x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​ന്നി​​ൽ നി​​ൽ​​ക്കാ​​തെ താ​​ഴു​​മ്പോ​​ൾ

എണ്ണം കുറയുന്ന കേരളീയർ-4 / റ്റി.​​സി. മാ​​ത്യു
Published: September 2, 2026 01:55 AM IST | Updated: September 2, 2026 01:55 AM IST

ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​ഞ്ഞു കു​​​​​​റ​​​​​​ഞ്ഞ് രാ​​​​​​ജ്യ​​​​​​ത്ത് ആ​​​​​​ൾ​​​​​​ക്കാ​​​​​​ർ ഇ​​​​​​ല്ലാ​​​​​​ത്ത നി​​​​​​ല വ​​​​​​രു​​​​​​മോ? അ​​​​​​ങ്ങ​​​​​​നെ സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മോ എ​​​​​​ന്നാ​​​​​​കും ആ​​​​​​ദ്യ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം. സ്വാ​​​​​​ഭാ​​​​​​വി​​​​​​കം. ഒ​​​​​​രു രാ​​​​​​ജ്യ​​​​​​ത്തു ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ല്ലാ​​​​​​താ​​​​​​കു​​​​​​ന്ന​​​​​​ത് അ​​​​​​ചി​​​​​​ന്ത്യ​​​​​​മാ​​​​​​ണ്, ഇ​​​​​​പ്പോ​​​​​​ൾ.

ഇ​​​​​​പ്പോ​​​​​​ൾ എ​​​​​​ന്നേ പ​​​​​​റ​​​​​​യാ​​​​​​നാ​​​​​​കൂ. നാ​​​​​​ളെ ചി​​​​​​ല​​​​​​പ്പോ​​​​​​ൾ അ​​​​​​ങ്ങ​​​​​​നെ സം​​​​​​ഭ​​​​​​വി​​​​​​ച്ചു​​​കൂ​​​​​​ടാ​​​​​​യ്ക​​​​​​യി​​​​​​ല്ല. വി​​​​​​വാ​​​​​​ഹ​​​​​​വും പ്ര​​​​​​സ​​​​​​വ​​​​​​വും വേ​​​​​​ണ്ടെ​​​​​​ന്നു​​​ വ​​​​​​യ്ക്കു​​​​​​ന്ന പ്ര​​​​​​വ​​​​​​ണ​​​​​​ത യു​​​​​​വ​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. ദ​​​​​​ക്ഷി​​​​​​ണകൊ​​​​​​റി​​​​​​യ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ്. ഈ ​​​​​​രീ​​​​​​തി​​​​​​യി​​​​​​ൽ മു​​​​​​ന്നോ​​​​​​ട്ടു പോ​​​​​​യാ​​​​​​ൽ രാ​​​​​​ജ്യം എ​​​​​​ന്താ​​​​​​കും എ​​​​​​ന്ന ഭീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് അ​​​​​​ഞ്ചു കോ​​​​​​ടി​​​​​​യി​​​​​​ല​​​​​​ധി​​​​​​കം ജ​​​​​​ന​​​​​​ങ്ങ​​​​​ളു​​​​​​ള്ള ആ ​​​​​​രാ​​​​​​ജ്യം.

അ​​​​​​ര നൂ​​​​​​റ്റാ​​​​​​ണ്ടു​​​ മു​​​​​​ൻ​​​​​​പ് വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ ഏ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഒ​​​​​​രു പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത ക​​​​​​ൺ​​​​​​ഫൂ​​​​​​ഷ്യ​​​​​​ൻ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ദ​​​​​​ക്ഷി​​​​​​ണ​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലേ​​​​​​ത്. മു​​​​​​തി​​​​​​ർ​​​​​​ന്ന​​​​​​വ​​​​​​രോ​​​​​​ടു​​​​​​ള്ള ആ​​​​​​ദ​​​​​​ര​​​​​​വും അ​​​​​​നു​​​​​​സ​​​​​​ര​​​​​​ണ​​​​​​യും കു​​​​​​ടും​​​​​​ബ​​​​​​ത്തോ​​​​​​ടു​​​​​​ള്ള വി​​​​​​ധേ​​​​​​യ​​​​​​ത്വ​​​​​​വും പു​​​​​​രു​​​​​​ഷാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വും ഒ​​​​​​ക്കെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട ക​​​​​​ൺ​​​​​​ഫൂ​​​​​​ഷ്യ​​​​​​ൻ ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ രൂ​​​​​​ഢ​​​​​​മൂ​​​​​​ല​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന സ​​​​​​മൂ​​​​​​ഹം. വ്യ​​​​​​വ​​​​​​സാ​​​​​​യ-​​​​​​വാ​​​​​​ണി​​​​​​ജ്യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​തു നി​​​​​​ല​​​​​​നി​​​​​​ന്നു. കു​​​​​​ടും​​​​​​ബ ബി​​​​​​സി​​​​​​ന​​​​​​സു​​​​​​ക​​​​​​ൾ വ​​​​​​ള​​​​​​ർ​​​​​​ന്നു പ​​​​​​ന്ത​​​​​​ലി​​​​​​ച്ചു. പ​​​​​​ക്ഷേ, ആ ​​​​​​സ​​​​​​മൂ​​​​​​ഹം ഇ​​​​​​ന്നു മാ​​​​​​റി​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്.

