x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ഹ​​നസ​​മ​​യ​​ത്തി​​ന്‍റെ മൂ​​ല്യം

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: April 2, 2026 03:15 AM IST | Updated: April 2, 2026 03:15 AM IST

ക​​​​​ർ​​​​​ത്താ​​​​​വ് ലോ​​​​​കാ​​​​​വ​​​​​സാ​​​​​ന​​​​​ത്തെ​​​​ക്കു​​​​​റി​​​​​ച്ചു പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ചി​​​​​ല​​​​​പ്പോ​​​​​ൾ തോ​​​​​ന്നും അ​​​​​ത് അ​​​​​റം​​​​​പ​​​​​റ്റി​​​​യോ?. മ​​​​​ത്താ​​​​​യി 24:29ൽ ​​​​​ഈ​​​​​ശോ പ​​​​​റ​​​​​ഞ്ഞ​​​​​തു ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തി​​​​​ൽ സൂ​​​​​ര്യ​​​​​ൻ ത​​​​​ണു​​​​​ത്തു പോ​​​​​കും, ച​​​​​ന്ദ്ര​​​​​ൻ പ്ര​​​​​കാ​​​​​ശം ത​​​​​രു​​​​​ക​​​​​യി​​​​​ല്ല, ന​​​​​ക്ഷ​​​​​ത്ര​​​​​ങ്ങ​​​​​ൾ നി​​​​​പ​​​​​തി​​​​​ക്കും. ശ​​​​​രി​​​​​ക്കും പ​​​​​റ​​​​​ഞ്ഞാ​​​​​ൽ ഈ​​​​​ശോ​​​​​യു​​​​​ടെ മ​​​​​ര​​​​​ണ മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​ത്തി​​​​​ൽ ലോ​​​​​കം മു​​​​​ഴു​​​​​വ​​​​​ൻ അ​​​​​ന്ധ​​​​​കാ​​​​​ര​​​​​മാ​​​​​ക്കി സൂ​​​​​ര്യ​​​​​ൻ ത​​​​​ണു​​​​​ത്തു പോ​​​​​കു​​​​​ന്ന​​​​​തു ബൈ​​​​ബി​​​​ളി​​​​ൽ കാ​​​​​ണു​​​​​ന്നു​​​​​ണ്ട്. ച​​​​ന്ദ്ര​​​​നും ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ളു​​​​മി​​​​ല്ല. എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും അ​​​​​ന്ധ​​​​​കാ​​​​​രം വ്യാ​​​​​പി​​​​​ച്ചു എ​​​​​ന്നു​​​​​ള്ള​​​​​താ​​​​ണ് വി​​​​ഷ​​​​യം.

ചി​​​​​ല സ​​​​​മ​​​​​യ​​​​​ത്ത് ന​​​​​മ്മ​​​​ളും അ​​​​ന്ധ​​​​കാ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കും. എ​​​​​ല്ലാ​​​​​വ​​​​രും കൈ​​​​​വി​​​​​ടും. മ​​​​​ക്ക​​​​​ൾ, ജീ​​​​​വി​​​​​ത പ​​​​​ങ്കാ​​​​​ളി, ബ​​​​​ന്ധു​​​​​ക്ക​​​​​ൾ, സം​​​​​ഘ​​​​​ട​​​​​ന​​​​ക​​​​ൾ, പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​രം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​വി​​​​ടെ​​​​യും ഇ​​​​തു സം​​​​ഭ​​​​വി​​​​ക്കാം. അ​​​​പ്പോ​​​​ൾ ക​​​​​ർ​​​​​ത്താ​​​​​വ് പ​​​​​റ​​​​​ഞ്ഞ​​​​ത് ഒാ​​​​ർ​​​​മി​​​​ക്കു​​​​ക; അ​​​​​ന​​​​​ന്ത​​​​​രം മ​​​​​നു​​​​​ഷ്യ​​​​​പു​​​​​ത്ര​​​​​ൻ സ​​​​​ർ​​​​​വ മാ​​​​​ലാ​​​​​ഖ​​​​​മാ​​​​​രു​​​​​ടെ കൂ​​​​​ടെ വാ​​​​​ന​​​​​മേ​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​രു​​​​​ന്ന​​​​തു നി​​​​​ങ്ങ​​​​​ൾ കാ​​​​​ണും. അ​​​​​തൊ​​​​​രു വാ​​​​​ഗ്ദാ​​​​​ന​​​​​മാ​​​​​ണ് (​മ​​​​​ത്താ​​​​​യി 24:30).

