x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമനിയുടെ മാറുന്ന കുടിയേറ്റനയങ്ങൾ

ജെറി ജോർജ്, ബോൺ
Published: September 3, 2026 01:31 AM IST | Updated: September 3, 2026 01:33 AM IST

പ്രതീകാത്മക ചിത്രം - എഐ

ജൂ​ലൈ 25ന് ​ബെ​ർ​ലി​നി​ൽ ന​ട​ന്ന ക്രി​സ്റ്റ​ഫ​ർ സ്ട്രീ​റ്റ് ഡേ ​പ​രേ​ഡി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചുക​യ​റ്റി ഒ​രാ​ളെ കൊ​ല്ലു​ക​യും നി​ര​വ​ധി പേ​ർ​ക്കു മാ​ര​ക​മാ​യ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം ജ​ർ​മ​നി​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും അ​ഭി​പ്രാ​യ ധ്രു​വീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​ണു വ​ഴി​തെ​ളി​ച്ച​ത്. ല​ബ​നീ​സ് വം​ശ​ജ​നാ​യ അ​ബ്ദു​ൽ ബാ​ല്ലു​ത്ത് എ​ന്ന ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​യാ​ണ് ഈ ​ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ പ​ല​രും തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന കാ​ര്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ര​ണ്ടു മ​ച്ചു​ന​ന്മാ​ർ ഐ​എ​സി​ൽ ചേ​ർ​ന്ന് അ​ക്ര​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നി​ട്ടു​ള്ള​വ​രാ​ണ്. ബാ​ല്ലു​ത്ത്ത​ന്നെ വി​ദേ​ശ​ത്തു​ പോ​യി ഐ​എ​സി​ൽ ചേ​രാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്.

ആ ​ശ്ര​മ​ത്തി​ൽ 2025 ജൂ​ലൈ​യി​ൽ ല​ബ​ന​നി​ൽ​വ​ച്ച് അ​റ​സ്റ്റി​ലാ​കു​ക​യും മൂ​ന്നു​മാ​സം അ​വി​ടെ ത​ട​വി​ൽ കി​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ല​ബ​നീ​സ് പോ​ലീ​സ് ജ​ർ​മ​ൻ ര​ഹ​സ്യ പോ​ലീ​സി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ബാ​ല്ലു​ത്ത് ഭീ​ക​ര​രു​മാ​യി നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്നെ​ന്ന് ജ​ർ​മ​നി​യി​ലെ ദി ​സൈ​റ്റ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​യാ​ളു​ടെ മ​ച്ചു​ന​ന്മാ​രാ​യ അ​ബു ബി​ലാ​ലും (ഐ​എ​സ് ആ​ക്ര​മ​ത്തി​നി​ടെ മ​രി​ച്ചു) മു​ഹ​മ്മ​ദും (ഇ​പ്പോ​ൾ ഇ​റാ​ക്കി ജ​യി​ലി​ൽ) ആ​ണ് ബാ​ല്ലു​ത്തി​നെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ഈ ​ര​ണ്ടു​ പേ​രു​ടെ​യും പി​താ​വ് അ​ന്ത​ർ​ദേ​ശീ​യ ജി​ഹാ​ദി​യാ​യി അ​റി​യ​പ്പെ​ടു​ന്ന ഒ​മാ​ർ ബ​ക്റി മു​ഹ​മ്മ​ദാ​ണ്.

