Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plane Crash

വി​മാ​ന ദു​ര​ന്തം: എ​യ​ർ​ ഫ്രാ​ൻ​സും എ​യ​ർ​ബ​സും ന​ര​ഹ​ത്യ​ക്കു​റ്റം ചെ​യ്തെ​ന്ന് കോ​ട​തി

പാ​രീ​സ്: 228 പേ​ർ മ​രി​ച്ച വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ഫ്രാ​ൻ​സി​ലെ വ്യോ​മ​ഗ​താ​ഗ​ത ക​ന്പ​നി​യാ​യ എ​യ​ർ​ഫ്രാ​ൻ​സി​നും വി​മാ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ​യ​ർ​ബ​സി​നും എ​തി​രേ കോ​ർ​പ്പ​റേ​റ്റ് ന​ര​ഹ​ത്യാ​ക്കു​റ്റം തെ​ളി​ഞ്ഞ​താ​യി പാ​രീ​സി​ലെ അ​പ്പീ​ൽ കോ​ട​തി വി​ധി​ച്ചു.

പാ​രീ​സി​നും ബ്ര​സീ​ലി​ലെ റി​യോ​ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന വി​മാ​നം 2009 ജൂ​ൺ ഒ​ന്നി​ന് റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട് ക​ട​ലി​ൽ​പ​തിച്ച വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ദീ​ർ​ഘ​കാ​ല തെ​ര​ച്ചിലി​നു​ശേ​ഷം അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി. 216 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വി​ചാ​ര​ണ​ക്കോ​ട​തി 2023ൽ ​ക​ന്പ​നി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ അ​പ്പീ​ലി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ധി.

National

ബാ​ര​മ​തി വി​മാ​നാ​പ​ക​ടം: ഡി​ജി​സി​എ അ​ന്വേ​ഷ​ണം പുരോഗമിക്കുന്നു

മും​ബൈ: ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി​യി​ലെ വി​മാ​ന​പ​ക​ടം സം​ബ​ന്ധി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ)​യു​ടെ നി​ർ​ണാ​യ​ക അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ അ​ന്തി​മ​നി​ല​പാ​ടു​ക​ളി​ലെ​ത്താ​വൂ എ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കു​ന്ന ബ്ലാ​ക്ബോ​സ്ക് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ല്ലാ സാ​ധ്യ​ത​ക​ളും അ​ന്വേ​ഷ​ണ​ത്തി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 28 നാ​ണ് പു​നെ ബാ​രാ​മ​തി വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ അ​ജി​ത് പ​വാ​റും മ​റ്റ് നാ​ലു​പേ​രും ഉ​ണ്ടാ​യി​രു​ന്ന ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത?; ആ​രോ​പ​ണ​വു​മാ​യി അ​ന​ന്ത​ര​വ​ൻ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് അ​ന​ന്ത​ര​വ​ൻ രോ​ഹി​ത് പ​വാ​ർ. ഒ​രു മു​തി​ർ​ന്ന നേ​താ​വ് യാ​ത്ര മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ച​തി​നാ​ലാ​ണ് ട്രെ​യി​നി​ലെ യാ​ത്ര മാ​റ്റി വി​മാ​ന മാ​ർ​ഗ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന് തൊ​ട്ട് മു​മ്പു​ള്ള റേ​ഡി​യോ സി​ഗ്ന​ലും പ്ര​ധാ​ന പൈ​ല​റ്റി​ന്‍റെ സം​ഭാ​ഷ​ണ​വും ല​ഭി​ക്കാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് രോ​ഹി​ത്തി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ 28 ന് ​പൂ​നെ​യ്ക്ക് സ​മീ​പം ബാ​രാ​മ​തി​യി​ലു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും വൈ​കി​യാ​ണ് അ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് ട്രാ​ൻ​സ്പോ​ണ്ട​ർ ഓ​ഫാ​യി. പൈ​ല​റ്റാ​ണോ ഇ​ത് ചെ​യ്ത​തെ​ന്നു പ​രി​ശോ​ധി​ക്ക​ണം.

സ​ഹ പൈ​ല​റ്റ് മെ​യ് ഡേ ​സ​ന്ദേ​ശം അ​യ​ച്ചി​ല്ല. വി​മാ​നം പ​റ​ത്താ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റി​നെ അ​വ​സാ​ന നി​മി​ഷം മാ​റ്റി​യി​രു​ന്നു. ഒ​രു പൈ​ല​റ്റ് ഗ​താ​ഗ​ത​കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​ത് കൊ​ണ്ടെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രെ​യും മാ​റ്റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും രോ​ഹി​ത് പ​വാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

National

പ​രി​ശീ​ല​ന​ത്തി​നി​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​നെ​യും ട്രെ​യി​നി പൈ​ല​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റെ​ഡ് ബേ​ർ​ഡ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ല​ബു​റ​ഗി​യി​ൽ നി​ന്ന് ബെ​ല​ഗാ​വി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നാ​ണ് സൂ​ച​ന. നി​യ​ന്ത്ര​ണം​വി​ട്ട വി​മാ​നം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​ത്ത​നെ വീ​ഴു​ക​യാ​യി​രു​ന്നു.

