കഞ്ചിക്കോട്: സ്വച്ഛതാ ഹി സേവ 2026 കാമ്പയിനിന്റെ ഭാഗമായി കഞ്ചിക്കോട് ജിവിഎച്ച്എസ്എസിൽ ശുചിത്വ സെമിനാറും പ്രതിജ്ഞയും സംഘടിപ്പിച്ചു. കഞ്ചിക്കോട് ബിഇഎംഎൽ ലിമിറ്റഡും സ്കൂൾ എൻഎസ്എസ് യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്ററും കില ഫാക്കൽറ്റിയുമായ പി.വി. സഹദേവൻ സെമിനാറിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ അനിത പി. ബോസ് അധ്യക്ഷത വഹിച്ചു. ബിഇഎംഎൽ പിആർഒ വി. അഭിജിത്ത്, ജൂനിയർ എക്സിക്യുട്ടീവ് ഡോ.എസ്. ശ്രീന, സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.ജി. ബിന്ദു, കെ. സുഗന്ധി എന്നിവർ പ്രസംഗിച്ചു.