കൊ​​​​​​റി​​​​​​യ മാ​​​​​​റി​​​​​​യ ക​​​​​​ഥ

ത​​​​​​നി​​​​​​യെ മാ​​​​​​റി​​​​​​യ​​​​​​ത​​​​​​ല്ല. മാ​​​​​​റ്റി​​​​​​യ​​​​​​താ​​​​​​ണ്. 1962ൽ ​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലെ പ്ര​​​​​​ത്യു​​​ത്പാ​​​​​​ദ​​​​​​ന നി​​​​​​ര​​​​​​ക്ക് (ടി​​​​​​എ​​​​​​ഫ്ആ​​​​​​ർ- ശ​​​​​​രാ​​​​​​ശ​​​​​​രി സ്ത്രീ​​​​​​യു​​​​​​ടെ സ​​​​​​ജീ​​​​​​വ​​​​​​പ്ര​​​​​​സ​​​​​​വം) ആ​​​​​​റ് ആ​​​​​​യി​​​​​​രു​​​​​​ന്നു. വ​​​​​​ർ​​​​​​ഷം മൂ​​​​​​ന്നു ശ​​​​​​ത​​​​​​മാ​​​​​​നം​​​ വ​​​​​​ച്ച് ജ​​​​​​ന​​​​​​സം​​​​​​ഖ്യ വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​ന്ന കാ​​​​​​ലം. കൊ​​​​​​റി​​​​​​യ​​​​​​ക്കാ​​​​​​രു​​​​​​ടെ ആ​​​​​​ളോ​​​​​​ഹ​​​​​​രി വ​​​​​​രു​​​​​​മാ​​​​​​നം 100 ഡോ​​​​​​ള​​​​​​റി​​​​​​ൽ താ​​​​​​ഴെ മാ​​​​​​ത്രം. ഒ​​​​​​രു ദ​​​​​​രി​​​​​​ദ്ര കാ​​​​​​ർ​​​​​​ഷി​​​​​​ക രാ​​​​​​ജ്യം. അ​​​​​​ക്കൊ​​​​​​ല്ലം ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ച പ​​​​​​ട്ടാ​​​​​​ള മേ​​​​​​ധാ​​​​​​വി പാ​​​​​​ർ​​​​​​ക്ക് ചു​​​​​​ങ് ഹീ ​​​​​​രാ​​​​​​ജ്യ​​​​​​ത്തെ സ​​​​​​മ്പ​​​​​​ന്ന​​​​​​മാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മം തു​​​​​​ട​​​​​​ങ്ങി. അ​​​​​​തി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന​​​​​​ ഘ​​​​​​ട​​​​​​കം ജ​​​​​​ന​​​​​​പ്പെ​​​​​​രു​​​​​​പ്പം ത​​​​​​ട​​​​​​യ​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ര​​​​​​ണ്ടി​​​​​​ൽ നി​​​​​​ർ​​​​​​ത്തു​​​​​​ക, ഒ​​​​​​ന്നു മ​​​​​​തി തു​​​​​​ട​​​​​​ങ്ങി​​​​​​യ മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ പ്ര​​​​​​ചാ​​​​​​ര​​​​​​ണം തീ​​​​​​വ്ര​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തി. ഫ​​​​​​ല​​​​​​മു​​​​​​ണ്ടാ​​​​​​യി.


1983ൽ ​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലെ പ്ര​​​​​​ത്യു​​​​​​ത്​​​​​​പാ​​​​​​ദ​​​​​​ന നി​​​​​​ര​​​​​​ക്ക് 2.1ൽ ​​​​​​എ​​​​​​ത്തി. നി​​​​​​ല​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​ൻ മാ​​​​​​ത്ര​​​​​​മു​​​​​​ള്ള നി​​​​​​ര​​​​​​ക്ക്. രാ​​​​​​ജ്യം സ​​​​​​മ്പ​​​​​​ന്ന​​​​​​മാ​​​​​​യി. ഏ​​​​​​ഷ്യാ​​​​​​ഡും ഒ​​​​​​ളി​​​​​​മ്പി​​​​​​ക്സും ഫു​​​​​​ട്ബോ​​​​​​ൾ ലോ​​​​​​ക​​​​​​ക​​​​​​പ്പും ഒ​​​​​​ക്കെ ന​​​​​​ട​​​​​​ത്താ​​​​​​ൻ പ്രാ​​​​​​പ്ത​​​​​​മാ​​​​​​യി.

