Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Pensioners

Pathanamthitta

പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ​ ജി​ല്ലാ സ​മ്മേ​ള​നം

മ​ല്ല​പ്പ​ള്ളി: കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഏ​ഴാ​മ​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹൈ​സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ട്ട. എ​സ്പി തോ​മ​സ് ജോ​ൺ പ​താ​ക ഉ​യ​ർ​ത്തി.

ഇ. ​എ​ൻ. ര​ഘു​വി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം സ​മ്മേ​ള​ന ന​ഗ​രി വ​രെ പ്ര​ക​ട​നം ന​ട​ന്നു. തോ​മ​സ് ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​തി​നി​ധി സ​മ്മേ​ള​നം തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി.​ആ​ർ. ജി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റി​ട്ട. എ​സ്പി ലം​ബോ​ദര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​ര​ഘു​നാ​ഥ​ൻ , സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ര​വി​കു​മാ​ർ, ര​വീ​ന്ദ്ര​ൻ പി​ള്ള, സ​ജി​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വൈ. ​റ​ഹീം റാ​വു​ത്ത​ർ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി.​എ​സ്. ശ​ശി​ധ​ര​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​സ​തീ​ഷ് ബാ​ബു, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സോ​ഫി ജോ​ജോ, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ൽ, കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​വ​ര​ദ​രാ​ജ​ൻ, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഡി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, കെ. ​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, കെ. ​മു​ര​ളി ദാ​സ്, ജോ​ർ​ജ് തോ​മ​സ്, റ്റി. ​സി. മ​ണി, കെ. ​കെ. ജോ​സ്, എം. ​സി. ജോ​സ​ഫ്, കെ. ​ജി. സാ​ബു, കെ. ​എ​ൻ. സു​ധാ​ക​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഉ​മ്മ​ർ റാ​വു​ത്ത​ർ, രാ​ജ​പ്പ​ൻ, ടി. ​ടി. ഏ​ബ്ര​ഹാം, അ​ജ​യ​ൻ പി. ​വേ​ലാ​യു​ധ​ൻ, പി. ​എ​സ്. സു​രേ​ഷ് കു​മാ​ർ, എം. ​ജെ. സു​രേ​ഷ് കു​മാ​ർ, കെ. ​ജി. മോ​ഹ​ന​ൻ, പി.​ജി. വി​ജ​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഫി​ലി​പ്പോ​സ് ഏ​ബ്ര​ഹാം - പ്ര​സി​ഡ​ന്‍റ്, വൈ. ​റ​ഹീം റാ​വു​ത്ത​ർ - സെ​ക്ര​ട്ട​റി, കെ. ​മു​ര​ളി​ദാ​സ് - ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up