മല്ലപ്പള്ളി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് റിട്ട. എസ്പി തോമസ് ജോൺ പതാക ഉയർത്തി.
ഇ. എൻ. രഘുവിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം സമ്മേളന നഗരി വരെ പ്രകടനം നടന്നു. തോമസ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനം തിരുവല്ല ഡിവൈഎസ്പി ടി.ആർ. ജിജു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റിട്ട. എസ്പി ലംബോദരൻ നായർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി. രഘുനാഥൻ , സംസ്ഥാന സെക്രട്ടറിമാരായ രവികുമാർ, രവീന്ദ്രൻ പിള്ള, സജികുമാർ, ജില്ലാ സെക്രട്ടറി വൈ. റഹീം റാവുത്തർ, സ്വാഗത സംഘം ചെയർമാൻ വി.എസ്. ശശിധരൻ നായർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സതീഷ് ബാബു, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ബാബു, ഗ്രാമപഞ്ചായത്ത് മെംബർ സോഫി ജോജോ, കൊല്ലം ജില്ലാ പ്രസിഡന്റ് രാജഗോപാൽ, കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് വി. വരദരാജൻ, കോട്ടയം ജില്ലാ പ്രസിഡന്റ് പി. ഡി. രാധാകൃഷ്ണപിള്ള, കെ. ആർ. പ്രസന്നകുമാർ, കെ. മുരളി ദാസ്, ജോർജ് തോമസ്, റ്റി. സി. മണി, കെ. കെ. ജോസ്, എം. സി. ജോസഫ്, കെ. ജി. സാബു, കെ. എൻ. സുധാകരൻ, രാധാകൃഷ്ണൻ, ഉമ്മർ റാവുത്തർ, രാജപ്പൻ, ടി. ടി. ഏബ്രഹാം, അജയൻ പി. വേലായുധൻ, പി. എസ്. സുരേഷ് കുമാർ, എം. ജെ. സുരേഷ് കുമാർ, കെ. ജി. മോഹനൻ, പി.ജി. വിജയമ്മ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഫിലിപ്പോസ് ഏബ്രഹാം - പ്രസിഡന്റ്, വൈ. റഹീം റാവുത്തർ - സെക്രട്ടറി, കെ. മുരളിദാസ് - ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
Tags : nattu vishesham Police Pensioners Welfare Association