പ​​​​​​രി​​​​​​ധി​​​വി​​​​​​ട്ടു താ​​​​​​ഴേ​​​​​​ക്ക്

പ​​​​​​ക്ഷേ അ​​​​​​വി​​​​​​ടെ നി​​​​​​ന്നി​​​​​​ല്ല. പ്ര​​​​​​ത്യു​​​​​​ത്​​​​​​പാ​​​​​​ദ​​​​​​ന നി​​​​​​ര​​​​​​ക്കു താ​​​​​​ഴോ​​​​​​ട്ടു യാ​​​​​​ത്ര തു​​​​​​ട​​​​​​ർ​​​​​​ന്നു. 40 വ​​​​​​ർ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞു 2023ൽ ​​​​​​നി​​​​​​ര​​​​​​ക്ക് 0.72 ആ​​​​​​യി. ഈ ​​​​​​നി​​​​​​ര​​​​​​ക്ക് തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ൽ 2100 ആ​​​​​​കു​​​​​​മ്പോ​​​​​​ൾ രാ​​​​​​ജ്യ​​​​​​ത്തെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്നി​​​​​​ൽ താ​​​​​​ഴെ​​​​​​യാ​​​​​​കും. 5.2 കോ​​​​​​ടി​​​​​​യി​​​​​​ൽ​​​നി​​​​​​ന്ന് 1.7 കോ​​​​​​ടി​​​​​​യി​​​​​​ലേ​​​​​​ക്ക്. യു​​​​​​എ​​​​​​ൻ വേ​​​​​​ൾ​​​​​​ഡ് പോ​​​​​​പ്പു​​​​​​ലേ​​​​​​ഷ​​​​​​ൻ പ്രോ​​​​​​സ്പെ​​​​​​ക്‌​​​ട്സ് 2024 റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​താ​​​​​​ണി​​​​​​ത്.

മൂ​​​​​​ന്നു ദ​​​​​​ശ​​​​​​കം മു​​​​​​ൻ​​​​​​പേ അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ അ​​​​​​പ​​​​​​ക​​​​​​ടം മ​​​​​​ണ​​​​​​ത്തു. 1996ൽ ​​​​​​ജ​​​​​​ന​​​​​​ന​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചു. പി​​​​​​ന്നീ​​​​​​ടു ജ​​​​​​ന​​​​​​നം കൂ​​​​​​ട്ടാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളാ​​​​​​യി. പ​​​​​​ക്ഷേ, ഒ​​​​​​രു ത​​​​​​ല​​​​​​മു​​​​​​റ മ​​​​​​ധ്യ​​​​​​പ്രാ​​​​​​യം ക​​​​​​ട​​​​​​ന്നു പോ​​​​​​കു​​​​​​മ്പോ​​​​​​ൾ ദ​​​​​​ക്ഷി​​​​​​ണ​​​​​​കൊ​​​​​​റി​​​​​​യ മ​​​​​​റ്റൊ​​​​​​രു കാ​​​​​​ര്യ​​​​​​മാ​​​​​​ണു കാ​​​​​​ണു​​​​​​ന്ന​​​​​​ത്.

ക​​​​​​ൺ​​​​​​ഫൂ​​​​​​ഷ്യ​​​​​​സി​​​​​​നെ മാ​​​​​​റ്റി

ജ​​​​​​ന​​​​​​സം​​​​​​ഖ്യ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക ത​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റി. ജ​​​​​​ന​​​​​​ന​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ൽ മ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ക്കു​​​​​​ന്നു. 2020ൽ ​​​​​​ജ​​​​​​ന​​​​​​ന​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ 32,763 എ​​​​​​ണ്ണം കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി മ​​​​​​ര​​​​​​ണം. പി​​​​​​റ്റേ വ​​​​​​ർ​​​​​​ഷം 52,918 മ​​​​​​ര​​​​​​ണം കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​പ്പോ​​​​​​ഴും കു​​​​​​റ​​​​​​യു​​​​​​ന്നു. കൂ​​​​​​ടു​​​​​​ത​​​​​​ൽ കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​ർ വ​​​​​​ന്ന ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​ മാ​​​​​​ത്രം ജ​​​​​​ന​​​​​​സം​​​​​​ഖ്യ കൂ​​​​​​ടി.