അ​​ന്ധ​​കാ​​ര​​ത്തെ പേ​​ടി​​ക്കേ​​ണ്ട

ഈ ​​​​അ​​​​ന്ധ​​​​കാ​​​​രം ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​കാ​​​​​ശ​​​​​മാ​​​​​യ ദൈ​​​​​വം ഉ​​​​​ദ​​​​​യം ചെ​​​​​യ്യു​​​​​ന്ന സ​​​​​മ​​​​​യ​​​​​മാ​​​​​ണ്. ശ​​​​രി​​​​യാ​​​​യ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്തു ത​​​​ള​​​​ർ​​​​ന്നു​​​​പോ​​​​കാ​​​​തെ തൊ​​​​​ട്ട​​​​​ടു​​​​​ത്ത മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ളി​​​​​ൽ ദൈ​​​​വാ​​​​നു​​​​ഭ​​​​വം സം​​​​ജാ​​​​ത​​​​മാ​​​​കു​​​​മെ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. നി​​​​​ങ്ങ​​​​​ൾ പ്ര​​​​​ഭു​​​​​ക്ക​​​​ന്മാ​​​​രി​​​​​ൽ ആ​​​​​ശ്ര​​​​​യി​​​​​ക്ക​​​​​രു​​​​​ത്, ര​​​​​ക്ഷ ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ അ​​​​​ഭ​​​​​യം തേ​​​​​ട​​​​​രു​​​​​ത് എ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ, എ​​​​ത്ര വ​​​​ലി​​​​യ​​​​വ​​​​ർ​​​​ക്കും ന​​​​മ്മെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത അ​​​​​വ​​​​​സ്ഥ വ​​​​​രു​​​​മെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. പ​​​​​ക്ഷേ, അ​​​​തു ദൈ​​​​​വ​​​​​ത്തെ ​തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ദൈ​​​​​വം ഒ​​​​​രു​​​​​ക്കു​​​​​ന്ന​ അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്. നീ​ ​​​​ദൈ​​​​​വ​​​​​ത്തെ പൂ​​​​​ർ​​​​​ണ​​​​മാ​​​​​യി അ​​​​​റി​​​​​യു​​​​​ക എ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ സ​​​​​ർ​​​​​വ​​​​​ശ​​​​​ക്തി​​​​​യോ​​​​​ടും മു​​​​​ഴു​​​​​വ​​​​​ൻ ഹൃ​​​​​ദ​​​​​യ​​​​​ത്തോ​​​​​ടും എ​​​​​ന്നാ​​​​​ണ് ബൈ​​​​​ബി​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്(മ​​​​​ർ​​​​​ക്കോ​​​​​സ് 12:30).

സ​​​​​ഹ​​​​​ന​​​​​സ​​​​​മ​​​​​യ​​​​​മാ​​​​​ണ് പൂ​​​​​ർ​​​​​ണ​​​​മാ​​​​​യി ദൈ​​​​​വ​​​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക്രി​​​​​സ്തു പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. കു​​​രി​​​ശി​​​ലെ വേ​​​ദ​​​ന​​​യു​​​ടെ നി​​​മി​​​ഷം എ​​​​​ന്‍റെ ആ​​​​​ത്മാ​​​​​വി​​​​​നെ അ​​​​​ങ്ങേ​​​​​യ്ക്കു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞ​​​തോ​​​ർ​​​ക്കു​​​ക. ദൈ​​​​​വം ന​​​​​മ്മു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നു മു​​​ന്പു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണി​​​ത്.

അ​​​​​വ​​​​​ലം​​​​​ബ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​താ​​​​​ള​​​​​ത്തി​​​​​ലാ​​​​​കു​​​​​ന്പോ​​​​​ൾ ഓ​​​​​ർ​​​​​ക്കു​​​​​ക, ക​​​​​ർ​​​​​ത്താ​​​​​വ് അ​​​​​ടു​​​​​ത്തെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഒ​​​​​ന്നി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും ഉ​​​​​ത്ക​​​​​ണ്ഠ​​​​​പ്പെ​​​​​ടേ​​​​​ണ്ട, നി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളെ​​​​​യും യാ​​​​​ച​​​​​ന​​​​​ക​​​​​ളെ​​​​​യും കൃ​​​​​ത​​​​​ജ്ഞ​​​​​താ​​​​​സ്തോ​​​​​ത്ര​​​​​ങ്ങ​​​​​ളോ​​​​​ടെ ദൈ​​​​​വ​​​​​തി​​​​​രു​​​​​സ​​​​​ന്നി​​​​​ധി​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​വി​​​​​ൻ. അ​​​​​പ്പോ​​​​​ൾ നി​​​​​ങ്ങ​​​​​ളു​​​​​ടെ ധാ​​​​​ര​​​​​ണ അ​​​​​തി​​​​​ലം​​​​​ഘി​​​​​ക്കു​​​​​ന്ന ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ​​​​​മാ​​​​​ധാ​​​​​നം നി​​​​​ങ്ങ​​​​​ളു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ത്തെ​​​​​യും ചി​​​​​ന്ത​​​​​ക​​​​​ളെ​​​​​യും ക​​​​​ർ​​​​​ത്താ​​​വാ​​​​​യ യേ​​​​​ശു​​​​​ക്രി​​​​​സ്തുവിൽ കാ​​​​​ത്തു​​​​​കൊ​​​​​ള്ളും (ഫി​​​​​ലി 4:6-7).

Tags : patience value Hridayavazhi Kalvari

Recent News

Corehub Up