചോ​​​​​​ദി​​​​​​ക്കേ​​​​​​ണ്ട ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വ​​​​​​യാ​​​​​​ണ്: ഈ ​​​​​​ക്ഷ​​​​​​മ സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​ണോ? ഇ​​​​​​ത് പ​​​​​​ര​​​​​​സ്പ​​​​​​ര​​​​​​മാ​​​​​​ണോ? ഇ​​​​​​ത് സ​​​​​​മ​​​​​​ത്വ​​​​​​ത്തെ ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു​​​​​​ണ്ടോ? അ​​​​​​തോ ധാ​​​​​​ർ​​​​​​മി​​​​​​ക മേ​​​​​​ൽ​​​​​​ക്കോ​​​​​​യ്മ​​​​​​യു​​​​​​ടെ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​ണോ?

ലേ​​​​​​ഖ​​​​​​ക​​​​​​ൻ മ​​​​​​ഹാ​​​​​​ത്മാ​​​​ഗാ​​​​​​ന്ധി സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ലെ
ഗാ​​​​​​ന്ധി​​​​​​യ​​​​​​ൻ പ​​​​​​ഠ​​​​​​നവ​​​​​​കു​​​​​​പ്പ് മു​​​​​​ൻ ഡ​​​​​​യ​​​​​​റ​​​​ക്‌​​​​ട​​​​​​റും
ഗാ​​​​​​ന്ധി മാ​​​​​​ർ​​​​​​ഗ് ജേ​​​​​​ർ​​​​​​ണ​​​​​​ലി​​​​​​ന്‍റെ ചീ​​​​​​ഫ് എ​​​​​​ഡി​​​​​​റ്റ​​​​​​റു​​​​​​മാ​​​​​​ണ്.

Latest News

Corehub Up