മൂ​​​​​​ന്നു ദ​​​​​​ശ​​​​​​ക​​​​​​ത്തി​​​​​​ലേ​​​​​​റെ​​​​​​ക്കാ​​​​​​ലം ജ​​​​​​ന​​​​​​നം കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ജ​​​​​​ന​​​​​​ത്തെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ച്ചു. നൂ​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ൺ​​​​​​ഫൂ​​​​​​ഷ്യ​​​​​​ൻ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ത്തെ വി​​​​​​ട്ട് അ​​​​​​വ​​​​​​ർ ജ​​​​​​ന​​​​​​നം കു​​​​​​റ​​​​​​ച്ചു. ഇ​​​​​​പ്പോ​​​​​​ൾ ജ​​​​​​ന​​​​​​നം കൂ​​​​​​ട്ടാ​​​​​​ൻ പ​​​​​​റ​​​​​​യു​​​​​​മ്പോ​​​​​​ൾ അ​​​​​​വ​​​​​​ർ മു​​​​​​ഖം തി​​​​​​രി​​​​​​ക്കു​​​​​​ന്നു. കൊ​​​​​​റി​​​​​​യ​​​​​​ൻ യു​​​​​​വാ​​​​​​ക്ക​​​​​​ൾ മാ​​​​​​റി​​​​​​പ്പോ​​​​​​യി. മൂ​​​​​​ന്നു കു​​​​​​ട്ടി​​​​​​ക​​​​​​ൾ ഉ​​​​​​ള്ള പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത സൈ​​​​​​നി​​​​​​ക സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​ൽ​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി. ക​​​​​​മ്പ​​​​​​നി​​​​​​ക​​​​​​ൾ ജോ​​​​​​ലി​​​​​​ക്കാ​​​​​​ർ​​​​​​ക്കു കു​​​​​​ട്ടി​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യാ​​​​​​ൽ ബോ​​​​​​ണ​​​​​​സ് ന​​​​​​ൽ​​​​​​കു​​​​​​ന്നു. ഒ​​​​​​ന്നും ഫ​​​​​​ലി​​​​​​ച്ചി​​​​​​ല്ല.

നാ​​​​​​ലു ‘ബി’ക​​​​​​ൾ

അ​​​​​​തെ​​​​​​ന്താ​​​​​​ണെ​​​​​​ന്ന് ദ​​​​​​ക്ഷി​​​​​​ണകൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലെ തീ​​​​​​വ്ര ഫെ​​​​​​മി​​​​​​നി​​​​​​സ്റ്റു​​​​​​ക​​​​​​ളു​​​​​​ടെ ഫോ​​​​​​ർ ബി (4 B) ​​​​​​പ്ര​​​​​​സ്ഥാ​​​​​​നം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ക. B കൊ​​​​​​റി​​​​​​യ​​​​​​ൻ ഭാ​​​​​​ഷ​​​​​​യി​​​​​​ലെ bi എ​​​​​​ന്ന വാ​​​​​​ക്കി​​​​​​ന് പ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. bi എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​ല്ല, വേ​​​​​​ണ്ട (No) എ​​​​​​ന്നൊ​​​​​​ക്കെ അ​​​​​​ർ​​​​​​ഥം.
4 B (Four Nos) പ്ര​​​​​​സ്ഥാ​​​​​​നം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു നാ​​​​​​ലു കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാണ്.


ബി ​​​​​​ഹോ​​​​​​ൺ - വി​​​​​​വാ​​​​​​ഹം വേ​​​​​​ണ്ട
ബി ​​​​​​ചു​​​​​​ൽ​​​​​​സാ​​​​​​ൻ - പ്ര​​​​​​സ​​​​​​വം വേ​​​​​​ണ്ട
ബി ​​​​​​യി​​​​​​ഓേ​​​​​​ണെ - ഡേ​​​​​​റ്റിം​​​​​​ഗ് വേ​​​​​​ണ്ട
ബി ​​​​​​സെ​​​​​​ക്സ​​​​​​ൻ - സെ​​​​​​ക്സ് വേ​​​​​​ണ്ട
ഫോ​​​​​​ർ ബി ​​​​​​യി​​​​​​ൽ ഏ​​​​​​താ​​​​​​നു​​​​​​മാ​​​​​​യി​​​​​​രം അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്രം. പ​​​​​​ക്ഷേ അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ല​​​​​​തും കേ​​​​​​ര​​​​​​ള​​​​​​മ​​​​​​ട​​​​​​ക്കം എ​​​​​​ല്ലാ​​​​​​യി​​​​​​ട​​​​​​ത്തും നാം ​​​​​​കേ​​​​​​ൾ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്

ഇ​​​​​​തൊ​​​​​​രു ട്രെ​​​​​​ൻ​​​​​​ഡ് ആ​​​​​​യി മാ​​​​​​റു​​​​​​ന്നു, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ. 2022ൽ ​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ഒ​​​​​​രു സ​​​​​​ർ​​​​​​വേ​​​​​​യി​​​​​​ലെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ണ്. 19നും 34നും ഇ​​​​​​ട​​​​​​യി​​​​​​ൽ പ്രാ​​​​​​യ​​​​​​മു​​​​​​ള്ള സ്ത്രീ​​​​​​ക​​​​​​ളി​​​​​​ൽ 69.7 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു മാ​​​​​​ത്ര​​​​​​മേ വി​​​​​​വാ​​​​​​ഹ​​​​​​ത്തി​​​​​​നു താ​​​​​​ത്പ​​​​​​ര്യം ഉ​​​​​​ള്ളൂ. ആ​​​​​​ണു​​​​​​ങ്ങ​​​​​​ളി​​​​​​ൽ 79.8 ശ​​​​​​ത​​​​​​മാ​​​​​​നം വി​​​​​​വാ​​​​​​ഹ​​​​​​താ​​​​​​ത്പ​​​​​​ര്യം പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തേ സ​​​​​​ർ​​​​​​വേ​​​​​​യി​​​​​​ലെ 55.3 ശ​​​​​​ത​​​​​​മാ​​​​​​നം സ്ത്രീ​​​​​​ക​​​​​​ൾ മാ​​​​​​ത്രം കു​​​​​​ട്ടി​​​​​​ക​​​​​​ൾ വേ​​​​​​ണ​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രി​​​​​​ൽ 70.5 ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​ട്ടി​​​​​​ക​​​​​​ൾ വേ​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​ഗ്ര​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. 2026ലെ ​​​​​​സ​​​​​​ർ​​​​​​വേ​​​​​​യി​​​​​​ൽ 47.6 ശ​​​​​​ത​​​​​​മാ​​​​​​നം യു​​​​​​വ​​​​​​തി​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മേ വി​​​​​​വാ​​​​​​ഹ​​​​​​ത്തോ​​​​​​ട് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു​​​​​​ള്ളൂ. പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രി​​​​​​ൽ 60.8 ശ​​​​​​ത​​​​​​മാ​​​​​​നം വി​​​​​​വാ​​​​​​ഹ​​​താ​​​​​​ത്​​​​​​പ​​​​​​ര്യം പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചു.

