ചെട്ടിയാൻകിണർ ജിവിഎച്ച്എസ്എസിൽ കുട ചൂടി വിദ്യാർഥികൾ ഓസോണ്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു.
വൈലത്തൂർ: ചെട്ടിയാൻകിണർ ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഓസോണ്‍ പാളിയുടെ സംരക്ഷണ സന്ദേശം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനായി സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു.
പ്രധാനാധ്യാപിക പ്രീതി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ കാവപ്പുര ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന് ഓസോണ്‍ പാളി ഭൂമിക്ക് നൽകുന്ന സംരക്ഷണത്തിന്റെ പ്രതീകമായി വിദ്യാർഥികൾ കുടകൾ ചൂടി അണിനിരന്ന് ഓസോണ്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
അസൈനാർ എടരിക്കോട്, റഫീഖ് വേങ്ങര എന്നിവർ സംബന്ധിച്ചു.
Tags : District News Nattuvishesham Ozone Protection Pledge Umbrellas