Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plus Two

പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 77.97 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 77.97 ആ​ണ് വി​ജ​യ ശ​ത​മാ​നം. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തേ​തി​ൽ നി​ന്ന് നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 0.16 ശ​ത​മാ​ന​മാ​ണ് കൂ​ടു​ത​ൽ.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 1990 സ്കൂ​ളു​ക​ളി​ൽ 372423 പേ​ർ പ​രീ​ക്ഷ എ​ഴു​തി. ഇ​തി​ൽ 290398 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 68.41ശ​ത​മാ​നം ആ​ൺ​കു​ട്ടി​ക​ൾ ആ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 86.89 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി.

സ​യ​ൻ​സ് ഗ്രൂ​പ്പ് - 84.55 ശ​ത​മാ​നം, ഹ്യു​മാ​നി​റ്റി​സ്- 66.38 ശ​ത​മാ​നം, കൊ​മേ​ഴ്സ് - 74.74 ശ​ത​മാ​നം എ​ന്നി​വ​യാ​ണ് വി​ജ​യ ശ​ത​മാ​നം. സ​ർ​ക്കാ​ർ സ്കൂ​ൾ വി​ജ​യ​ശ​ത​മാ​നം 72.66 ആ​ണ്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 82.82 ആ​ണ്.

78.18 ശ​ത​മാ​ന​മാ​ണ് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ജ​യം. 85.67 ശ​ത​മാ​നം ആ​ണ് സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ജ​യം. 30561 വി​ദ്യാ​ർ​ത്ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ണി​ത്.

ടെ​ക്നി​ക്ക​ൽ ഫ​ലം 72.82 ശ​ത​മാ​നം കൂ​ടി. 50 പേ​ർ​ക്ക് ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു. വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്, 84.64 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ്, 71.72 ശ​ത​മാ​നം. 76 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ ഒ​മ്പ​ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഉ​ണ്ട്.

മ​ല​പ്പു​റ​ത്താ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 60 പേ​ർ​ക്ക് മു​ഴു​വ​ൻ മാ​ർ​ക്ക് ല​ഭി​ച്ചു. ഇ​തി​ൽ 50 പെ​ൺ​കു​ട്ടി​ക​ളും 10 ആ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 41 പേ​രാ​യി​രു​ന്നു മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ 20 വ​രെ​യാ​ണ് ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ ന​ട​ക്കു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പി ​ആ​ര്‍ ഡി ​ചേം​ബ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍ ഷം​സു​ദ്ദീ​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 4.25 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ല​ത്തി​നൊ​പ്പം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​വും അ​റി​യാ​നാ​കും. വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യും ഫ​ലം ല​ഭ്യ​മാ​കും.

 

ഈ ​വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ഫ​ല​മ​റി​യാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in.

Kerala

ബാ​ല​രാ​മ​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കേ​വി​ള ഒ​റ്റ​പ്പ​ന​വി​ള ശ്രീ​ഉ​ത്രം വീ​ട്ടി​ൽ രാ​ജ​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​ൾ സ​നൂ​ജ രാ​ജ​നെ​യാ​ണ് (17) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ല്ലി​മൂ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​നൂ​ജ.

അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും പൊ​ങ്കാ​ല​യ്ക്കാ​യി പോ​യ​തി​നാ​ൽ കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​ച്ഛ​ൻ വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ സ​നൂ​ജ​യെ ക​ണ്ടെ​ത്തു​ന്ന​ത്.

Kerala

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ​മാ​റ്റ​ണ​മെ​ന്ന് ഗ​ൾ​ഫി​ലെ കേ​ര​ളാ പ​രീ​ക്ഷ​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ​ന​ൽ​കി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യും, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലെ പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​മ്പ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് ഗ​ൾ​ഫി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഒ​രേ ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്താ​റു​ള്ള​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ൽ പ്ര​ത്യേ​ക ​ചോ​ദ്യ​പ്പേ​പ്പ​ർ വെ​ച്ച് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​ഹ്റി​ൻ, ഇ​റാ​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്‌​ച മാ​റ്റി​വെ​ച്ചി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട് സ്കൂ​ൾ വ​രാ​ന്ത​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: കു​ണ്ടു​തോ​ട് ഗ​വ യു​പി സ്‌​കൂ​ൾ വ​രാ​ന്ത​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​വി​ലും​പാ​റ സ്വ​ദേ​ശി​യാ​യ അ​നു​ര​ഞ്ജാ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രു സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് അ​നു​ര​ഞ്ജ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നു​ര​ഞ്ജി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി മാ​ന​സി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കി തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Kerala

പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് - അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് ( 17 ) ആണ് മരിച്ചത്.

