Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Value

വി​​പ​​ണിമൂ​​ല്യ​​ത്തി​​ൽ എ​​യ​​ർ​​ടെ​​ൽ ര​​ണ്ടാ​​മ​​ത്

മും​​ബൈ: വി​​പ​​ണിമൂ​​ല്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​നെ മ​​റി​​ക​​ട​​ന്ന് ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ര​​ണ്ടാ​​മ​​ത്തെ ക​​ന്പ​​നി​​യാ​​യി.

ബി​​എ​​സ്ഇ​​യി​​ൽ എ​​യ​​ർ​​ടെ​​ൽ ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 1943 രൂ​​പ​​യി​​ലെ​​ത്തി. ഇ​​തോ​​ടെ ക​​ന്പ​​നി​​യു​​ടെ വി​​പ​​ണി മൂ​​ല​​ധ​​നം ഏ​​ക​​ദേ​​ശം 11.8 ല​​ക്ഷം കോ​​ടി​​യാ​​യി വ​​ർ​​ധി​​ച്ചു. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യി എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ ഓ​​ഹ​​രി വി​​ല ര​​ണ്ടു ശ​​ത​​മാ​​നം താ​​ഴു​​ക​​യും ക​​ന്പ​​നി​​യു​​ടെ വി​​പ​​ണിമൂ​​ല്യം ഏ​​ക​​ദേ​​ശം 11.7 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി താ​​ഴു​​ക​​യും ചെ​​യ്തു.

18 ല​​ക്ഷം കോ​​ടി​​യോ​​ളം വി​​പ​​ണി മൂ​​ല്യ​​മു​​ള്ള മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സാണ് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ക​​ന്പ​​നി.

എ​​യ​​ർ​​ടെ​​ല്ലി​​ന്‍റെ നേ​​ട്ടം പെ​​ട്ടെ​​ന്നു​​ണ്ടാ​​യ​​ത​​ല്ല. ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ എ​​യ​​ർ​​ടെ​​ൽ ഓ​​ഹ​​രി​​ക​​ൾ 10 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ​​ ഒ​​രു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച മാ​​ത്ര​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തെ ക​​ണ​​ക്കെ​​ടു​​ത്താ​​ൽ എ​​യ​​ർ​​ടെ​​ൽ ഓ​​ഹ​​രി​​ക​​ൾ 270 ശ​​ത​​മാ​​നം കു​​തി​​ച്ചു​​യ​​ർ​​ന്ന​​പ്പോ​​ൾ എ​​ച്ച​​ഡി​​എ​​ഫ്സി ബാ​​ങ്ക് വെ​​റും 49 ശ​​ത​​മാ​​നം റി​​ട്ടേ​​ണ്‍ മാ​​ത്ര​​മാ​​ണ് ന​​ല്കി​​യ​​ത്.

ല​​യ​​ന​​മു​​ണ്ടാ​​ക്കി​​യ ആ​​ഘാ​​ത​​ങ്ങ​​ൾ, പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള മ​​ത്സ​​രം, പാ​​ർ​​ട്ട് ടൈം ​​ചെ​​യ​​ർ​​മാ​​ൻ അ​​താ​​നു ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ രാ​​ജി​​യെ ചൊ​​ല്ലി​​യു​​ള്ള സ​​മീ​​പ​​കാ​​ല വി​​വാ​​ദ​​ങ്ങ​​ൾ എ​​ന്നീ കാ​​ര​​ണ​​ങ്ങ​​ൾ സ​​മീ​​പ​​കാ​​ല​​ത്ത് എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ വി​​പ​​ണി മേ​​ധാ​​വി​​ത്വ​​ത്തെ ബാ​​ധി​​ച്ചു.

ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, എ​​സ്ബി​​ഐ, ടിസിഎസ് ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, എ​​ൽ&​​ടി, എ​​ച്ച് യു​​എ​​ൽ, എ​​ൽ​​ഐ​​സി എ​​ന്നി​​വ​​യാ​​ണ് വി​​പ​​ണി മൂ​​ല​​ധ​​ന​​ത്തി​​ൽ ആ​​ദ്യ പ​​ത്തി​​ലു​​ള്ള മ​​റ്റ് ക​​ന്പ​​നി​​ക​​ൾ.

Latest News

Corehub Up