x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഴ്ത്താം മനുഷ്യമഹത്വത്തെ

നൂ​നോ ദ ​സി​ൽ​വ ഗൊ​ൺ​സാ​ൽ​വ​സ് എ​സ്ജെ
Published: January 7, 2026 02:16 AM IST | Updated: January 7, 2026 02:17 AM IST

അ​​​​ടി​​​​മ​​​​ത്ത സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തെ സാ​​​​മൂ​​​​ഹി​​ക​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ യാ​​​​ഥാ​​​​ർ​​​​ഥ്യം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ പോ​​​​യ നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ൽ ക്രി​​​​സ്തു​​​​മ​​​​തം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ​​നി​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. ചി​​​​ല പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​ചി​​​​ന്ത ശ​​​​രി​​വ​​​​ച്ചി​​​​രു​​​​ന്നു. അ​​​​റ്റ്‌ലാ​​​​ന്‍റി​​​​ക്കി​​​​ന്‍റെ കി​​​​ഴ​​​​ക്കും പ​​​​ടി​​​​ഞ്ഞാ​​​​റും തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​വ്യാ​​​​പാ​​​​രം ശ​​​​ക്തി​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ സ്വാ​​​​ത​​​​ന്ത്ര്യ​​​​ന​​​​ഷ്‌​​ട​​​​ത്തെ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് ക്രൈ​​​​സ്ത​​​​വ​​​​ചി​​​​ന്ത​​​​ക​​​​ർ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ലൂ​​​​യി ദെ ​​​​മൊ​​​​ളീ​​​​ന, തോ​​​​മ​​​​സ് ദെ ​​​​മെ​​​​ർ​​​​ക്കാ​​​​ദോ മു​​​​ത​​​​ലാ​​​​യ ചി​​​​ന്ത​​​​ക​​​​ർ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ എ​​​​ഴു​​​​തു​​​​ന്ന​​​​തു​​​​പോ​​​​ലെ “ആ​​​​രാ​​​​ണ് സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​യും ആ​​​​രാ​​​​ണ് അ​​​​ടി​​​​മ​​​​ക​​​​ളാ​​​​യും ജ​​​​നി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും, സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി ജ​​​​നി​​​​ക്കു​​​​ന്ന ഒ​​​​രാ​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ ആ ​​​​സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ഷ്‌​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്നും അ​​​​ല്ലെ​​​​ങ്കി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യം തി​​​​രി​​​​ച്ചു പി​​​​ടി​​​​ക്കാ​​​​മെ​​​​ന്നും ധാ​​​​ർ​​​​മി​​​​ക​​​​ശാ​​​​സ്ത്ര​​​​വും നി​​​​യ​​​​മ​​​​വുമാ​​​​ണ് തീ​​​​ർ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.” അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​രു​​​​ന്നു: “മ​​​​റ്റു വാ​​​​ക്കു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞാ​​​​ൽ, ചി​​​​ല മ​​​​നു​​​​ഷ്യ​​​​രെ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ളാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മംത​​​​ന്നെ ശ​​​​രി​​​​വ​​ച്ചു എ​​​​ന്നാ​​​​ണ്.”

ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യസം​​​​ര​​​​ക്ഷണത്തിൽ സ​​​​ഭയുടെ പങ്ക്

