പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / Govt. Cost sharing (IHRD / CAPE) / സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിംഗ് 14 മുതൽ 18 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്നിക് കോളജുകളിൽ നടത്തും.
അപേക്ഷകർക്ക് 13 വരെ അഡ്മിഷൻ വെബ്സൈറ്റിലെ ‘Counselling/ Spot Admission Registration’എന്ന ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/ മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻപേർക്കും ജില്ലാതല കൗൺസലിംഗിൽ പങ്കെടുക്കാം.
www.polvadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളിടെക്നിക് കോളജുകളിൽ ഹാജരാകണം.
Tags : Polytechnic Regular Diploma Admission