Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Philip Mampad

പോ​ക്‌​സോ കേ​സി​ല്‍ മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഫി​ലി​പ്പ് മ​മ്പാ​ടി​ന് ജാ​മ്യം

നി​ല​മ്പൂ​ര്‍: പോ​ക്‌​സോ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റു​മാ​യ ഫി​ലി​പ്പ് മ​മ്പാ​ടി​ന് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കാ​സ​ര്‍​ഗോ​ഡ് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ​മാ​യ തു​ക​ക്കു​ള്ള ര​ണ്ട് ആ​ള്‍ ജാ​മ്യ​വും മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്ക​ണം.

അ​ടു​ത്ത ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ എ​ല്ലാ ശ​നി​യാ​ഴ്ച​യും രാ​വി​ലെ 10 നും 11 ​നു​മി​ട​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴെ​ല്ലാം ഹാ​ജ​രാ​ക​ണം. വി​ചാ​ര​ണ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ സം​സ്ഥാ​നം വി​ടാ​ന്‍ പാ​ടി​ല്ല. തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളും ജാ​മ്യ​വ്യ​വ​സ്ഥ​യി​ലു​ണ്ട്. പ്ര​തി ഫെ​ബ്രു​വ​രി 13 മു​ത​ല്‍ കോ​ഴി​ക്കോ​ട് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കാ​സ​ര്‍​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട്ടു​ള്ള ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സാ​ണ് മു​ന്‍ പോ​ലീ​സു​കാ​ര​ന്‍ കൂ​ടി​യാ​യ ഫി​ലി​പ്പ് മ​മ്പാ​ടി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളാ​ണ് കൗ​ണ്‍​സി​ലിം​ഗി​നാ​യി ഫി​ലി​പ്പ് മ​മ്പാ​ടി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്.

2025 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് പെ​ണ്‍​കു​ട്ടി​യെ ലോ​ഡ്ജി​ല്‍ എ​ത്തി​ക്കു​ക​യും പോ​ലീ​സി​ന്‍റെ ഐ​ഡി കാ​ര്‍​ഡ് ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി റൂം ​എ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന പ​രാ​തി​യി​ലാ​ണ് നി​ല​മ്പൂ​ര്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്ന​ത്. അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി വി​ശ്വം​ഭ​ര​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. നി​ല​മ്പൂ​ര്‍ പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഉ​ട​ന്‍ കേ​സി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങും.

Latest News

Corehub Up