യൂ​​​​റോ​​​​പ്യ​​​​ൻ കോ​​​​ള​​​​നി​​​​വ​​ത്ക​​ര​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​ത്ത്, പ്ര​​​​ത്യേ​​​​കി​​​​ച്ചും പ​​​​തി​​​​ന​​​​ഞ്ചാം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ അ​​​​വ​​​​സാ​​​​നം അ​​​​വ​​​​ർ തെ​​​​ക്കും വ​​​​ട​​​​ക്കും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ​​​​ൻ​​​​ക​​​​ര​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ​​​​മു​​​​ത​​​​ൽ സ​​​​ഭ അ​​​​വി​​​​ട​​​​ത്തെ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. 1537ൽ ​​​​പോ​​​​ൾ മൂ​​​​ന്നാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ‘സു​​​​ബ്ലീ​​​​മി​​​​സ് ദേ​​​​വൂ​​​​സ്’ എ​​​​ന്ന വി​​​​ളം​​​​ബ​​​​രം, സ്പാ​​​​നി​​​​ഷ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രും ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ന്തോ​​​​ണി​​​​യോ ദെ ​​​​മോ​​​​ന്തെ​​​​സീ​​​​നോ​​​​സ്, ബ​​​​ർ​​​​തോ​​​​ൽ​​​​മെ ദെ ​​​​ലാ​​​​സ് ക​​​​സാ​​​​സ്, പോ​​​​ർ​​​​ട്ടു​​​​ഗീ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഈ​​​​ശോ​​​​സ​​​​ഭാ വൈ​​​​ദി​​​​ക​​​​രാ​​​​യി​​​​രു​​​​ന്ന മാ​​​​നു​​​​വ​​​​ൽ ദ ​​​​നൊ​​​​ബ്രേ ഗ, ​​​​അ​​​​ന്തോ​​​​ണി​​​​യെ വി​​​​യേ​​​​റ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ നോ​​​​ക്കു​​​​ക. ആ​​​​ഫ്രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെ അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണെ​​​​ങ്കി​​​​ൽ, സ​​​​ഭ അ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു എ​​​​ന്ന് പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും. അ​​​​ക്കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ നി​​​​യ​​​​മം, ധാ​​​​ർ​​​​മി​​​​ക​​​​ത എ​​​​ന്നി​​​​വ മാ​​​​നി​​​​ച്ചു​​കൊ​​​​ണ്ടും മാ​​​​ന്യ​​​​മാ​​​​യ ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും അ​​​​വ​​​​രു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​നാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടു​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു എ​​​​ന്നു​​മാ​​​​ത്രം. സ​​​​ഭ ഈ ​​​​സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചത് നി​​​​യ​​​​മ​​​​പ​​​​ര​​​​വും ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മാ​​​​യ വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​ടെ വ​​​​ര​​​​വി​​​​നു​​മു​​​​മ്പ് അ​​​​ത് നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്നു എ​​​​ന്ന​​​​തും അ​​​​റ​​​​ബ് നാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ടി​​​​മ​​​​ക​​​​ളെ ക​​​​യ​​​​റ്റി അ​​​​യ​​​​ച്ചി​​​​രു​​​​ന്നു എ​​​​ന്ന​​​​തും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം വ​​​​ർ​​​​ധി​​​​ച്ചപ്പോൾ

യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​ടെ വ​​​​ര​​​​വും അ​​​​റ്റ്‌ലാ​​​​ന്‍റി​​ക്ക് സ​​​​മു​​​​ദ്ര വ്യാ​​​​പാ​​​​ര​​​​വും വ​​​​ഴി​​​​യാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി; അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്ന് ആ​​​​ഫ്രി​​​​ക്ക​​​​ൻ തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും വ്യാ​​​​പി​​​​ച്ചു. ചെ​​​​ല​​​​വു കു​​​​റ​​​​ഞ്ഞ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം ആ​​​​ഫ്രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​ക​​​​ളെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ചു. യൂ​​​​റോ​​​​പ്യ​​​​ന്മാ​​​​രു​​​​മാ​​​​യി ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്താ​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​ൻ ഗോ​​​​ത്ര നേ​​​​താ​​​​ക്ക​​​​ന്മാ​​​​ർ​​ മ​​​​ടി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, പ​​​​ല ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലും ഗാ​​​​ർ​​​​ഹി​​​​ക-​​​​കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടാ​​​​നി​​​​ല്ല. സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​വേ​​​​ണ്ടി​​​​യു​​​​ള്ള വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ ചി​​​​ല സ്വ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​തും അ​​​​ശ്രാ​​​​വ്യ​​​​വു​​​​മാ​​​​യി പോ​​​​യ​​​​തി​​​​ലും ആ​​​​ശ്ച​​​​ര്യ​​​​മി​​​​ല്ല. എ​​​​ങ്കി​​​​ലും ച​​​​രി​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ ക്രി​​​​സ്തു​​​​മ​​​​തം ഓ​​​​രോ മ​​​​നു​​​​ഷ്യ​​വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും മാ​​​​ന്യ​​​​ത​​​​യും മ​​​​ഹ​​​​ത്വ​​​​വും ക്ര​​​​മാ​​​​നു​​​​ഗ​​​​ത​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​തി​​​​ന്‍റേ​​​​താ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട് എ​​​​ന്നു കാ​​​​ണാം. അ​​​​ങ്ങ​​​​നെ 19-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ അ​​​​ടി​​​​മ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വും പി​​​​ന്നീ​​​​ട് അ​​​​ടി​​​​മ​​​​ത്ത സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച സാ​​​​വ​​​​ധാ​​​​ന​​​​മു​​​​ള്ള മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ സ​​​​ഭ​​​​യും ഭാ​​​​ഗ​​​​ഭാ​​​​ക്കാ​​​​യി.