മോഡൽ പരീക്ഷയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

ആൺസുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചശേഷമാണ് അപർണ ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നോടെ വീട്ടിലെത്തിയ സുഹൃത്ത് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവ സമയം കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആൺസുഹൃത്ത് വായ്പൂര് സ്വദേശി ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ അപർണയ്ക്ക് വാങ്ങി നൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നതായി പറയുന്നു.

തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ജീവനൊടുക്കിയത്. തിരുവല്ല പോലീസ് മേൽനടപടികൾക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Kerala

പ്ര​ഷ​ർ വാ​ഷ​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ക​ഴു​കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ൽ പ്ര​ഷ​ർ വാ​ഷ​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ക​ഴു​കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ക്കൂ​ർ പാ​വ​ണ്ടൂ​ർ മ​ഞ്ച​പ്പാ​റ​ക്ക​ൽ ചാ​ത്തു​വി​ന്‍റെ​യും ഷി​ജി​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്ത്(17)​ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്തു​ള്ള ത​റ പ്ര​ഷ​ർ വാ​ഷ​ർ ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ബോ​ധ​ര​ഹി​ത​നാ​യി വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ഭി​ജി​ത്തി​ന് ചു​റ്റും വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം അ​ഭി​ജി​ത്തി​നെ ബാ​ലു​ശേ​രി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പാ​വ​ണ്ടൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്.

Kerala

പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ക്കൂ​റി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. പാ​വ​ണ്ടൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ടം.

പ്ര​ഷ​ര്‍ വാ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന് പു​റ​ത്തു​ള്ള ത​റ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​ണ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ് കി​ട​ക്കു​ന്ന അ​ഭി​ജി​ത്തി​നെ ആ​ദ്യം ക​ണ്ട​ത്.

ഇ​തേ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം അ​ഭി​ജി​ത്തി​നെ ഉ​ട​ൻ ത​ന്നെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Kerala

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ഴ​ഞ്ചേ​രി: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ള്ളി​യൂ​ര്‍ മു​റ്റ​ത്തി​ലേ​ത്ത് അ​നി​ലി​ന്‍റെ മ​ക​ന്‍ ആ​രോ​മ​ലി​നെ​യാ​ണ് (17) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

ത​ടി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ ആ​രോ​മ​ലി​ന്‍റെ ബാ​ഗി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ര്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ച്ഛ​നെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​മ​ലി​നെ പി​ന്നീ​ടാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ത്മ​ഹ​ത്യ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നീ​ക്കി. അ​മ്മ: ഗീ​താ കു​മാ​രി.

Kerala

പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ്ല​സ് ടു ​ഹി​ന്ദി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു.

മാ​റ്റി​വച്ച പ​രീ​ക്ഷ ക്രി​സ്മ​സ് അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ത്തും.

അ​തേ​സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രീ​ക്ഷ മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന രം​ഗ​ത്തെ​ത്തി.

Kerala

തൃ​ശൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൃ​ശൂ​ര്‍: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. പെ​രു​മ്പ​ട​പ്പ് ചെ​റ​വ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ചി​റ​വ​ല്ലൂ​ര്‍ താ​ണ്ട​വ​ള​പ്പി​ല്‍ സ​ജീ​വി​ന്‍റെ മ​ക​ള്‍ സോ​ന(17)​യാ​ണ് മ​രി​ച്ച​ത്.

പൂ​ക്ക​ര​ത്ത​റ ദാ​റു​ല്‍ ഹി​ദാ​യ സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​ന. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും പു​റ​ത്ത് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. വീ​ടി​ലെ മു​ക​ളി​ലെ നി​ല​യി​ലെ മു​റി​യി​ൽ വ​ച്ചാ​ണ് സോ​ന​ക്ക് പൊ​ള്ള​ലേ​റ്റ​ത്.

ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നാ​ണ് സോ​ന​യെ ആ​ശു​പ്ര​തി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ദ്യം ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ്ര​തി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​താ​വ്: ഷേ​ർ​ളി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷം​ന, സ​ജ്‌​ന.

Latest News

Corehub Up