നി​ല​ത്തേ​ക്ക് പ​തി​ച്ച വി​മാ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

വി​മാ​നദു​ര​ന്തം: എ​എ​ഐ​ബി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

മും​​​​ബൈ: വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ജി​​​​ത് പ​​​​വാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണം തേ​​​​ടി കേ​​​​ന്ദ്രം.

ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി കെ. ​​​​റാം​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സി​​​​ന് ക​​​​ത്ത് ന​​​​ൽ​​​​കി.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​വു​​​​മാ​​​​യി പ​​​​ങ്കി​​​​ടു​​​​മെ​​​​ന്നും കേ​​​​ന്ദ്ര മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് കീ​​​​ഴി​​​​ലെ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ​​​​യാ​​​​ണ് (എ​​​​എ​​​​ഐ​​​​ബി) അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ ശ​​​​രി​​​​യാ​​​​യ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നും ഭാ​​​​വി​​​​യി​​​​ൽ ഇ​​​​ത്ത​​​​രം അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഫ​​​​ഡ്‌​​​​നാ​​​​വി​​​​സ് നേരത്തേ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

International

കൊ​ളം​ബി​യ​ൻ നി​യ​മ​സ​ഭാം​ഗം ഡ​യോ​ജെ​ന​സ് ക്വി​ന്‍റേ​റോ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ 15 പേ​രു​മാ​യി സ​ഞ്ച​രി​ച്ച ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണ് വ​ൻ ദു​ര​ന്തം. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 13 യാ​ത്ര​ക്കാ​രും ര​ണ്ട് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യി കൊ​ളം​ബി​യ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി സ്ഥി​രീ​ക​രി​ച്ചു.

കൊ​ളം​ബി​യ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യ ഡ​യോ​ജെ​ന​സ് ക്വി​ന്‍റേ​റോ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ കാ​ർ​ലോ​സ് സാ​ൽ​സെ​ഡോ​യും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൊ​ളം​ബി​യ​ൻ പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ സ​റ്റേ​ന​യു​ടെ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. വെ​ന​സ്വേ​ല​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള വ​ട​ക്ക​ൻ കൊ​ളം​ബി​യ​യി​ലെ കു​ക്കു​ട്ട​യി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഒ​ക്കാ​ന​യി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​ർ​വ​ത മേ​ഖ​ല​യാ​യ ഒ​ക്കാ​ന​യ്ക്ക് സ​മീ​പം വെ​ച്ച് വി​മാ​ന​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി വ്യോ​മ​സേ​ന​യെ അ​പ​ക​ട​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

National

അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്; വി​മാ​നാ​പ​ക​ട​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു

മു​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ബാ​രാ​മ​തി​യി​ൽ ന​ട​ക്കും. മ​ഹാ​രാ​ഷ്ട്ര ബാ​രാ​മ​തി​യി​ലു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ മ​രി​ച്ച​ത്. അ​ജി​ത് പ​വാ​റ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ത​ല്‍​ക്ഷ​ണം മ​രി​ച്ചു. പൈ​ല​റ്റി​ന് റ​ണ്‍​വേ കൃ​ത്യ​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​തെ പോ​യ​താ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യ​ത്.

വി​മാ​നാ​പ​ക​ട​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​മാ​നം വാ​ട​ക​യ്ക്ക് ന​ൽ​കി​യ വി​എ​സ്ആ​ർ ക​മ്പ​നി ഓ​ഫീ​സി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​രാ​മ​തി​യി​ലെ അ​പ​ക​ട സ്ഥ​ല​ത്തും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

National

അ​ജി​ത് പ​വാ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ന്റെ ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു

ബാ​രാ​മ​തി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഡി​ജി​സി​എ​ക്ക് ല​ഭി​ച്ചു. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ് ഡി​ജി​സി​എ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഡി​ജി​സി​എ ഇ​ത് ഏ​റ്റെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും.

അ​പ​ക​ട​സ​മ​യ​ത്തെ വി​മാ​ന​ത്തി​ന്‍റെ വേ​ഗ​ത, ഉ​യ​രം, എ​ന്‍​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, പൈ​ല​റ്റു​മാ​രു​ടെ സം​ഭാ​ഷ​ണം എ​ന്നി​വ ബ്ലാ​ക്ക് ബോ​ക്‌​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്ത​മാ​കും. ലാ​ന്‍​ഡിം​ഗി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ മോ​ശം കാ​ലാ​വ​സ്ഥ​യാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഇ​തി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും.

