പോലീസ് പെൻഷനേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ ബോഡി യോഗം റിട്ടയേഡ് ഡിവൈഎസ്പി വി.എസ്. മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ജില്ലാ പോലീസ് പെൻഷനേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ ബോഡി യോഗം പ്രസിഡന്റ് പി. കുമാരന്റെ അധ്യക്ഷതയിൽ റിട്ടയേഡ് ഡിവൈഎസ്പി വി.എസ്. മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. കുഞ്ചു, സി. ശാന്തകുമാർ, കെ.ടി. രാമദാസ്, ജില്ലാ പോലീസ് സൊസൈറ്റി പ്രസിഡന്റ് എം. ശിവകുമാർ, കെ. ദേവീദാസൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച സംഘം അംഗങ്ങളായ എം. രാജഗോപാൽ, കെ. കുട്ടപ്പൻ, പി. ബാലകൃഷ്ണൻ, കെ. രാജൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.