തൊ​​​​​​ഴി​​​​​​ലും വീ​​​​​​ട്ടു​​​​​​ജോ​​​​​​ലി​​​​​​യും കു​​​​​​ട്ടി​​​​​​ക​​​​​​ളെ വ​​​​​​ള​​​​​​ർ​​​​​​ത്ത​​​​​​ലും ഒ​​​​​​ന്നി​​​​​​ച്ചു കൊ​​​​​​ണ്ടു​​​പോ​​​​​​കാ​​​​​​നു​​​​​​ള്ള ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടാ​​​​​​ണു വി​​​​​​വാ​​​​​​ഹ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ യു​​​​​​വ​​​​​​തി​​​​​​ക​​​​​​ൾ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യ കാ​​​​​​ര്യം. കു​​​​​​ടും​​​​​​ബ​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ ക​​​​​​രി​​​​​​യ​​​​​​റും കു​​​​​​ട്ടി​​​​​​ക​​​​​​ളേ​​​​​​ക്കാ​​​​​​ൾ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ച്ച​​​​​​യും പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി കാ​​​​​​ണു​​​​​​ന്ന ത​​​​​​ല​​​​​​മു​​​​​​റ​​​​​​യാ​​​​​​ണ് വ​​​​​​ള​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​തു കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലും ഏ​​​​​​ഷ്യ​​​​​​യി​​​​​​ലും മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, എ​​​​​​ല്ലാ ഭൂ​​​​​​ഖ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളി​​​​​​ലും കാ​​​​​​ണു​​​​​​ന്ന പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​യാ​​​​​​ണ്.

യാ​​​​​​ഥാ​​​​​​സ്ഥി​​​​​​തി​​​​​​ക മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന ദ​​​​​​ക്ഷി​​​​​​ണകൊ​​​​​​റി​​​​​​യ ആ​​​​​​റു ദ​​​​​​ശ​​​​​​കം കൊ​​​​​​ണ്ടു മാ​​​​​​റി​​​​​​യ​​​​​​തു​​​​​​പോ​​​​​​ലെ കേ​​​​​​ര​​​​​​ള​​​​​​വും മാ​​​​​​റു​​​​​​ക​​​​​​യ​​​​​​ല്ലേ എ​​​​​​ന്നു ചോ​​​​​​ദി​​​​​​ക്കേ​​​​​​ണ്ടി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. കൊ​​​​​​റി​​​​​​യ​​​​​​യെ അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചു കൂ​​​​​​ടു​​​​​​ത​​​​​​ൽ യു​​​​​​വ​​​​​​തീ​​​​​​യു​​​​​​വാ​​​​​​ക്ക​​​​​​ൾ ഇ​​​​​​വി​​​​​​ടെ​​​നി​​​​​​ന്നു കു​​​​​​ടി​​​​​​യേ​​​​​​റി​​​​​​പ്പോ​​​​​​യി. അ​​​​​​വ​​​​​​ർ ചെ​​​​​​ന്ന നാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലെ ജീ​​​​​​വി​​​​​​ത​​​​​​ശൈ​​​​​​ലി​​​​​​യും മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ആ​​​​​​ണു പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​ത്. യു​​​​​​എ​​​​​​സ്എ, കാ​​​​​​ന​​​​​​ഡ, യു​​​​​​കെ, അ​​​​​​യ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്, ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ, ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ് തു​​​​​​ട​​​​​​ങ്ങി മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ൾ ഗ​​​​​​ണ്യ​​​​​​മാ​​​​​​യി കു​​​​​​ടി​​​​​​യേ​​​​​​റി​​​​​​യ നാ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ല്ലാം പ്ര​​​​​​ത്യു​​​​​​ത്​​​​​​പാ​​​​​​ദ​​​​​​ന നി​​​​​​ര​​​​​​ക്ക് 1.6 ൽ ​​​​​​കു​​​​​​റ​​​​​​വാ​​​​​​ണ്. കേ​​​​​​ര​​​​​​ളം ആ ​​​​​​നാ​​​​​​ടു​​​​​​ക​​​​​​ളേ​​​​​​ക്കാ​​​​​​ൾ മു​​​​​​ന്നേ​​​​​​റി. ഈ ​​​​​​മു​​​​​​ന്നേ​​​​​​റ്റം കൊ​​​​​​റി​​​​​​യ​​​​​​യു​​​​​​ടെ​​​​​​യും ജ​​​​​​പ്പാ​​​ന്‍റെ​​​​​​യും ചൈ​​​​​​ന​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് കേ​​​​​​ര​​​​​​ള​​​​​​ത്തെ എ​​​​​​ത്തി​​​​​​ക്കു​​​​​​മോ?