ബ്ലാ​ക്ക് ബോ​ക്‌​സി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഡി​ജി​സി​എ​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

National

വിമാനം ആടിയുലഞ്ഞു, പിന്നാലെ പൊട്ടിത്തെറിച്ചു

പൂ​​​​നെ: വാ​​​​യു​​​വി​​​ൽ ഏ​​​​താ​​​​നും നി​​​​മി​​​​ഷം ചാ​​​ഞ്ഞും​​​ച​​​രി​​​ഞ്ഞും നി​​​ന്ന​​​ശേ​​​ഷം താ​​​ഴേ​​​ക്കു​​​പ​​​തി​​​ച്ച് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു- ബാ​​​രാ​​​മ​​​തി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പം ക​​​ഴി​​​യു​​​ന്ന ഒ​​​രു സ്ത്രീ ​​​അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ.

വി​​​മാ​​​നം താ​​​ഴെ​​​ വീ​​​ണ​​​യു​​​ട​​​ൻ തീ​​​​നാ​​​​ള​​​​ങ്ങ​​​​ൾ​​​കൊ​​​ണ്ടു​​​മൂ​​​ടി​​​യെ​​​ന്ന് മ​​​​റ്റൊ​​​​രു ദൃ​​​​ക്സാ​​​​ക്ഷി​​​​യും ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്തു. നാ​​​​ലോ അ​​​​ഞ്ചോ ത​​​​വ​​​​ണ സ്ഫോ​​​​ട​​​​ന​​​​വും ഉ​​​​ണ്ടാ​​​​യെ​​​ന്നും ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തെ വ​​​​ട്ട​​​​മി​​​​ട്ടു​​​​ പ​​​​റ​​​​ന്ന വി​​​​മാ​​​​നം ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി സ​​​​മീ​​​​പ​​​​വാ​​​​സി​​​​യാ​​​​യ മ​​​റ്റൊ​​​രു സ്ത്രീ ​​​​പ​​​​റ​​​​ഞ്ഞു. തീ​​​​പി​​​​ടി​​​​ച്ച​​​​യു​​​​ട​​​​ൻ വി​​​​മാ​​​​ന​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സ​​​​മീ​​​​പ​​​​ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​വ​​​​രെ തെ​​​​റി​​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണു വി​​​​മാ​​​​നം താ​​​ഴെ​​​വീ​​​ണ​​​ത്. റ​​​​ൺ​​​​വേ​​​​യി​​​​ൽനി​​​​ന്ന് ഏ​​​​താ​​​​ണ്ട് നൂ​​​​റ​​​​ടി​​​​യോ​​​​ളം മു​​​​ക​​​​ളി​​​​ൽ നി​​​ന്നും വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​​ക​​​​ർ​​​​ന്നൂ​​​​ വീ​​​​ണ് നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള യാ​​​​ത്ര​​​​ക്കാ​​​​രെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. ആ​​​​ളു​​​​ക​​​​ളെ ഉ​​​​ട​​​​ൻ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​ങ്കി​​​ലും നി​​​രാ​​​ശ​​​യാ​​​യി​​​രു​​​ന്നു ഫ​​​ല​​​മെ​​​ന്ന് പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് സ​​​​ന്ദീ​​​​പ് സിം​​​​ഗ് ഗി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

രാ​​​​വി​​​​ലെ 8.43 ന് ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച് പൈ​​​​ല​​​​റ്റി​​​​ന്‍റെ സ​​​​ന്ദേ​​​​ശം എ​​​​യ​​​​ര്‍ ട്രാ​​​​ഫി​​​​ക് ക​​​​ണ്‍ട്രോ​​​​ളി​​​​ല്‍ എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. 8.44 നാ​​​​ണ് തീ ​​​​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വി​​​​മാ​​​​നം ഇ​​​​ടി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ സ​​​​മ​​​​യം 8.45 ഉം.

​​​​വി​​​​മാ​​​​ന​​​​ത്തി​​​​നു പെ​​​​ട്ടെ​​​​ന്ന് സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ര്‍ ഉ​​​​ണ്ടാ​​​​യോ എ​​​​ന്ന സം​​​​ശ​​​​യ​​​​മാ​​​​ണ് ഇ​​​​തു​​​​മൂ​​​​ലം ഉ​​​​യ​​​​രു​​​​ന്ന​​​​ത്. ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യതാ​​​​കാം. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ കോ​​​​ക്പി​​​​റ്റി​​​​ല്‍ അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ പി​​​​ഴ​​​​വു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കാം.

