Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plantation

Wayanad

പ്ലാ​ന്‍റേ​ഷ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ യോ​ഗം ര​ണ്ടി​ന് വ​യ​നാ​ട്ടി​ല്‍

ക​ല്‍​പ്പ​റ്റ: പ്ലാ​ന്‍റേ​ഷ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ യോ​ഗം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മേ​പ്പാ​ടി​യി​ല്‍ ചേ​രു​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, നേ​താ​ക്ക​ളാ​യ മ​നോ​ജ് എ​ടാ​നി, ബി. ​സു​രേ​ഷ്ബാ​ബു, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​യി ഉ​ള്‍​പ്പെ​ടെ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.

വാ​സ​യോ​ഗ്യ​മാ​യ പാ​ര്‍​പ്പി​ട​ത്തി​ന്‍റെ അ​ഭാ​വം, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത, ആ​നു​കൂ​ല്യ നി​ഷേ​ധം ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് ഉ​ത​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കും. ഇ​ത് മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ന​ല്‍​കും. തോ​ട്ടം തൊ​ഴി​ലാ​ളി ഭ​വ​ന പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി​യ പ്ലാ​ന്‍റേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് അ​വി​ട​ത്ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. തോ​ട്ടം മേ​ഖ​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ് പ​ല പ്ര​ശ്‌​ന​ങ്ങ​ളും.

യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ ഐ​എ​ന്‍​ടി​യു​സി​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. ലേ​ബ​ര്‍ കോ​ഡി​ന് ച​ട്ട​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ര്‍​ച്ച ന​ട​ത്തും. നി​യ​മ​ത്തി​ന​ക​ത്ത് നി​ന്നു​കൊ​ണ്ട് എ​ത്ര​ത്തോ​ളം തൊ​ഴി​ലാ​ളി സൗ​ഹൃ​ദ​മാ​യി ച​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും തൊ​ഴി​ല്‍ മ​ന്ത്രി​യും ച​ര്‍​ച്ച ചെ​യ്യു​ക​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​ണ് ലേ​ബ​ര്‍ കോ​ഡു​ക​ള്‍. തൊ​ഴി​ല്‍ സ്ഥി​ര​ത​യും സു​ര​ക്ഷ​യും പ​ഴ​ങ്ക​ഥ​യാ​യി മാ​റു​ക​യാ​ണെ​ന്നും ഐ​എ​ന്‍​ടി​യു​സി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

District News

റ​ബ​ർ​ത്തോ​ട്ട​ത്തി​ലെ സ്വ​ര്‍​ണം; തോ​ട്ട​പ്പ​യ​ര്‍ വി​പ​ണി സ​ജീ​വം

കോ​​ട്ട​​യം: മ​​ല​​യോ​​ര ഗ്രാ​​മ​​ങ്ങ​​ളി​​ല്‍ റ​​ബ​​ർ​​ത്തോ​​ട്ട​​ത്തി​​ലെ സ്വ​​ര്‍​ണ​​ത്തി​​ന്‍റെ വി​​പ​​ണി​​ക്കാ​​ലം. റ​​ബ​​ര്‍ കൃ​​ഷി​​യു​​ടെ ഭാ​​ഗ​​മാ​​യ തോ​​ട്ട​​പ്പ​​യ​​റി​​ല്‍​നി​​ന്നും വി​​ത്തു​​ക​​ളു​​ടെ ശേ​​ഖ​​ര​​ണ​​വും വി​​പ​​ണി​​യും സ​​ജീ​​വ​​മാ​​യി.

ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യാ​​യ മേ​​ലു​​കാ​​വ് മ​​ല​​നി​​ര​​ക​​ള്‍, ഇ​​ട​​മ​​റു​​ക്, പൂ​​ഞ്ഞാ​​ര്‍, മൂ​​ന്നി​​ല​​വ്, തീ​​ക്കോ​​യി തു​​ട​​ങ്ങി വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​ണ് തോ​​ട്ട​​പ്പ​​യ​​ര്‍ വി​​പ​​ണി സ​​ജീ​​വ​​മാ​​യ​​ത്.

കി​​ലോ​​യ്ക്ക് 1200 -ൽ ​​അ​​ധി​​കം രൂ​​പ വി​​ല ല​​ഭി​​ക്കു​​ന്ന തോ​​ട്ട​​പ്പ​​യ​​ര്‍ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ​​യും മു​​ണ്ട​​ക്ക​​യ​​ത്തെ​​യും മ​​ല​​ഞ്ച​​ര​​ക്കു​​ക​​ട​​ക​​ളി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ കൊ​​ടു​​ക്കു​​ന്ന​​ത്. റ​​ബ​​ര്‍​ത്തോ​​ട്ട​​ത്തി​​ല്‍ വ​​ള​​ക്കൂ​​റ് വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നും വ​​ര​​ള്‍​ച്ച ത​​ട​​യു​​ന്ന അ​​ടി​​ക്കാ​​ടാ​​യും തോ​​ട്ട​​പ്പ​​യ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.