എ​​​​​​ന്തുകൊ​​​​​​ണ്ടു ജ​​​​​​ന​​​​​​നം കു​​​​​​റ​​​​​​യു​​​​​​ന്നു?

വി​​​​​​ക​​​​​​സി​​​​​​ത രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജ​​​​​​ന​​​​​​ന​​​​​​നി​​​​​​ര​​​​​​ക്കു കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു ബോ​​​​​​ധ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഫ​​​​​​ല​​​​​​മാ​​​​​​ണെ​​​​​​ന്ന് ഗാ​​​​​​രി എ​​​​​​സ്. ബെ​​​​​​ക്ക​​​​​​ർ 1960ക​​​​​​ളി​​​​​​ൽ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. 1992ലെ ​​​​​​ധ​​​​​​ന​​​​​​ശാ​​​​​​സ്ത്ര നൊ​​​​​​ബേ​​​​​​ൽ പു​​​​​​ര​​​​​​സ്കാ​​​​​​രം നേ​​​​​​ടി​​​​​​യ ആ​​​​​​ളാ​​​​​​ണു ബെ​​​​​​ക്ക​​​​​​ർ (1930 -2014).
ശി​​​​​​ശു​​​​​​മ​​​​​​ര​​​​​​ണ​​​​​​നി​​​​​​ര​​​​​​ക്ക് കു​​​​​​റ​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ ജ​​​​​​നി​​​​​​ക്കു​​​​​​ന്ന കു​​​​​​ട്ടി​​​​​​ക​​​​​​ൾ മി​​​​​​ക്ക​​​​​​വ​​​​​​രും പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി എ​​​​​​ത്തു​​​​​​മെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​യി. ഭാ​​​​​​വി​​​​​​ക്കു​​​​​​വേ​​​​​​ണ്ടി കൂ​​​​​​ടു​​​​​​ത​​​​​​ൽ​​​ പേ​​​​​​രെ ജ​​​​​​നി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​മി​​​​​​ല്ല. എ​​​​​​ണ്ണ​​​​​​മ​​​​​​ല്ല ഗു​​​​​​ണ​​​​​​മാ​​​​​​ണു പ്ര​​​​​​ധാ​​​​​​നം എ​​​​​​ന്നു കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്നു. മി​​​​​​ക​​​​​​ച്ച വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​വും പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​വും ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തു ചെ​​​​​​ല​​​​​​വേ​​​​​​റി​​​​​​യ കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. അ​​​​​​തി​​​​​​നാ​​​​​​ൽ കു​​​​​​റ​​​​​​ച്ചു സ​​​​​​ന്താ​​​​​​ന​​​​​​ങ്ങ​​​​​​ളെ ജ​​​​​​നി​​​​​​പ്പി​​​​​​ച്ച് ന​​​​​​ല്ല പ​​​​​​ണം മു​​​​​​ട​​​​​​ക്കി ‘ന​​​​​​ന്നാ​​​​​​യി’ വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്നു. അ​​​​​​താ​​​​​​ണു ബെ​​​​​​ക്ക​​​​​​ർ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്.

ഈ ​​​​​​വാ​​​​​​ദം കു​​​​​​ട്ടി​​​​​​ക​​​​​​ളെ റ​​​​​​ഫ്രി​​​​​​ജ​​​​​​റേ​​​​​​റ്റ​​​​​​റോ വാ​​​​​​ഷിം​​​​​​ഗ് മെ​​​​​​ഷീ​​​​​​നോ പോ​​​​​​ലെ ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​ന്ന വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​മു​​​​​​ണ്ട്. എ​​​​​​ങ്കി​​​​​​ലും ജ​​​​​​ന​​​​​​നം കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ വി​​​​​​ദ​​​​​​ഗ്ധ​​​​​​രും അ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രും ഈ ​​​​​​ചെ​​​​​​ല​​​​​​വു​​​​​​സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ത്തെ ആ​​​​​​ശ്ര​​​​​​യി​​​​​​ച്ചു. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ച്ചെ​​​​​​ല​​​​​​വും പാ​​​​​​ർ​​​​​​പ്പി​​​​​​ട വാ​​​​​​ട​​​​​​ക​​​​​​യും കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യ​​​​​​തു​​​കൊ​​​​​​ണ്ടാ​​​​​​ണ് കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കു​​​​​​റ​​​​​​ച്ച​​​​​​ത് എ​​​​​​ന്നു പ​​​​​​ല​​​​​​രും ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു ബെ​​​​​​ക്ക​​​​​​റു​​​​​​ടെ വാ​​​​​​ദ​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​ന​​​​​​കീ​​​​​​യ​​​​​​ത കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു.