അഭയാർഥി നയത്തിൽ മാറ്റം

ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ക്രി​മി​ന​ൽ പോ​ലീ​സ് ഓ​ഫീ​സ് ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് രാ​ജ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശേ​ഷി​യു​ള്ള 410 ഭീ​ക​ര​ന്മാ​ർ ഇ​പ്പോ​ൾ ജ​ർ​മ​നി​യി​ലു​ണ്ട്. ഭീ​ക​ര​വാ​ദ​ത്തോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള മു​സ്‌​ലിം​ക​ളു​ടെ സം​ഖ്യ ഇ​തി​ലും എ​ത്ര​യോ അ​ധി​ക​മാ​ണ്. ഇ​വ​രു​യ​ർ​ത്തു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​യെ നേ​രി​ടാ​ൻ എ​ന്തൊ​ക്കെ ചെ​യ്യ​ണം എ​ന്ന​തി​നെ​പ്പ​റ്റി​യാ​ണ് ഇ​പ്പോ​ൾ ജ​ർ​മ​നി​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​യാ​ളി​ന്‍റെ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ ന​ട​ത്തി​യ ബെ​ർ​ലി​നി​ലെ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ​വ​ച്ച് ചാ​ൻ​സ​ല​ർ ഫ്രീ​ഡ്‌​റി​ക്ക് മെ​ർ​ട്സ് പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്: “ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​മ്മ​ൾ സ​ക​ല​തും ചെ​യ്യും.” സോ​ഷ്യ​ലി​സ്റ്റ് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി നേ​താ​വാ​യ ലൂ​യി​ജി പാ​ന്തി​സാ​നോ​യും ഇ​തേ വി​കാ​ര​മാ​ണു പ്ര​ക​ടി​പ്പി​ച്ച​ത്: “വെ​റു​പ്പ് മ​ത​തീ​വ്ര​വാ​ദ​ത്തി​ൽ​നി​ന്നോ മ​റ്റ് എ​വി​ടെ​യെ​ങ്കി​ലും​നി​ന്നോ വ​ന്ന​താ​ക​ട്ടെ, അ​ത് വി​ജ​യി​ക്കാ​ൻ പാ​ടി​ല്ല.”

ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ വ്യ​ക്തി​ക്ക് ജ​ർ​മ​ൻ പൗ​ര​ത്വ​മു​ണ്ട്. ഇ​യാ​ൾ​ക്ക് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ജ​ർ​മ​നി​യി​ൽ ത​ട​വി​ലാ​യി​രു​ന്നെ​ന്നും അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ജ​ർ​മ​ൻ പോ​ലീ​സി​ന് അ​റി​യാ​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു കോ​പ്പു​കൂ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ടെ​ങ്കി​ലും ശി​ക്ഷാ കാ​ലാ​വ​ധി തീ​രും മു​മ്പേ ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ഇ​യാ​ൾ സ്വ​ത​ന്ത്ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റേ​ക്കാ​ല​ത്തേ​ക്ക് ഇ​യാ​ളു​ടെ ഫോ​ൺ ചോ​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് നി​ല​ച്ചു. ഭീ​ക​ര​ന്മാ​ർ​ക്ക് ത​ട​വുശി​ക്ഷ​യി​ൽ​നി​ന്ന് ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യം പു​ന​രാ​ലോ​ചി​ക്ക​ണം എ​ന്ന് ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ദോ​ബ്രി​ണ്ട് പ​റ​ഞ്ഞു. ഇ​ത്ത​രം വ്യ​ക്തി​ക​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​യേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ർ​മ​നി​യു​ടെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ​ക്കു​റി​ച്ചു ന​ട​ത്തി​യ ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തി​ൽ, കു​റ്റ​വാ​ളി​ക​ളാ​യ കു​ടി​യേ​റ്റ​ക്കാ​രോടുള്ള മൃ​ദു​സ​മീ​പ​ന​ത്തെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി.

