പാലക്കാട്: ജില്ലാ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവം "ജ്വാല 2026’ന് ഇന്നു തുടക്കമാകും. മൂന്നുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ 73 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 4,356 വിദ്യാർഥികൾ 60 വേദികളിലായി 139 വിവിധയിന മത്സരങ്ങളിൽ മാറ്റുരയ്ക്കും.
നാലു കാറ്റഗറികളിലായാണ് മത്സരം. ഇതുകൂടാതെ കോമണ്‍ കാറ്റഗറിയുമുണ്ടാകും. ഇന്നത്തേയും 19 ാം തീയതിയിലേയും മത്സരങ്ങൾ ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലും നാളത്തെ മത്സരങ്ങൾ പാലക്കാട് ലയണ്‍സ് സ്കൂളിലുമാണ് നടക്കുന്നത്. ഇന്നുരാവിലെ ഒന്‍പതിന് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ ഉദ്ഘാടന ചടങ്ങ് നടക്കും. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം നിർവഹിക്കും. പിഡിഎസ്എസ്സി പ്രസിഡന്റ് കെ. സോണിയ അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തും. ട്രഷറർ ഫാ.കെ.വി. ആന്റോ സ്വാഗതവും സെക്രട്ടറി വി.കെ. പ്രവീണ നന്ദിയും പറയും.
Tags : NattuVishesham DistrictNews