കണ്ണൂർ: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ + ചോദ്യോത്തര സെഷൻ നാളെ രാത്രി എട്ടിന് നടക്കും.
പ്ലസ് ടുവിനു ശേഷം വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ജർമനി, ഓസ്ട്രിയ, പോളണ്ട്, ഹംഗറി, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവേനിയ, സ്ലൊവാക്യ, ബൽജിയം, ഇറ്റലി, ഫ്രാൻസ് ഉൾപ്പെടെ പ്രതിവർഷം ഒരു ലക്ഷം രൂപ ട്യൂഷൻ ഫീസിൽ തുടങ്ങുന്ന കോഴ്സുകൾ, ഇമിഗ്രേഷൻ സൗഹൃദ/ നിത്യ ഹരിത സ്റ്റഡി ഡെസ്റ്റിനേഷനുകളായ കാനഡ, യുകെ, ഓസ്ട്രേലിയ, യുഎസ്എ, ന്യൂസിലൻഡ്, അയർലൻഡ് ഉൾപ്പെടെയുള്ള നിരവധി പഠനാവസരങ്ങൾ, ഫ്രാൻസിൽ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്ന ആൾട്ടർനൻസ് സ്റ്റഡി കം വർക്ക് അപ്രന്റീസ് പ്രോഗ്രാമുകൾ, ഇറ്റലിയിൽ സ്റ്റൈപ്പന്‍ഡോടെ പഠനം സാധ്യമാകുന്ന ഡിഎസ്യു സ്കോളർഷിപ്പ്, ജപ്പാൻ, കൊറിയ, ചൈന, തയ്വാൻ, സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ അഞ്ചു ലക്ഷം രൂപയിൽ താഴെ ഫീസിൽ പ്രതിവർഷം പഠിക്കാവുന്ന കോഴ്സുകൾ, 50 ശതമാനം മാർക്കുള്ളവർക്കു പോലും അഡ്മിഷൻ സാധ്യമാകുന്ന നൂറുകണക്കിന് കോഴ്സ് സാധ്യതകൾ തുടങ്ങിയവ പരിചയപ്പെടുത്തും.
പ്ലസ് ടു ഫൈനൽ റിസൾട്ടിനായി കാത്തിരിക്കാതെ തന്നെ പ്രഡിക്ടഡ് സ്കോർ ഉപയോഗിച്ച് അഡ്മിഷൻ, സ്റ്റുഡന്റ് വീസ എങ്ങനെ നേടാം എന്നതുൾപ്പെടെ ഈ വെബിനാറിൽ വിശദീകരിക്കും. പാർട്ട് ടൈം തൊഴിൽ, പഠനാനന്തരമുള്ള പിആർ സാധ്യതകൾ . വെബിനാറിന് അവസാനം ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കും വെബിനാറിൽ പങ്കെടുക്കാം.
വെബിനാറിൽ പങ്കെടുക്കാൻ www.santamonicaedu.in എന്ന സൈറ്റിൽ രജിസറ്റർ ചെയ്യണം. ഫോൺ. 0484 4150999, 9645222999.
Tags : Studying abroad Plus Two Santa Monica