ബ​ർ​ലി​നി​ൽ ന​ട​ന്ന ഈ ​ഭീ​ക​രാ​ക്രമ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ കു​ടി​യേ​റ്റം, അ​വ​ർ​ക്കു ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ, തി​രി​ച്ച​യയ്​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ജ​ർ​മ​ൻ രാ​ഷ്‌​ട്രീ​യ ​പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും തീ​ക്ഷ്ണ​മാ​യ ച​ർ​ച്ച​യാ​ണു ന​ട​ത്തു​ന്ന​ത്. ആ​ഞ്ച​ല മെ​ർ​ക്ക​ൽ ചാ​ൻ​സ​ല​ർ ആ​യി​രു​ന്ന​പ്പോ​ൾ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു വാ​തി​ൽ തു​റ​ന്നി​ട്ട​തി​ന്‍റെ പേ​രി​ൽ അ​വ​രെ പ​ഴി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. അ​ഭ​യാ​ർ​ഥി​ക​ൾ മൂ​ലം സാ​ധാ​ര​ണ​ക്കാ​ര​നു​പോ​ലും പു​റ​ത്തി​റ​ങ്ങാ​നും യാ​ത്ര ചെ​യ്യാ​നു​മുള്ള ഭ​യം, കു​ട്ടി​ക​ളെ നീ​ന്ത​ൽക്കു​ള​ത്തി​ലേ​ക്കു വി​ടാ​നു​ള്ള ആ​ശ​ങ്ക, സ്ത്രീ​ക​ൾ​ക്ക് ത​നി​യെ ന​ട​ക്കാ​നോ ഷോ​പ്പിം​ഗി​നു പോ​കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ, ആ​ഘോ​ഷ​ങ്ങ​ളി​ൽ എ​ന്തു സം​ഭ​വി​ക്കും എ​ന്നു​ള്ള ഉ​ത്ക​ണ്ഠ ഇ​തെ​ല്ലാം അ​ഭി​സം​ബോ​ധ​ന ചെ​യ്യ​പ്പെ​ടേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​ഭ​യാ​ർ​ഥി​ക​ളെ​ക്കാ​ൾ ദാ​രി​ദ്ര്യാ​വ​സ്ഥ​യി​ൽ ജീ​വി​ക്കു​ന്ന വൃ​ദ്ധ​രും തൊ​ഴി​ൽ​ര​ഹി​ത​രും ഒ​റ്റ​പ്പെ​ട്ട​വ​രു​മാ​യ ആ​ളു​ക​ളും ജ​ർ​മ​നി​യി​ൽ ധാ​രാ​ള​മാ​ണ്.

തീവ്രവാദ ഭീഷണി ശക്തം

ജ​ർ​മ​ൻ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്ന ഒ​രു പ്ര​ധാ​ന വ്യ​ക്തി ഇ​റേ​നി​യ​ൻ-​അ​മേ​രി​ക്ക​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ മാ​സി അ​ലി നെ​ജാ​ത്ത് ആ​ണ്. ജ​ർ​മ​ൻ രാ​ഷ്‌​ട്രീ​യ​വും മാ​ധ്യ​മ സം​സ്കാ​ര​വും അ​ടി​മു​ടി മാ​റി​യി​ല്ലെ​ങ്കി​ൽ ആ​സ​ന്ന​ഭാ​വി​യി​ൽ അ​വി​ടെ ജ​നാ​ധി​പ​ത്യം അ​സ്ത​മി​ക്കും എ​ന്നാ​ണ് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ‘പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്നെ​സി’​നുവേ​ണ്ടി ഇ​സ്‌​ലാ​മി​സ​ത്തി​ന്‍റെ അ​പ​ക​ട​ങ്ങ​ൾ കു​റ​ച്ചു കാ​ണു​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന് അ​വ​ർ ബി​ൽ​ഡ് പ​ത്ര​വു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ജ​ർ​മ​ൻ രാ​ഷ്‌​ട്രീ​യ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളും മു​സ്‌​ലിം സം​ഘ​ട​ന​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി ഉ​ള്ള​തി​നാ​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റാ​നി​ലെ മു​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഹി​റ്റ് ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ് അ​വ​ർ. ഏ​താ​നും വ​ധ​ശ്ര​മ​ങ്ങ​ളെ അ​തി​ജീ​വി​ച്ച അ​വ​ർ അ​മേ​രി​ക്ക​യി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്.