അ​​​​ടി​​​​മ​​​​ത്ത നി​​​​രോ​​​​ധ​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളുടെ വ്യാപനം

പ​​​​തി​​​​നെ​​​​ട്ടും പ​​​​ത്തൊ​​​​മ്പ​​​​തും നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ത്ത നി​​​​രോ​​​​ധ​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ൽ മാ​​​​ന​​​​വി​​​​ക​​​​വും മ​​​​ത​​​​പ​​​​ര​​​​വു​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല, രാ​​ഷ്‌​​ട്രീ​​​​യ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​യ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ (1814-15) അ​​​​ടി​​​​മ​​​​ക്ക​​​​ച്ച​​​​വ​​​​ടം നി​​​​രോ​​​​ധി​​​​ക്കാ​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ബ്രി​​​​ട്ട​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ച​​​​പ്പോ​​​​ൾ തി​​​​രു​​​​സിം​​​​ഹാ​​​​സ​​​​ന​​​​വും ആ ​​​​നി​​​​ല​​​​പാ​​​​ടി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ന്നു. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം 1839ൽ ​​​​ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ‘ഇ​​​​ൻ സു​​​​പ്രേ​​​​മോ’ എ​​​​ന്ന പ്ര​​​​മാ​​​​ണ​​​​രേ​​​​ഖ​​​​യി​​​​ലൂ​​​​ടെ ഏ​​​​തു​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള അ​​​​ടി​​​​മ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​വും തെ​​​​റ്റാ​​​​ണെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. ഓ​​​​രോ മ​​​​നു​​​​ഷ്യ​​​​നും പ​​​​ങ്കു​​​​പ​​​​റ്റു​​​​ന്ന മ​​​​ഹ​​​​ത്വ​​​​ത്തെ​​​​കു​​​​റി​​​​ച്ചു​​​​ള്ള വ​​​​ർ​​​​ധി​​ച്ച അ​​​​വ​​​​ബോ​​​​ധം സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ലു​​​​ള്ള ധാ​​​​ര​​​​ണ വ​​​​ള​​​​രാ​​​​ൻ ഈ ​​​​രേ​​​​ഖ ഇ​​​​ട​​​​യാ​​​​ക്കി. എ​​​​ന്നാ​​​​ൽ, 1866ൽ ​​​​അ​​​​ന്ന​​​​ത്തെ വി​​​​ശ്വാ​​​​സ​​​​തി​​​​രു​​​​സം​​​​ഘം ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​മ​​​​ത്തം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. സ്വാ​​​​ഭാ​​​​വി​​​​ക​​​​വും ദൈ​​​​വി​​​​ക​​​​വു​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​വ​​​​ല​​​​മാ​​​​യ അ​​​​ടി​​​​മ​​​​ത്തം എ​​​​തി​​​​ര​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​തി​​​​നു ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞ​​​​ത്.

അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സു​​​​വ്യ​​​​ക്ത​​​​മാ​​​​യ ഒ​​​​രു പ്ര​​​​ഖ്യാ​​​​പ​​​​നം വീ​​​​ണ്ടും ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് 1888ലാ​​​​ണ്. ലെ​​​​യോ പ​​​​തി​​​​മൂ​​​​ന്നാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ത​​​​ന്‍റെ ‘ഇ​​​​ൻ പ്ലൂ​​​​രി​​​​ബൂ​​​​സ്’ എ​​​​ന്ന ചാ​​​​ക്രി​​​​ക ലേ​​​​ഖ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ബ്ര​​​​സീ​​​​ലി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു. ച​​​​രി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സ​​​​ഭാ പ്ര​​​​ബോ​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ നാ​​​​ൾ​​​​വ​​​​ഴി വി​​​​ശ​​​​ദ​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം, അ​​​​ടി​​​​മ​​​​ത്തം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ട് സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം മെ​​​​ത്രാ​​​​ന്മാ​​​​രെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചു. അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ ല​​​​ജ്ജാ​​​​ക​​​​രം, മാ​​​​റാ​​​​രോ​​​​ഗം, ഭീ​​​​ഷ​​​​ണ​​​​മാ​​​​യ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി, മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​ർ​​​​ണി​​​​ച്ച ച​​​​ന്ത എ​​​​ന്നൊ​​​​ക്കെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ആ ​​​​ചാ​​​​ക്രി​​​​ക ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

 

യൂ​​​​റോ​​​​പ്യ​​​​ൻ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ

അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സ​​​​മ​​​​ര​​​​ത്തി​​​​ന് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ ചെ​​​​യ്ത സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ​​​​പ്പ​​​​റ്റി പ​​​​റ​​​​യു​​​​മ്പോ​​​​ൾ യൂ​​​​റോ​​​​പ്യ​​​​ൻ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ വി​​​​സ്മ​​​​രി​​​​ക്കാൻ പാ​​​​ടി​​​​ല്ല; പ്ര​​​​ത്യേ​​​​കി​​​​ച്ചും ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ. അ​​​​ടി​​​​മ​​​​ത്ത നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നു​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​രി​​​​ൽ പ്ര​​​​ഥ​​​​മ​​​​ഗ​​​​ണ​​​​നീ​​​​യ​​​​നാ​​​​ണ് അ​​​​ൾ​​​​ജി​​​​യേ​​​​ഴ്സി​​​​ലെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ ല​​​​വീഷെ​​​​റി. അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ക്രൈ​​​​സ്ത​​​​വ​​​​ദ​​​​ർ​​​​ശ​​​​നം സാ​​​​വ​​​​ധാ​​​​നം, അ​​​​നേ​​​​ക​​​​കാ​​​​ലം കൊ​​​​ണ്ടാ​​​​ണ് രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​വ​​​​ന്ന​​​​ത്. അ​​​​ടി​​​​മ​​​​ത്തം നി​​​​രോ​​​​ധി​​​​ച്ച അ​​​​വ​​​​സാ​​​​ന​​​​ത്തെ ക​​​​ത്തോ​​​​ലി​​​​ക്കാ രാ​​​​ജ്യ​​​​മാ​​​​യ ബ്ര​​​​സീ​​​​ൽ 1888ലാ​​​​ണ് അ​​​​ങ്ങ​​​​നെ ചെ​​​​യ്ത​​​​ത്; അ​​​​ടി​​​​മ​​​​വ്യാ​​​​പാ​​​​രം 1830ൽ ​​​​അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും.

