Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pele

പെലെയുടെ കൂറ്റൻ പ്രതിമ

മെ​ക്‌​സി​ക്കോ സി​റ്റി: ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം എ​ഡ്‌​സ​ണ്‍ അ​രാ​ന്‍റെ​സ് ഡോ ​നാ​സി​മെ​ന്‍റോ എ​ന്ന പെ​ലെ​യു​ടെ കൂ​റ്റ​ൻ പ്ര​തി​മ മെ​ക്‌​സി​ക്ക​ന്‍ ന​ഗ​ര​മാ​യ ഗ്വാ​ഡ​ല​ജാ​ര​യി​ല്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

1970ല്‍ ​മെ​ക്‌​സി​ക്കോ​യി​ല്‍ ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പെ​ലെ, കാ​ൽ​പ്പ​ന്തു​ക​ളി​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ഗ്വാ​ഡ​ല​ജാ​ര​യി​ല്‍ കൂ​റ്റ​ന്‍ പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

2022ല്‍ 82-ാം ​വ​യ​സി​ലാ​ണ് ഇ​തി​ഹാ​സം ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്. പെ​ലെ​യു​ടെ 9.5 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള (31 അ​ടി) പ്ര​തി​മ 1970- 1986 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ജാ​ലി​സ്‌​കോ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തു​ള്ള പ്ലാ​സ ബ്ര​സീ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്നി​ട​ത്താ​ണ് സ്ഥാ​പി​ച്ച​ത്.

1970ലെ ​കി​രീ​ട നേ​ട്ട​ത്തി​ല്‍ ബ്ര​സീ​ല്‍ ആ​ദ്യ റൗ​ണ്ട്, ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍, സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​തേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ളി​ച്ച​ത്. അ​ന്ന് മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ആ​സ്‌​ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പെ​ലെ​യും സം​ഘ​വും കി​രീ​ട​വും ചൂ​ടി.

2026 ഫി​ഫ ലോ​ക​ക​പ്പി​ലേ​ക്ക് 19 ദി​ന​ങ്ങ​ളാ​ണു​ള്ള​ത്. അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വ​യ്ക്കൊ​പ്പം മെ​ക്സി​ക്കോ​യും ചേ​ർ​ന്നാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് 2026 ലോ​ക​ക​പ്പി​ന്‍റെ കി​ക്കോ​ഫ് ന​ട​ക്കു​ക.

ഇ​ന്ത്യ​ൻ സ​മ​യം ജൂ​ൺ 11 അ​ർ​ധ​രാ​ത്രി 12.30ന് ​മെ​ക്സി​ക്കോ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. ചെ​ക്കും ദ​ക്ഷി​ണ​കൊ​റി​യ​യു​മാ​ണ് ഗ്രൂ​പ്പ് എ​യി​ൽ മെ​ക്സി​ക്കോ​യ്ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മു​ള്ള മ​റ്റു ടീ​മു​ക​ൾ.

Latest News

Corehub Up