ഇ​സ്‌​ലാ​മി​സ​ത്തി​ന്‍റെ ഇ​ര എ​ന്ന നി​ല​യി​ൽ ത​ന്നെ കാ​ണു​ന്ന​വ​ർ​പോ​ലും കു​റ്റ​വാ​ളി​ക​ളു​ടെ പേ​രും അ​വ​രു​ടെ ആ​ശ​യ നി​ല​പാ​ടും എ​ടു​ത്തു​പ​റ​യാ​ൻ ഭ​യ​പ്പെ​ടു​ന്ന​താ​യി മാ​സി അ​ലി നെ​ജാ​ത്ത് കു​റ്റ​പ്പെ​ടു​ത്തു​ന്നു. “ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി പൂ​ക്ക​ളും മെ​ഴു​കു​തി​രി​യും പ​താ​ക താ​ഴ്ത്തി​ക്കെ​ട്ട​ലും മാ​ത്രം പോ​രാ. കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണു വേ​ണ്ട​ത്. അ​തു​കൊ​ണ്ടേ ഫ​ല​മു​ണ്ടാ​കൂ. മ​ത​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ​ത​ന്നെ പേ​ടി​യാ​കു​ന്നു” എ​ന്നാ​ണ് ടെ​ഹ്റാ​നി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വെ​ടി​വ​യ്പി​ൽ വ​ല​തു​ക​ണ്ണ് ന​ഷ്ട​പ്പെ​ട്ട് ഇ​പ്പോ​ൾ ബ​ർ​ലി​നി​ൽ താ​മ​സി​ക്കു​ന്ന കോ​സ​ർ എ​ഫ്‌​റെ ഖാ​രി അ​ഭി​മു​ഖ​ത്തി​ൽ മാ​സി​യോ​ടൊ​പ്പം പ​റ​ഞ്ഞ​ത്.

മു​ല്ലാ​ ഭ​ര​ണ​ത്തി​ന്‍റെ ക്രൂ​ര​ത​ക​ൾ അ​​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത ആ​ളു​ക​ൾ അ​തേ ഭീ​ക​ര ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​താ​ക​യും പേ​റി അ​വ​ർ​ക്കു ജ​യ് വി​ളി​ക്കു​ന്ന​ത് അ​ചി​ന്ത്യ​മാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഈ ​മു​ദ്രാ​വാ​ക്യംമു​ഴ​ക്കി​ക​ളെ​പ്പോ​ലും ഇ​റാ​നി​ൽ എ​ത്തി​യാ​ൽ പി​ടി​ച്ചു ജ​യി​ലി​ടും എ​ന്ന​വ​ർ​ക്ക് അ​റി​ഞ്ഞു​കൂ​ടാ. ജ​ർ​മ​നി​യി​ൽ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ക്കു​ന്ന അ​ഭ​യാ​ർ​ഥി​ക​ളാ​യ മു​സ്‌​ലിം​ക​ൾ ഇ​റാ​നി​ലും മ​റ്റും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന മു​സ്‌​ലിം​ക​ൾ​ക്കുവേ​ണ്ടി ശ​ബ്ദി​ക്കാ​ത്ത​ത് ഒ​രു വൈ​രു​ധ്യ​മാ​ണ്. സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഭീ​ക​ര​രോ​ട് ഒ​രു ദ​യ​യും പാ​ടി​ല്ല. ഈ ​ഭീ​ക​ര​രെ ഡീ​റാ​ഡി​ക്ക​ലൈ​സ് ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ക്കു​ക​യി​ല്ല. അ​വ​ർ അ​തി​നെ​യൊ​ക്കെ ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണ്.