അ​​​​വ്യ​​​​ക്ത​​​​മാ​​​​യി റ​​​​ണ്‍വേ​​​​യി​​​​ല്‍ ഇ​​​​റ​​​​ങ്ങാ​​​​നു​​​​ള്ള ശ്ര​​​​മം

വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ള്‍ റ​​​​ണ്‍വേ വ്യ​​​​ക്ത​​​​മാ​​​​യി കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. റ​​​​ണ്‍വേ വ്യ​​​​ക്ത​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ വി​​​​മാ​​​​നം അ​​​​ല്‍പ​​​​സ​​​​മ​​​​യം വ​​​​ട്ട​​​​മി​​​​ട്ടു പ​​​​റ​​​​ന്നി​​​​രു​​​​ന്നു. ബാ​​​​രാ​​​​മ​​​​തി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​നി​​​​യ​​​​ന്ത്ര​​​​ണം മ​​​​റ്റു പൈ​​​​ല​​​​റ്റു​​​​മാ​​​​രും സ​​​​മീ​​​​പ​​​​ത്തെ പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​വു​​​​മാ​​​​ണ് നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ലാ​​​​വ​​​​സ്ഥ​​​​യും റ​​​​ണ്‍വേ​​​​യി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​വും ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് പൂ​​​​ര്‍ണ​​​​മാ​​​​യും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യി​​​​രു​​​​ന്നോ എ​​​​ന്ന സം​​​​ശ​​​​യ​​​​വുമുണ്ട്.

സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​ച്ച​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട്?

ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കും​​​​വ​​​​രെ വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​റ്റി​​​​ന്‍റെ​​​​യും കാ​​​​ഴ്ച​​​​യു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ നി​​​​ര​​​​ന്ത​​​​രം പൈ​​​​ല​​​​റ്റ് ചോ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​റ​​​​ങ്ങാ​​​​നു​​​​ള്ള അ​​​​ന്തി​​​​മ അ​​​​നു​​​​മ​​​​തി​​​​ക്കു​​​​ശേ​​​​ഷം ഇ​​​​വ നി​​​​ല​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റോ ഇ​​​​ന്ധ​​​​ന ചോ​​​​ര്‍ച്ച​​​​യോ‍?

റ​​​​ണ്‍വേ​​​​യോ​​​​ടു ചേ​​​​ര്‍ന്നാ​​​​ണ് വി​​​​മാ​​​​നം ക​​​​ത്തി​​​​യ​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളും മു​​​​ൻ​​​​കാ​​​​ല ലാ​​​​ൻ​​​​ഡിം​​​​ഗും കൃ​​​​ത്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ൻജിൻ ത​​​​ക​​​​രാ​​​​ര്‍, പ​​​​ക്ഷി വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ ഇ​​​​ടി​​​​ക്ക​​​​ല്‍, ഇ​​​​ന്ധ​​​​നം ചോ​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ, വൈ​​​​ദ്യു​​​​തി​​​​ചോ​​​​ര്‍ച്ച എ​​​​ന്നി​​​​വ​​​​യും സം​​​​ശ​​​​യി​​​​ക്കാം.

National

ബാ​രാ​മ​തി വി​മാ​നാ​പ​ക​ടം; മ​രി​ച്ച​വ​രി​ൽ പൈ​ല​റ്റ് ശാം​ഭ​വി പ​ഥ​ക്കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ച്പേ​രി​ൽ ഒ​രാ​ൾ ക്യാ​പ്റ്റ​ൻ ശാം​ഭ​വി പ​ഥ​ക്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള നോ​ൺ-​ഷെ​ഡ്യൂ​ൾ​ഡ് എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റാ​യ, വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്സി​ൽ ഫ​സ്റ്റ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ശാം​ഭ​വി പ​ഥ​ക്. ശാം​ഭ​വി പ​റ​ത്തി​യ ലി​യ​ർ​ജെ​റ്റ് 45 എ​ന്ന ചെ​റി​യ വി​മാ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്​.

എ​യ​ർ​ഫോ​ഴ്‌​സ് ബാ​ൽ ഭാ​ര​തി സ്‌​കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശാം​ഭ​വി, ന്യൂ​സി​ലാ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൊ​മേ​ഴ്‌​ഷ്യ​ൽ പൈ​ല​റ്റ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് കൊ​മേ​ഴ്ഷ്യ​ൽ പൈ​ല​റ്റും ഫ്ലൈ​റ്റ് ക്രൂ ​പ​രി​ശീ​ല​ന​വും നേ​ടി. മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​യ​റോ​നോ​ട്ടി​ക്സ്, ഏ​വി​യേ​ഷ​ൻ, എ​യ്‌​റോ​സ്‌​പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി.

മ​ധ്യ​പ്ര​ദേ​ശ് ഫ്ലൈ​യിം​ഗ് ക്ല​ബ്ബി​ൽ അ​സി​സ്റ്റ​ന്‍റ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​യി ചു​മ​ത​ല​യെ​റ്റ് ഫ്ലൈ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ റേ​റ്റിം​ഗ് നേ​ടി​യി​രു​ന്നു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി​ജി​സി​എ) നി​ന്ന് ഫ്രോ​സ​ൺ എ​യ​ർ​ലൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് പൈ​ല​റ്റ് ലൈ​സ​ൻ​സും (എ​ടി​പി​എ​ൽ) ശാം​ഭ​വി നേ​ടി​യി​രു​ന്നു.

