Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praise

ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു; സ​​​ര്‍​ക്കാ​​​രി​​​ന് ന​​​ന്ദി​​​യെ​​​ന്ന് ഹ​​​ർ​​​ഷീ​​​ന

കോ​​​ഴി​​​ക്കോ​​​ട്: ചി​​​കി​​​ത്സാ പി​​​ഴ​​​വി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ദു​​​രി​​​ത​​​പ​​​ർ​​​വം താ​​​ണ്ടി​​​യ ഹ​​​ർ​​​ഷീ​​​ന​​​യ്ക്ക് ഒ​​​ടു​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി. ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്കി​​​ടെ വ​​​യ​​​റ്റി​​​ൽ ക​​​ത്രി​​​ക മ​​​റ​​​ന്നു​​​വ​​​ച്ച കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മാ​​​തൃ-​​​ശി​​​ശു സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​ത്ത​​​ന്നെ​​​യാ​​​ണ് ഹ​​​ർ​​​ഷീ​​​ന ജോ​​​ലി​​​ക്കു ക​​​യ​​​റി​​​യ​​​ത്.

ത​​​ന്നെ അ​​​വ​​​ഗ​​​ണി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നും നീ​​​തി ല​​​ഭി​​​ച്ചെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ഷീ​​​ന​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​വി​​​ലെ പ​​​ത്തി​​​നു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ടി​​​ൽ​​നി​​​ന്നും ഹ​​​ർ​​​ഷീ​​​ന നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​പ്പ​​​റ്റി. പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ ക​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യ ജോ​​​ലി​​​ക്കു​​​ള്ള നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് വാ​​​ങ്ങി.

ചി​​​കി​​​ത്സാ പി​​​ഴ​​​വ് സം​​​ഭ​​​വ​​​ച്ച മാ​​​തൃ ശി​​​ശു സം​​​ര​​​ക്ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യാ​​​ണു നി​​​യ​​​മ​​​നം.​ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​മാ​​​യും ഹ​​​ർ​​​ഷീ​​​ന ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യ​​​ത്. നീ​​​തി ല​​​ഭി​​​ച്ചു​​​വെ​​​ന്നും സ​​​ന്തോ​​​ഷ​​​വും സ​​​മാ​​​ധാ​​​ന​​​വും തോ​​​ന്നു​​​ന്നു​​​വെ​​​ന്നും ഹ​​​ർ​​​ഷി​​​ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​വ​​​ഗ​​​ണി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഈ ​​​നി​​​യ​​​മ​​​ന​​​മെ​​​ന്നു പ​​​റ​​​ഞ്ഞ ഹ​​​ർ​​​ഷീ​​​ന, കൂ​​​ടെ​​നി​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ന്ദി അ​​​റി​​​യി​​​ച്ചു. പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണി​​​തെ​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ച ഹ​​​ർ​​​ഷീ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​ സ​​​തീ​​​ശ​​​നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ .​​​മു​​​ര​​​ളീ​​​ധ​​​ര​​​നും കൂ​​​ടെ നി​​​ന്നെ​​​ന്നും ന​​​ഷ്ട പ​​​രി​​​ഹാ​​​രം ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യെ​​​ന്നും ഹ​​​ര്‍​ഷി​​​ന കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

2017 ന​​​വം​​​ബ​​​ര്‍ 30 ന് ​​​കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ന്ന പ്ര​​​സ​​​വ ശ​​​സ്ത്ര​​​ക്രി​​​യ​​​ക്കി​​​ട​​​യി​​​ലാ​​​ണ് ഹ​​​ർ​​​ഷീ​​​ന​​​യു​​​ടെ വ​​​യ​​​റ്റി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യാ ഉ​​​പ​​​ക​​​ര​​​ണം കു​​​ട​​​ങ്ങി​​​യ​​​ത്. 2022 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി ഉ​​​പ​​​ക​​​ര​​​ണം പു​​​റ​​​ത്തെ​​​ടു​​​ത്തു. അ​​​നാ​​​സ്ഥ കാ​​​ണി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ന്ന​​​തി​​​ല​​​ട​​​ക്കം പി​​​ന്നീ​​​ട് വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി. ഇ​​​തോ​​​ടെ​​​യാ​​​ണു ഹ​​​ർ​​​ഷീ​​​ന സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​ത്.

Latest News

Corehub Up