പെരുമ്പാവൂര്‍: 37-ാമത് സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍. പെരുമ്പാവൂര്‍ പോഞ്ഞാശേരി ജോറിസ് ആര്‍ച്ചെറി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മത്സരങ്ങള്‍.
അണ്ടര്‍ 10, അണ്ടര്‍ 13, അണ്ടര്‍ 15 വിഭാഗത്തില്‍ അറുന്നൂറില്‍ അധികം താരങ്ങൾ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇന്ത്യന്‍ റൗണ്ട്, റീക്കര്‍വ്, കോംബൗണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് ഒന്നിനു സമാപിക്കും.