സ്‌​പൈ​സ് ജെ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ന്ന് ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ജോ​ർ​ദാ​ൻ എ​യ​ർ​ലൈ​നി​ൽ നി​ന്ന് ജെ​റ്റ് ഓ​റി​യ​ന്‍റെ​ഷ​ൻ പ​രി​ശീ​ല​നം, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി​ജി​സി​എ) നി​ന്ന് കൊ​മേ​ഴ്ഷ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ്, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ന്യൂ​സി​ലാ​ൻ​ഡി​ൽ നി​ന്ന് സി​സി​എ കൊ​മേ​ഴ്‌​ഷ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശാം​ഭ​വി​യെ കൂ​ടാ​തെ അ​ജി​ത് പ​വാ​ർ, പേ​ഴ്‌​സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ വി​ദി​പ് ജാ​ദ​വ്, പൈ​ല​റ്റ് സു​മി​ത് ക​പൂ​ർ, ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ന്‍റ​ർ എ​ന്നി​വ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

National

വി​ട​വാ​ങ്ങി​യ​ത് മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ൻ

മുംബൈ: കു​തി​കാ​ൽ​വെ​ട്ട​ലി​ന്‍റെ​യും ചാ​ണ​ക്യ ത​ന്ത്ര​ങ്ങ​ളു​ടെ​യും ഈ​റ്റി​ല്ല​മാ​യ മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു വി​ട​വാ​ങ്ങി​യ അ​ജി​ത് പ​വാ​ർ.

മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വാ​യ ശ​ര​ദ് പ​വാ​റി​ന്‍റെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നാ​യ അ​ന​ന്ത​റാ​വു​വി​ന്‍റെ​യും ആ​ശാ​താ​യി​യു​ടെ​യും മ​ക​നാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ ജി​ല്ല​യി​ലെ ബ​രാ​മ​തി​യി​ൽ 1959 ജൂ​ലൈ 22നാ​ണ് അ​ജി​ത് പ​വാ​റി​ന്‍റെ ജ​ന​നം.

എ​ട്ട് ത​വ​ണ നി​യ​മ​സ​ഭാം​ഗം, അ​ഞ്ച് ത​വ​ണ ഉ​പ മു​ഖ്യ​മ​ന്ത്രി, അ​ഞ്ച് ത​വ​ണ സം​സ്ഥാ​ന കാ​ബി​ന​റ്റ് വ​കു​പ്പ് മ​ന്ത്രി, ഒ​രു ത​വ​ണ ലോ​ക്സ​ഭാം​ഗം എ​ന്നീ നി​ല​ക​ളി​ലും അ​ജി​ത് പ​വാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

1982ൽ ​പൂ​ന​യി​ലെ പ​ഞ്ച​സാ​ര ഫാ​ക്ട​റി സ​ഹ​ക​ര​ണ ബോ​ർ​ഡ് അം​ഗ​മാ​യി പൊ​തു​ജീ​വി​തം ആ​രം​ഭി​ച്ച അ​ജി​ത് പ​വാ​ർ, 1991ലെ ​മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​രാ​മ​തി​യി​ൽ നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. 1991ലെ ​സു​ധാ​ക​ര​റാ​വു നാ​യി​ക് മ​ന്ത്രി​സ​ഭ​യി​ൽ ആ​ദ്യ​മാ​യി സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യാ​യി.

2010ലെ ​അ​ശോ​ക് ച​വാ​ൻ മ​ന്ത്രി​സ​ഭ​യി​ലാ​ണ് ആ​ദ്യ​മാ​യി ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് പ്രി​ഥി​രാ​ജ് ച​വാ​ൻ, ദേ​വേ​ന്ദ്ര ഫ​ഡ്നാ​വീ​സ്, ഉ​ദ്ധ​വ് താ​ക്ക​റെ, ഏ​ക്നാ​ഥ് ഷി​ൻ​ഡേ മ​ന്ത്രി​സ​ഭ​ക​ളി​ൽ വീ​ണ്ടും ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി.

2019ൽ ​മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​രി​ൽ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും 2022ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ 2022ൽ ​നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2023ൽ ​എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​നം ശ​ര​ദ് പ​വാ​ർ രാ​ജി​വ​ച്ച​തോ​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ൾ സു​പ്രി​യ സു​ലെ​യും പ്ര​ഫു​ൽ പ​ട്ടേ​ലും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ർ​ട്ടി​യി​ൽ പ​ദ​വി​യൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന അ​ജി​ത് പ​വാ​ർ ഇ​തേ​ക്ക​റി​ച്ച് ശ​ര​ദ് പ​വാ​റി​നോ​ടു ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.