അ​​​​നേ​​​​ക​​​​മാ​​​​ളു​​​​ക​​​​ളു​​​​ടെ ഓ​​​​ർ​​​​മ​​​​യി​​​​ൽ അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ന്‍റെ ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​യ ച​​​​രി​​​​ത്രം ഇ​​​​പ്പോ​​​​ഴും സ​​​​ജീ​​​​വ​​​​മാ​​​​ണ്. നാം ​​​​അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​ത്ത ഒ​​​​രു ഗ​​​​ത​​​​കാ​​​​ല ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി ന​​​​മ്മ​​​​ൾ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ള​​​​ല്ല. ഒ​​​​രു ജ​​​​ന​​​​ത​​​​യു​​​​ടെ ച​​​​രി​​​​ത്രം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന മു​​​​റി​​​​വു​​​​ക​​​​ളും ഉ​​​​ള്ള​​​​വ​​​​യാ​​​​ണ്. ഈ ​​​​മു​​​​റി​​​​വു​​​​ക​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​ൻ പാ​​​​ടി​​​​ല്ല; അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും സ്വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​ത്ര സു​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും വേ​​​​ണം. ഓ​​​​ർ​​​​മ​​ക​​​​ളു​​​​ടെ ഈ ​​​​വി​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ചി​​​​ന്ത നി​​​​ഷേ​​​​ധ​​​​ത്തി​​​​നും വ​​​​ക്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും വ​​​​ള​​​​ച്ചൊ​​​​ടി​​​​ച്ചി​​​​ലു​​​​ക​​​​ൾ​​​​ക്കും തി​​​​ക​​​​ച്ചും എ​​​​തി​​​​രാ​​​​യി നി​​​​ന്നു​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​ത്. ഈ ​​​​പ്ര​​​​ക്രി​​​​യയി​​​​ൽ ക്ഷ​​​​മ ചോ​​​​ദി​​​​ക്ക​​​​ലും ക്ഷ​​​​മി​​​​ക്ക​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. കാ​​​​ര​​​​ണം, അ​​​​വ അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​വും സൗ​​​​ഖ്യ​​​​പ്പെ​​​​ട​​​​ലും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ന്നാ​​​​ൽ, വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ തെ​​​​റ്റു​​​​ക​​​​ൾ കൈ​​​​മാ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല എ​​​​ന്ന ബോ​​​​ധ്യ​​​​വു​​​​മു​​​​ണ്ട്. ഓ​​​​ർ​​​​മ​​​​ക​​​​ളെ പു​​​​ന​​​​ർ​​നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള ഈ ​​​​യ​​​​ത്‌​​​​ന​​​​ത്തി​​​​ൽ - അ​​​​താ​​​​യ​​​​ത് ഒ​​​​രാ​​​​ളു​​​​ടെ സ്വ​​​​ത്വ​​​​ത്തി​​​​ന്‍റെ മൂ​​​​ലാ​​​​ധാ​​​​രം - മി​​​​ശി​​​​ഹാ​​​​യു​​​​ടെ സു​​​​വ്യ​​​​ക്ത​​​​വും നി​​​​ശി​​​​ത​​​​വു​​​​മാ​​​​യ “സ​​​​ത്യം നി​​​​ങ്ങ​​​​ളെ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക്കും” (യോ​​​​ഹ 8:32) എ​​​​ന്ന വാ​​​​ക്കു​​​​ക​​​​ളാ​​​​ണ് ക്രൈ​​​​സ്ത​​​​വ​​​​ ചി​​​​ന്ത​​​​യെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ഭാ പ്ര​​​​ബോ​​​​ധ​​​​നം അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്നു

അ​​​​ന്ന​​​​ത്തെ അടിമത്തം സ​​​​മ്പൂ​​​​ർ​​​ണ​​മാ​​​​യി നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തു​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, സ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​നു​​​​ഷ്യ​​​​മ​​​​ഹ​​​​ത്വ​​​​ത്തി​​​​ന്മേ​​​​ലു​​​​ള്ള ക​​​​ട​​​​ന്നാ​​​​ക്ര​​​​മ​​​​ണ​​​​വും അ​​​​വ​​​​രെ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ ന​​ഷ്‌​​ട​​വു​​​​മാ​​​​ണ് ഇ​​​​വ​​​​യ്ക്ക് പൊ​​​​തു​​​​വാ​​​​യു​​​​ള്ള​​​​ത്. ആ​​​​ധു​​​​നി​​​​ക​​​​കാ​​​​ല​​​​ത്തെ അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലാ​​​​ണ്. അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ഭ​​​​യ്ക്ക് സം​​​​ശ​​​​യ​​​​മോ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​മോ ഇ​​​​ല്ല. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്തെ മാ​​​​ർ​​​​പാ​​​​പ്പ​​​​മാ​​​​ർ, വി​​​​ശേ​​​​ഷി​​​​ച്ച് ഫ്രാ​​​​ൻ​​​​സി​​​​സ് പാ​​​​പ്പാ ഈ ​​​​വി​​​​ഷ​​​​യം കൈ​​​​കാ​​​​ര്യം ചെ​​​​യ്ത രീ​​​​തി ന​​​​മു​​​​ക്ക​​​​റി​​​​യാം. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി ‘മേ​​​​ലി​​​​ൽ അ​​​​ടി​​​​മ​​​​ക​​​​ള​​​​ല്ല, സ​​​​ഹോ​​​​ദ​​​​രീ​​​​സ​​​​ഹോ​​​​ദ​​​​രർ’ ​​എ​​​​ന്ന 2015ലെ ​​​​ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​ദി​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു: “ഏ​​​​തു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ടി​​​​മ​​​​ത്ത​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സ​​​​മൂ​​​​ഹം നി​​​​ര​​​​വ​​​​ധി ഉ​​​​ട​​​​മ്പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്; ഈ ​​​​പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തോ​​​​ട് യു​​​​ദ്ധം ചെ​​​​യ്യാ​​​​ൻ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. എ​​​​ങ്കി​​​​ലും ഇ​​​​ന്നും ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് മ​​​​നു​​​​ഷ്യ​​​​ർ, കു​​​​ട്ടി​​​​ക​​​​ളും സ്ത്രീ​​​​ക​​​​ളും എ​​​​ല്ലാ പ്രാ​​​​യ​​​​ത്തി​​​​ലു​​​​മു​​​​ള്ള പു​​​​രു​​​​ഷ​​​​ന്മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ, സ്വാ​​​​ത​​​​ന്ത്ര്യ​​​​മി​​​​ല്ലാ​​​​തെ, അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​ണ്.”

ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ഭാ പ്ര​​​​ബോ​​​​ധ​​​​നം അ​​​​ടി​​​​മ​​​​ത്ത​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ഭാ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളും സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളും വി​​​​വി​​​​ധ​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ഭാ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും പ​​​​ല പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. സ​​​​മ​​​​കാ​​​​ലി​​​​ക അ​​​​ടി​​​​മ​​​​ത്ത​​​​വും മ​​​​നു​​​​ഷ്യ​​ക്ക​​​​ട​​​​ത്തും നി​​​​ർ​​​​ബ​​​​ന്ധി​​​​ത ജോ​​​​ലി​​​​യും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​തി​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള ഒ​​​​രു ധാ​​​​ർ​​​​മി​​​​ക ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ്. ഊ​​​​ഹി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​ത്ര എ​​​​ണ്ണ​​​​മ​​​​റ്റ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ങ്ങ​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ, അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും രാ​​​​ഷ്‌​​ട്ര​​ങ്ങ​​​​ളും മ​​​​ത​​​​ങ്ങ​​​​ളും വ്യ​​​​ക്തി​​​​ക​​​​ളു​​​​മൊ​​​​ക്കെ, എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും മ​​​​നു​​​​ഷ്യ​​​​മ​​​​ഹ​​​​ത്വ​​​​ത്തെ കേ​​​​ന്ദ്ര​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​തി​​​​ഷ്ഠി​​​​ച്ചുകൊ​​​​ണ്ട് ധീ​​​​ര​​​​വും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ബോ​​​​ധ​​​​ത്തോ​​​​ടു കൂ​​​​ടി​​​​യ​​​​തു​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ചെ​​​​യ്തേ​​തീ​​​​രൂ. ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ, സൂ​​​​ക്ഷ്മ നി​​​​രീ​​​​ക്ഷ​​​​ണം, അ​​​​ടി​​​​മ​​​​ത്ത സ​​​​മ്പ്ര​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​രോ​​​​ധ​​​​നം എ​​​​ന്നി​​​​വ​​​​യോ​​​​ടൊ​​​​പ്പം ന​​​​മു​​​​ക്ക് അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത മ​​​​നു​​​​ഷ്യ​​​​മ​​​​ഹാ​​​​ദു​​​​ര​​​​ന്ത ക​​​​ഥ​​​​യു​​​​ടെ വേ​​​​രു​​​​ക​​​​ൾ അ​​​​റു​​​​ത്തു​​മാ​​​​റ്റാ​​​​ൻ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വൃ​​​​ത്തി​​​​യും അ​​​​വ​​​​ശ്യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഭൂ​​​​ത​​​​കാ​​​​ല അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ൽ​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി, സ​​​​മ​​​​കാ​​​​ലി​​​​ക ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽനി​​​​ന്ന് ഒ​​​​രു വ്യ​​​​ക്തി​​​​ക്കും ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​നാ​​​​വി​​​​ല്ല.

(Published by Courtesy of La Civiltà Cattolica)

Tags : greatness of humanity Praise

Recent News

Corehub Up