പ​​​​​​ങ്കാ​​​​​​ളി​​​​​​ക​​​​​​ൾ ചു​​​​​​മ​​​​​​ത​​​​​​ല പ​​​​​​ങ്കു​​​വ​​​​​​യ്ക്കു​​​​​​ന്നി​​​​​​ല്ല

ഹാ​​​​​​ർ​​​​​​വ​​​​​​ാഡി​​​​​​ലെ പ്ര​​​​​​ഫ​​​​​​സ​​​​​​റും ധ​​​​​​ന​​​​​​ശാ​​​​​​സ്ത്ര നൊ​​​​​​ബേ​​​​​​ൽ ജേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ ക്ലോ​​​​​​ഡി​​​​​​യ ഗോ​​​​​​ൾ​​​​​​ഡി​​​​​​ൻ എ​​​​​​ഴു​​​​​​തി​​​​​​യ പ്ര​​​​​​ബ​​​​​​ന്ധം (The Rise of Female Autonomy and the Decline of Fertility: The Role of Mismatch. NBER W35425. July 2026) മ​​​​​​റ്റൊ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ണു പ​​​​​​ഠി​​​​​​ച്ച​​​​​​ത്. പ്ര​​​​​​ഫ​​​​​​ഷ​​​​​​നി​​​​​​ൽ വ​​​​​​ള​​​​​​രാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ൾ നേ​​​​​​ര​​​​​​ത്തേ വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല, വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യാ​​​​​​ലും പ്ര​​​​​​സ​​​​​​വം വൈ​​​​​​കി​​​​​​ക്കു​​​​​​ന്നു, കു​​​​​​റ​​​​​​യ്ക്കു​​​​​​ന്നു, ചി​​​​​​ല​​​​​​പ്പോ​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്നു. ഇ​​​​​​തി​​​​​​നു കാ​​​​​​ര​​​​​​ണം പ​​​​​​ങ്കാ​​​​​​ളി​​​​​​ക​​​​​​ൾ ശി​​​​​​ശു​​​​​​പ​​​​​​രി​​​​​​പാ​​​​​​ല​​​​​​നം മു​​​​​​ത​​​​​​ൽ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ ജോ​​​​​​ലി​​​​​​ക​​​​​​ളി​​​​​​ലും ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ളി​​​​​​ലും വേ​​​​​​ണ്ട​​​​​​ത്ര പ​​​​​​ങ്കു​​​​​​വ​​​​​​ഹി​​​​​​ക്കാ​​​​​​ത്ത​​​​​​താ​​​​​​ണെ​​​​​​ന്ന് ഗോ​​​​​​ൾ​​​​​​ഡി​​​​​​ൻ ക​​​​​​ണ്ടെ​​​​​​ത്തി.