2023 ജൂ​ലൈ ര​ണ്ടി​ന് എ​ൻ​സി​പി പി​ള​ർ​ത്തി​യ അ​ജി​ത് പ​വാ​ർ, ഏ​ക​നാ​ഥ് ഷി​ൻ​ഡെ ന​യി​ക്കു​ന്ന ശി​വ​സേ​ന - ബി​ജെ​പി സ​ർ​ക്കാ​രി​ൽ ഉ​പ മു​ഖ്യ​മ​ന്ത്രി​യാ​യി. എ​ൻ​സി​പി​യി​ലെ 53 എം​എ​ൽ​എ​മാ​രി​ൽ 29 പേ​രെ ഒ​പ്പം നി​ർ​ത്തി​യാ​ണ് അ​ജി​ത് പ​വാ​ർ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ എ​ട്ടു​പേ​ർ മ​ന്ത്രി​മാ​രു​മാ​യി.

2024 ഫെ​ബ്രു​വ​രി ആ​റി​ന് അ​ജി​ത് പ​വാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചു. നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (എ​ൻ​സി​പി) എ​ന്ന പേ​രും പാ​ർ​ട്ടി ചി​ഹ്ന​മാ​യ ക്ലോ​ക്കും അ​ജി​ത് പ​വാ​റി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് വി​ധി വ​ന്നു.

2024 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ന​യി​ച്ച മ​ഹാ​യു​തി സ​ഖ്യ​ത്തി​ൽ നി​ന്ന് 59 ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി 41 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു. ബി​ജെ​പി​ക്കും എ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം ശി​വ​സേ​ന​യ്ക്കും പി​ന്നാ​ലെ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ​യും മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​യും മൂ​ന്നാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി​യാ​യി അ​ജി​ത് പ​വാ​ർ ന​യി​ച്ച എ​ൻ​സി​പി മാ​റി.

ഭാ​ര്യ: സു​നേ​ത്ര, മ​ക്ക​ൾ: പാ​ർ​ഥ്, ജ​യ്.

National

വിമാനാപകടം കവർന്ന പ്രമുഖരുടെ നിരയിൽ അജിത് പവാറും

ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ച പ്രമുഖർ ഇന്ത്യയിൽ പലരുണ്ട്.

ഡോ. ഹോമി ജെ ഭാഭ

1966ൽ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24-ന് ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോവുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. 56ാം വയസിലായിരുന്നു മരണം. ഈ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആണവപദ്ധതികൾക്ക് ഊടും പാവും പാകിയ അദ്ദേഹത്തെ മറ്റു ഇന്ത്യയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

സഞ്ജയ് ഗാന്ധി(1979)

1979ൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ് ഇങ്ങനെ രാജ്യത്തെ ഞെട്ടിച്ചതിൽ പ്രധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്‌ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഭാവിയിൽ ഇന്ത്യയുടെ ഭരണചക്രം സഞ്ജയ് ഗാന്ധിയുടെ കരങ്ങളിലെത്തുമെന്ന് അക്കാലത്തു പലരും കരുതിയിരുന്നു. എന്നാൽ, ഡൽഹിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.

മാധവ് റാവ് സിന്ധ്യ (2001)

2001ൽ കോൺഗ്രസ് നേതാവ് മാധവ് റാവ് സിന്ധ്യയുടെ മരണം ഇതുപോലെതന്നെ രാജ്യത്തെ ഞെട്ടിച്ചു. ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മാധവ് റാവ് സിന്ധ്യ മരിച്ചപ്പോൾ ഇന്ത്യയ്ക്കു മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. കോൺഗ്രസിനും വലിയ നഷ്ടമായിരുന്നു ഇത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

സൗന്ദര്യ(2004)

2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഷ്‌ട്രീയരംഗത്തെയും സിനിമാരംഗത്തെയും ഒരു പോലെ ഞെട്ടിച്ച മരണമായിരുന്നു നടി സൗന്ദര്യയുടെയേത്. സിനിമാരംഗത്തു നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിജെപിക്കു വേണ്ടി സൗന്ദര്യ പ്രചാരണരംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.

വൈ.എസ്. രാജശേഖര റെഡ്ഡി (2009)

2009ൽ വൈ.എസ്. രാജശേഖര റെഡ്ഡി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ പാർട്ടി ക്ഷയിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്‍റെ മകൻ ജഗൻ മോഹൻ റെഡ്ഢി ഒടുവിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയായി.

ജനറൽ ബിപിൻ റാവത്ത് (2021)

2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്‍റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ്. ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.

രക്ഷപ്പെട്ട പ്രധാനമന്ത്രി

1977 നവംബർ നാലിന് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും സംഘവും സഞ്ചരിച്ചിരുന്ന വിമാനം മൂക്കുകുത്തി വീണിരുന്നു. ആസാമിലെ ജോർഹട്ടിലായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം അപ്രതീക്ഷിതമായി മൂക്കുകുത്തി നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റ്മാർ അടക്കം കോക്പിറ്റിലുണ്ടായിരുന്ന അഞ്ചു വൈമാനികരെയാണ് അന്നു രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രി കാര്യമായ പരിക്ക് ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാനമന്ത്രിയെ അടക്കം രക്ഷിക്കാൻ നോസ് ഡൈവിംഗിലൂടെ വൈമാനികർ സ്വന്തം ജീവൻ ബലികഴിച്ച് വിമാനം ക്രാഷ് ലാൻഡ് ചെയ്യിച്ചതാണോയെന്നു സംശയമുണ്ട്.