ജ​ർ​മ​ൻ ഫ്രീ ​ഡെ​മോ​ക്രാ​റ്റ്സ് പാ​ർ​ട്ടി (എ​ഫ്ഡി​പി) നേ​താ​വാ​യ ക​രോ​ലി​ൻ പ്രൈ​സ്‌​ല​ർ ഇ​ന്ന​ത്തെ സ്ഥി​തി​വി​ശേ​ഷ​ങ്ങ​ൾ​ക്ക് രാ​ഷ്‌​ട്രീ​യ​ക്കാ​രെ മാ​ത്ര​മ​ല്ല, ക്രൈ​സ്ത​വ​സ​ഭാ നേ​താ​ക്ക​ളെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നു. ജ​ർ​മ​നി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​മാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ക്രൈ​സ്ത​വചി​ന്ത​യി​ൽ അ​ടി​യു​റ​ച്ച മ​നു​ഷ്യദ​ർ​ശ​ന​മാ​ണ് (സ്വാ​ത​ന്ത്ര്യം) രാ​ഷ്‌​ട്രീ​യ ഇ​സ്‌​ലാം ഏ​റ്റ​വും പു​ച്ഛ​ത്തോ​ടെ കാ​ണു​ന്ന​ത്. സ​മൂ​ഹ​ത്തെ അ​ടി​മ​പ്പെ​ടു​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ന്താ പ​ദ്ധ​തി.

സ​മീ​പ​കാ​ല​ത്താ​യി ഇ​സ്‌​ലാ​മി​സ്റ്റു​ക​ളും തീ​വ്ര ഇ​ട​തു​പ​ക്ഷ​വും യ​ഹൂ​ദ​വി​രു​ദ്ധ​രും കൈ​കോ​ർ​ക്കു​ന്ന​തു സ​മൂ​ഹ​ത്തി​ന് വ​മ്പി​ച്ച ഭീ​ഷ​ണി​യാ​ണ്. അ​ഭി​ഭാ​ഷ​ക​യും രാ​ഷ്‌​ട്ര​മീ​മാം​സാ വി​ദ​ഗ്ധ​യു​മാ​യ പ്രൈ​സ്‌​ല​റു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ജ​ർ​മ​നി ഇ​തു​വ​രെ ഇ​ക്കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം വ​ല​തു തീ​വ്ര​വാ​ദ​ത്തി​നു വ​ഴി​മ​രു​ന്നി​ടു​ന്നു. വ​ല​തു തീ​വ്ര​വാ​ദ​ത്തെ ക്രൈ​സ്ത​വ സ​ഭ​ക​ൾ ത​ള്ളി​പ്പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഭീ​ഷ​ണി​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് അ​വ​ർ. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ, അ​ക്ര​മ​ങ്ങ​ൾ, ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ, വെ​റു​പ്പ് പ​ട​ർ​ത്തു​ന്ന സം​സാ​ര​ങ്ങ​ൾ ഇ​വ​യൊ​ക്കെ നി​രീ​ക്ഷി​ച്ചാ​ൽ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കു മ​ന​സി​ലാ​ക്കാ​മെ​ന്ന് അ​വ​ർ ഇ​ദേ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കുടിയേറ്റത്തിൽ നിയന്ത്രണം

അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു വീ​ഡി​യോ അ​ടു​ത്ത​കാ​ല​ത്ത് ജ​ർ​മ​നി​യി​ൽ വൈ​റ​ലാ​യി. അ​ഭ​യാ​ർ​ഥി​ക​ളു​ടെ ദു​ര​വ​സ്ഥ ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച യുട്യൂ​ബ​റെ സി​റി​യ​ക്കാ​ര​നാ​യ ഒ​രു ക്രി​സ്ത്യ​ൻ അ​ഭ​യാ​ർ​ഥി തി​രു​ത്തു​ക​യാ​ണ്. ഭൂ​രി​പ​ക്ഷം അ​ഭ​യാ​ർ​ഥി​ക​ളും ജ​ർ​മ​നി​യി​ൽ കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ തേ​ടി വ​രു​ന്ന​വ​രാ​ണെ​ന്നും അ​ഭ​യം തേ​ടു​ക​യ​ല്ല അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നു​മാ​ണ് അ​യാ​ൾ പ​റ​യു​ന്ന​ത്. 