സ്മാ​​​​​​ർ​​​​​​ട്ട്ഫോ​​​​​​ണും പ്ര​​​​​​തി

ഐ​​​​​​ഫോ​​​​​​ൺ ജ​​​​​​ന​​​​​​ന​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​മോ? (Is the Iphone Birth Control? NBER W35310 June 2026) എ​​​​​​ന്ന പ്ര​​​​​​ബ​​​​​​ന്ധം യു​​​​​​എ​​​​​​സി​​​​​​ലെ മി​​​​​​ഡി​​​​​​ൽ​​​​​​ബ​​​​​​റി കോ​​​​​​ള​​​​​​ജ് അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രാ​​​​​​യ കെ​​​​​​യ്റ്റ്‌ലി​​​​​​ൻ കെ. ​​​​​​മി​​​​​​യേ​​​​​​ഴ്‌​​​​​​സും എ​​​​​​സ​​​​​​ക്കി​​​​​​യേ​​​​​​ൽ ഹൂ​​​​​​പ്പ​​​​​​റും ചേ​​​​​​ർ​​​​​​ന്ന് എ​​​​​​ഴു​​​​​​തി​​​​​​യ​​​​​​താ​​​​​​ണ്. 2007നു ​​​​​​ശേ​​​​​​ഷം യു​​​​​​എ​​​​​​സി​​​​​​ൽ പ്ര​​​​​​ത്യു​​​​​​ത്പാ​​​​​​ദ​​​​​​ന നി​​​​​​ര​​​​​​ക്ക് 22 ശ​​​​​​ത​​​​​​മാ​​​​​​നം ഇ​​​​​​ടി​​​​​​ഞ്ഞു. ആ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​ണ് ആ​​​​​​പ്പി​​​​​​ളി​​​​​​ന്‍റെ സ്മാ​​​​​​ർ​​​​​​ട്ട് ഫോ​​​​​​ൺ (ഐ​​​​​​ഫോ​​​​​​ൺ) വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. പ്ര​​​​​​ത്യു​​​​​​ത്​​​​​​പാ​​​​​​ദ​​​​​​ന നി​​​​​​ര​​​​​​ക്കി​​​​​​ൽ വ​​​​​​ന്ന കു​​​​​​റ​​​​​​വി​​​​​ന്‍റെ 33 മു​​​​​​ത​​​​​​ൽ 52 വ​​​​​​രെ ശ​​​​​​ത​​​​​​മാ​​​​​​നം ഐ​​​​​​ഫോ​​​​​​ൺ മൂ​​​​​​ല​​​​​​മാ​​​​​​ണെ​​​​​​ന്ന് ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ സ്ഥാ​​​​​​പി​​​​​​ച്ചു. കാ​​​​​​ര​​​​​​ണം: ഐ​​​​​​ഫോ​​​​​​ൺ വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​വും ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ അ​​​​​​ടു​​​​​​പ്പ​​​​​​വും സ​​​​​​മ്പ​​​​​​ർ​​​​​​ക്ക​​​​​​വും കു​​​​​​റ​​​​​​ഞ്ഞു, അ​​​​​​ശ്ലീ​​​​​​ല ആ​​​​​​സ്വാ​​​​​​ദ​​​​​​നം കൂ​​​​​​ടി, ലൈം​​​​​​ഗി​​​​​​ക ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ കു​​​​​​റ​​​​​​ഞ്ഞു.

ഇ​​​​​​തി​​​​​​നുശേ​​​​​​ഷം എ​​​​​​ന്ത്?

ജ​​​​​​ന​​​​​​നം കൂ​​​​​​ട്ടാ​​​​​​ൻ പ്ര​​​​​​സ​​​​​​വ​​​​​​ത്തി​​​​​​നും ശി​​​​​​ശുസം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നും മ​​​​​​റ്റും പ​​​​​​ണ​​​​​​വും നി​​​​​​കു​​​​​​തി ഇ​​​​​​ള​​​​​​വും ഒ​​​​​​ക്കെ ന​​​​​​ൽ​​​​​​കി പ​​​​​​ല രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും പ​​​​​​രീ​​​​​​ക്ഷ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. പ​​​​​​ക്ഷേ നാ​​​​​​മ​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​ണു ഫ​​​​​​ലം. കാ​​​​​​ര​​​​​​ണം, സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യി​​​​​​ൽ പ്ര​​​​​​ത്യു​​​​​​ത്പാ​​​​​​ദ​​​​​​നം വ​​​​​​രു​​​​​​ന്നി​​​​​​ല്ല. അ​​​​​​തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​യി രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ വൃ​​​​​​ദ്ധ​​​​​​നാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​റു​​​​​​ന്നു. ആ​​​​​​ദ്യം സ​​​​​​മ്പ​​​​​​ന്ന​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ, പി​​​​​​ന്നെ വി​​​​​​ക​​​​​​സ്വ​​​​​​ര രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ ന​​​​​​ര​​​​​​ച്ചു തു​​​​​​ട​​​​​​ങ്ങും.
അ​​​​​​പ്പോ​​​​​​ൾ എ​​​​​​ന്താ​​​​​​കും? കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ളി​​​​​​ചി​​​​​​രി​​​​​​ക​​​​​​ളും ക​​​​​​ര​​​​​​ച്ചി​​​​​​ലും ഉ​​​​​​യ​​​​​​ർ​​​​​​ന്നു കേ​​​​​​ൾ​​​​​​ക്കാ​​​​​​ത്ത ഭ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​മ്മെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത് മ​​​​​​നു​​​​​​ഷ്യ​​​​​​ശ​​​​​​ബ്‌​​​ദ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു ഭൂ​​​​​​മി​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണോ? വി​​​​​​ജ​​​​​​ന​​​​​​മാ​​​​​​യ വ​​​​​​ന്യ​​​​​​ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളും പ്രേ​​​​​​ത​​​​​​ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളും മാ​​​​​​ത്രം ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഊ​​​​​​ഷ​​​​​​ര​​​​​​ഭൂ​​​​​​മി​​​​​​യാ​​​​​​യി ഈ ​​​​​​ഗ്ര​​​​​​ഹം മാ​​​​​​റു​​​​​​മാേ? ഇ​​​​​​പ്പോ​​​​​​ൾ ഉ​​​​​​ത്ത​​​​​​രം ഇ​​​​​​ല്ല.

(നാ​​​​​​ളെ: അ​​​​​​റി​​​​​​ഞ്ഞോ അ​​​​​​റി​​​​​​യാ​​​​​​തെ​​​​​​യോ?)

Tags : Deepika DeepikaNewspaper BreakingNews When it falls instead of holding

Recent News

Corehub Up