കൂ​​ടാ​​തെ ഔ​​ഷ​​ധ​​മൂ​​ല്യ​​മു​​ള്ള​​തി​​നാ​​ൽ മ​​രു​​ന്ന് നി​​ര്‍​മാ​​ണ​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. മ​​ണ്ണി​​ലെ നൈ​​ട്ര​​ജ​​ന്‍ പോ​​ഷ​​ക​​ങ്ങ​​ളു​​ടെ അ​​ള​​വ് വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് തോ​​ട്ട​​പ്പ​​യ​​ര്‍. വേ​​ന​​ല്‍​ക്കാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഒ​​രു​​മി​​ച്ച് പു​​ഷ്പി​​ക്കു​​ന്ന ഇ​​വ​​യു​​ടെ പ​​യ​​ര്‍ മൂ​​ത്ത് പാ​​ക​​മാ​​കും.

ഇ​​വ ശേ​​ഖ​​രി​​ക്കു​​ന്ന​​ത് അ​​ല്പം ദു​​ഷ്‌​​ക​​ര​​മാ​​ണ്, എ​​ന്നാ​​ല്‍ ക​​ഷ്ട​​പ്പെ​​ട്ടാ​​ല്‍ ന​​ല്ല തു​​ക വ​​രു​​മാ​​ന​​മാ​​യും ല​​ഭി​​ക്കും. പ​​റി​​ച്ചെ​​ടു​​ത്ത പ​​യ​​ർ ഉ​​ണ​​ങ്ങാ​​ന്‍ വ​​ച്ചാ​​ല്‍ ത​​നി​​യേ പൊ​​ട്ടി പ​​ര​​മ്പി​​ല്‍ വി​​ത്തു​​ക​​ള്‍ ശേ​​ഖ​​രി​​ക്ക​​പ്പെ​​ടും. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ​​യും മ​​ല​​ഞ്ച​​ര​​ക്ക് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു മ​​ലേ​​ഷ്യ​​യി​​ലേ​​ക്കാ​​ണു പ്ര​​ധാ​​ന​​മാ​​യും വി​​ത്ത് ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന​​ത്.

ഔ​​ഷ​​ധ നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി​​ട്ടാ​​ണു പ്ര​​ധാ​​ന​​മാ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. സ്ത​​നാ​​ര്‍​ബു​​ദ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഔ​​ഷ​​ധ​​മാ​​യ ഡൈ​​ഡ​​സി​​ന്‍ ഇ​​തി​​ല്‍ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ആ​​ര്‍​ത്ത​​വ വി​​രാ​​മ​​സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കു​​ള്ള ഔ​​ഷ​​ധ​​മാ​​യും അ​​ള്‍​സ​​ര്‍, ത്വ​​ക്ക് രോ​​ഗം എ​​ന്നി​​വ​​യ്ക്കു​​ള്ള മ​​രു​​ന്ന് നി​​ര്‍​മാ​​ണ​​ത്തി​​നും ഇ​​തു​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്ന് പ​​റ​​യു​​ന്നു.

വെ​​യി​​ല്‍ ന​​ല്ല​​തു​​പോ​​ലെ ല​​ഭി​​ക്കു​​ന്ന ചൂ​​ടേ​​റി​​യ ഫെ​​ബ്രു​​വ​​രി, മാ​​ര്‍​ച്ച് മാ​​സ​​ങ്ങ​​ളാ​​ണ് ഇ​​തി​​നു വി​​പ​​ണി​​സാ​​ധ്യ​​ത​​യു​​ള്ള​​ത്. വേ​​ന​​ല്‍ മ​​ഴ ല​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ല്‍ വി​​പ​​ണി മ​​ങ്ങും. റ​​ബ​​ര്‍​ത്തോ​​ട്ട​​ങ്ങ​​ള്‍ കു​​റ​​യു​​ന്ന​​തും പ​​ക​​രം പൈ​​നാ​​പ്പി​​ള്‍ കൃ​​ഷി വ്യാ​​പ​​ക​​മാ​​കു​​ന്ന​​തും തോ​​ട്ട​​പ്പ​​യ​​റി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​യ്ക്കു​​ക​​യാ​​ണ്.

പ​​രി​​പാ​​ല​​നം തീ​​രെ കു​​റ​​വു​​ള്ള​​തും അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ല്‍ ഏ​​റെ ആ​​വ​​ശ്യ​​വു​​മു​​ള്ള തോ​​ട്ട​​പ്പ​​യ​​ര്‍ അ​​ല്പം​​കൂ​​ടി ശ്ര​​ദ്ധി​​ച്ചാ​​ല്‍ വ​​ര്‍​ഷ​​ത്തി​​ല്‍ ന​​ല്ല വ​​രു​​മാ​​ന​​മാ​​ര്‍​ഗ​​മാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക​​രും വ്യാ​​പാ​​രി​​ക​​ളും പ​​റ​​യു​​ന്നു.

Latest News

Corehub Up