2015 മു​ത​ൽ സി​റി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്ന​ത് ജ​ർ​മ​നി​യി​ൽ ചെ​ന്നാ​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യം, പോ​ക്ക​റ്റ് മ​ണി​യും കി​ട്ടും, പ​ണി​യെ​ടു​ക്കു​ക​യും വേ​ണ്ട എ​ന്നാ​ണ​ത്രേ. ഇ​തു മു​ത​ലെ​ടു​ത്താ​ണു ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്തു സം​ഘ​ങ്ങ​ൾ​ക്ക് വ​ൻ​തു​ക കൈ​ക്കൂ​ലി കൊ​ടു​ത്താ​ണ് അ​വ​ർ ഇ​ങ്ങോ​ട്ടു​ള്ള യാ​ത്ര ത​ര​മാ​ക്കു​ന്ന​ത്. ഇ​തൊ​ക്കെ പ​റ​യു​ന്ന അ​ഭ​യാ​ർ​ഥി​യെ തി​രു​ത്താ​ൻ ശ്ര​മി​ക്കു​ന്ന യുട്യൂ​ബ​റോ​ട് അ​യാ​ൾ ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. സി​റി​യ​ൻ മ​ത​തീ​വ്ര​വാ​ദ​ത്തി​ന്‍റെ ദു​ര​ന്ത​ങ്ങ​ൾ നേ​രി​ട്ടു​ ക​ണ്ട ത​നി​ക്ക് അ​തേ തീ​വ്ര​വാ​ദ​മാ​ണ് ജ​ർ​മ​നി​യി​ലും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ങ്കി​ൽ ത​ന്‍റെ പ​ലാ​യ​നം നി​ഷ്ഫ​ല​മാ​കു​മ​ല്ലോ എ​ന്ന ഭ​യ​മു​ണ്ട്.

ജൂ​ലൈ 25ന്‍റെ ഭീ​ക​രാ​ക്ര​മ​ണം കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളും അ​ഭ​യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളും തി​രു​ത്തി​യെ​ഴു​താ​ൻ യൂ​റോ​പ്പി​നെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ മാ​തൃ​രാ​ജ്യ​ത്തേ​ക്കു തി​രി​ച്ച​യയ്​ക്കു​ന്ന​തും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ തീ​വ്ര​വാ​ദി​ക​ളു​ടെ മേ​ലു​ള്ള നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി.

അ​ഭ​യം തേ​ടി​വ​രു​ന്ന എ​ല്ലാ​വ​രും വാ​സ്ത​വ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ള​ല്ലെ​ന്ന കാ​ര്യ​വും മ​ന​സി​ലാ​ക്കി​വ​രി​ക​യാ​ണ്. ജ​ന​സം​ഖ്യ​യി​ലെ വ​ലി​യ വ്യ​ത്യാ​സം രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​രി​ക​വും ദേ​ശീ​യ​വു​മാ​യ വ്യ​ക്തി​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​ത്തി​നും ഗു​ണ​ക​ര​മാ​കി​ല്ല എ​ന്ന തി​രി​ച്ച​റി​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ത്തെ ഒ​രു സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​ത്തി​നു​ള്ള മാ​ർ​ഗ​മാ​യി തീ​വ്ര​വാ​ദി​ക​ൾ മാ​ത്ര​മ​ല്ല, ഇ​ത​ര മ​ത​സ്ഥ​രാ​യ മി​ത​വാ​ദി​ക​ളും കാ​ണു​ന്നു​ണ്ട് എ​ന്ന​തു വാ​സ്ത​വ​മാ​ണ്.

Tags : Germanys Changing Immigration Policies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up