National

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം തകർന്നുവീണു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീ​ണ് അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയും എൻസിപി നേതാവുമായ അ​ജി​ത് പ​വാ​ർ വി​മാ​ന​ത്തി​ലു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആറു ​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം.

International

തു​​​ർ​​​ക്കി​​​യി​​​ൽ വി​​​മാ​​​നം ത​​​ർ​​​ന്നു ലിബിയൻ കരസേനാ മേധാവിയടക്കം എ​​​ട്ടു പേ​​​ർ മരിച്ചു

അ​​​ങ്കാ​​​റ: ​​​ലി​​​ബി​​​യ​​​യി​​​ലെ ആ​​​ർ​​​മി ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് ജ​​​ന​​​റ​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ലി അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഹ​​​ദ്ദാ​​​ദ് അ​​​ട​​​ക്കം എ​​​ട്ടു പേ​​​ർ തു​​​ർ​​​ക്കി​​​യി​​​ൽ വി​​​മാ​​​നം ത​​​ർ​​​ന്നു മ​​​രി​​​ച്ചു. ലി​​​ബി​​​യ​​​ൻ സേ​​​ന​​​യി​​​ലെ നാ​​​ല് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മൂ​​​ന്നു വി​​​മാ​​​ന​​​ജീ​​​വ​​​ക്കാ​​​രു​​​മാ​​​ണു മ​​​രി​​​ച്ച മ​​​റ്റു​​​ള്ള​​​വ​​​ർ.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി തു​​​ർ​​​ക്കി​​​യി​​​ലെ അ​​​ങ്കാ​​​റ​​​യി​​​ൽ​​​നി​​​ന്നു ലി​​​ബി​​​യ​​​യി​​​ലെ ട്രി​​​പ്പോ​​​ളി​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം വൈ​​​കാ​​​തെ ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ന് ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ത​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​യെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും പൈ​​​ല​​​റ്റ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്ന​​​താ​​​യി തു​​​ർ​​​ക്കി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​മാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധം ന​​​ഷ്ട​​​മാ​​​യി.

തു​​​ട​​​ർ​​​ന്നു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​ൽ അ​​​ങ്കാ​​​റ​​​യ്ക്കു തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റാ​​​യി ത​​​ക​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന വി​​​മാ​​​നം ക​​​ണ്ടെ​​​ത്തി. വി​​​മാ​​​ന​​​ത്തി​​​ലെ ബ്ലാ​​​ക് ബോ​​​ക്സു​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ലി​​​ബി​​​യ​​​യും തു​​​ർ​​​ക്കി​​​യു​​​മാ​​​യു​​​ള്ള സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണു ജ​​​ന​​​റ​​​ൽ ഹ​​​ദ്ദാ​​​ദ് അ​​​ങ്കാ​​​റ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ജ​​​ന​​​റ​​​ലി​​​ന്‍റെ മ​​​ര​​​ണം രാ​​​ജ്യ​​​ത്തി​​​നു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ലി​​​ബി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്‌​​​ദു​​​ൾ​​​ഹ​​​മീ​​​ദ് ദി​​​ബെ​​​യ്ബാ പ​​​റ​​​ഞ്ഞു. ഈ ​​​സ​​​ർ​​​ക്കാ​​​രി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ ഖ​​​ലീ​​​ഫ ഹ​​​ഫ്ത​​​റി​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ട​​​വും ഹ​​​ദ്ദാ​​​ദി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു. ഇ​​​രു ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളും മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

തു​ർ​ക്കി​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ലി​ബി​യ​ൻ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

അം​ഗാ​റ: തു​ർ​ക്കി​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ലി​ബി​യ​യു​ടെ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലി​ബി​യ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ലി അ​ഹ​മ്മ​ദ് അ​ൽ ഹ​ദാ​ദി തു​ർ​ക്കി​യി​ലെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച തു​ർ​ക്കി ത​ല​സ്ഥാ​ന​മാ​യ അം​ഗാ​റ​യി​ൽ നി​ന്ന് അ​ൽ ഹ​ദാ​ദി​യും മ​റ്റ് നാ​ല് പേ​രും സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ ജെ​റ്റ് ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ‍​യും മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സൈ​നി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല പ്ര​തി​രോ​ധ ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് ലി​ബി​യ​ൻ സൈ​നി​ക മേ​ധാ​വി അം​ഗാ​റ​യി​ലെ​ത്തി​യ​തെ​ന്ന് തു​ർ​ക്കി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ത്രി 8:30 ന് ​എ​സെ​ൻ​ബോ​ഗ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ലി​ബി​യ​ൻ സൈ​നി​ക മേ​ധാ​വി യാ​ത്ര തി​രി​ച്ച​ത്.

