Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ 18ന് ആരംഭിക്കും.
കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ കോസ്റ്റ് ഷേയറിംഗ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്ലസ്ടു/ വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE വിഭാഗക്കാർ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച് പാസായി ഉന്നത പഠനത്തിന് അർഹത നേടിയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ വിഭാഗക്കാർ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്സുകളിലേതെങ്കിലും) അല്ലെങ്കിൽ രണ്ടു വർഷ മെട്രിക് ITI/KGCE കോഴ്സുകൾ പഠിച്ച് പാസായിരിക്കണം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.
പൊതുവിഭാഗങ്ങൾക്ക് 400 രൂപയും. പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ ഫീസടച്ചതിനുശേഷം കോളജുകളിലേക്ക് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും https://le.polvadmission.org/ അഡ്മിഷൻ പോർട്ടലിലും വിവിധ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്കുകളിലും ബന്ധപ്പെടാം.
ഹെൽപ്പ് ഡെസ്കിനെ സംബന്ധിച്ച വിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണം ലഭിക്കും. ജൂൺ മൂന്നിനകം ഓൺലൈനായി അപേക്ഷിക്കണം.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ വർക്കിംഗ് പ്രഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു.
അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാനാകും. വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് https://wp. polyadmission.org യിൽ ലഭ്യമാണ്. പ്രവേശനത്തിന് ഒരു വർഷത്തെ മുഴുവൻ സമയ പ്രവൃത്തിപരിചയമുള്ള പ്ലസ്ടു/ വിഎച്ച്എസ്ഇ അല്ലെങ്കിൽ ഐടിഐ/ കെജിസിഇ പാസായവർക്ക് അപേക്ഷിക്കാം.
https://wp.polyadmission.org മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം മേയ് 22നകം അപേക്ഷിക്കണം.