തു​ട​ർ​ന്ന് 40 മി​നി​റ്റി​നു​ശേ​ഷം ആ​ശ​യ​വി​നി​മ​യം ന​ഷ്ട​പ്പെ​ട്ട​താ​യി തു​ർ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ലി യെ​ർ​ലി​കാ​യ അ​റി​യി​ച്ചു.

International

മെക്സിക്കോയിൽ ചെറുവിമാനം തകർന്ന് ഏഴ് മരണം

മെ​​​ക്സി​​​ക്കോ സി​​​റ്റി: അ​​​ടി​​​യ​​​ന്ത​​​ര ലാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കേ​​​വേ മെ​​​ക്സി​​​ക്കോ​​​യി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യാ​​​യ സാ​​​ൻ മാ​​​റ്റി​​​യോ അ​​​റ്റെ​​​ൻ​​​കോ​​​യി​​​ൽ തി​​​ങ്കാ​​​ളാ​​​ഴ്ച​​​യായിരുന്നു സം​​​ഭ​​​വം.

വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ട്ടു യാ​​​ത്രി​​​ക​​​രും ര​​​ണ്ടു ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഏ​​​ഴു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്.

ഫു​​​ട്ബോ​​​ൾ മൈ​​​താ​​​ന​​​ത്ത് ലാ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ വി​​​മാ​​​നം സ​​​മീ​​​പ​​​ത്തു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ലോ​​​ഹ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ ത​​​ട്ടി തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​.

NRI

അ​മേ​രി​ക്ക​യി​ൽ കാ​ർ​ഗോ വി​മാ​നം ത​ക​ർ​ന്നു; അ​പ​ക​ടം ടേ​ക്ക്ഓ​ഫി​ന് തൊ​ട്ടു​പി​ന്നാ​ലെ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ർ​ഗോ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. കെ​ന്‍റ​ക്കി​യി​ലെ ലൂ​യി​സ്‌​വി​ല്ലെ​യി​ലാ​ണ് സം​ഭ​വം.

ടെ​ക്ക് ഓ​ഫ് ചെ​യ്ത​തി​ന് പി​ന്നാ​ലെ വി​മാ​നം ത​ക​രു​ക​യാ​യി​രു​ന്നു. യു​പി​എ​സ് ക​മ്പ​നി​യു​ടെ​താ​ണ് വി​മാ​നം. അ​പ​ക​ട​സ​മ​യം മൂ​ന്ന് പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ലൂ​യി​സ്‌​വി​ല്ലെ മു​ഹ​മ്മ​ദ് അ​ലി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഹോ​ണോ​ലു​ലു​വി​ലേ​ക്ക് പ​റ​ന്നു​യ​രു​ക​യാ​യി​രു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 5.15ന് ​ത​ക​ർ​ന്നു​വീ​ണ​താ​യി ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

NRI

പ​റ​ന്നു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണു; ര​ണ്ടു മ​ര​ണം

താ​ച്ചി​റ: വെ​ന​സ്വേ​ല​യി​ലെ പാ​രാ​മി​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു ര​ണ്ടു പേ​ർ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 09:52 നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് എ​ൻ​ജി​നു​ള്ള പൈ​പ്പ​ർ പി​എ - 31ടി1 ​എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

പ​റ​ന്നു​യ​ർ​ന്ന് ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും പി​ന്നാ​ലെ വി​മാ​നം ത​ക​ർ​ന്നു വീ​ണു തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നാ​ഷ​ണൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സി​വി​ൽ എ​യ​റോ​നാ​റ്റി​ക്സ് അ​റി​യി​ച്ചു.

NRI

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

NRI

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

ന്യൂ​യോ​ർ​ക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

മ​ഹാ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ത്മാ​വി​ന് സാ​ന്ത്വ​ന​മാ​ക​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ‌​യാ​ണ് ഓ​ർ​മ അ​നു​ശോ​ച​ന യോ​ഗം ആ​രം​ഭി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റി എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി, ട്ര​ഷ​റ​ർ റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ,

പി​ആ​ർ​ഒ മെ​ർ​ലി​ൻ അ​ഗ​സ്റ്റി​ൻ, ഓ​ർ​മ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ഫോ​റം ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ ഷാ​ജി അ​ഗ​സ്റ്റി​ൻ,

ജെ​യിം​സ് തു​ണ്ട​ത്തി​ൽ (നോ​ർ​ത്ത് ക​രോ​ലി​ന ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ (കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), റെ​ജി തോ​മ​സ് (ഷാ​ർ​ജ) എ​ന്നി​വ​ർ അ​നു​ശോ​ച​ന​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

Latest News

Corehub Up