x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 1, 2026 12:05 AM IST | Updated: September 1, 2026 12:05 AM IST

അ​ബു ഇ​രി​ങ്ങാ​ട്ടി​രി

ഭൗ​തി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും അ​നു​കൂ​ല​മ​ല്ലാ​ത്ത കാ​ല​ത്ത്, ഒ​രു പ​ത്ര​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും അ​തി​നാ​യി ധൈ​ര്യ​പൂ​ര്‍വം മു​ന്നി​ട്ടി​റ​ങ്ങു​ക​യും ചെ​യ്ത ദീ​പി​ക​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ര്‍ത്ത​ക​രെ​ക്കു​റി​ച്ചും അ​വ​ര​നു​ഭ​വി​ച്ച പ്ര​യാ​സ​ങ്ങ​ളെ​പ്പറ്റിയും ഓ​ര്‍ക്കു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ഇ​ന്ന​ത്തെ പ​ല പ​ത്ര​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും മി​ക​ച്ച ദി​ശാ​ബോ​ധം കി​ട്ടും.

ന​സ്രാ​ണി ദീ​പി​ക എ​ന്ന ച​രി​ത്ര​പ​ര​മാ​യ ആ​ശ​യ​ത്തി​ന്‍റെ ക​രു​ത്ത് എ​ത്ര​മാ​ത്രം വ​ലു​താ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​വു​ക​യും ചെ​യ്യും. ച​രി​ത്ര​ത്തി​ന്‍റെ നാ​ള്‍വ​ഴി​ക​ളി​ലേ​ക്ക് പി​ന്തി​രി​ഞ്ഞു നോ​ക്കു​മ്പോ​ള്‍ അ​തി​ജീ​വ​ന ച​രി​ത്ര​ത്തോ​ടൊ​പ്പം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​താ​ണ് ദീ​പി​ക എ​ന്ന ആ​ശ​യ​വും പ​ത്ര​വും എ​ന്ന് മ​ന​സി​ലാ​ക്കാം.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും ക​ലാ സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് പ്രോ​ല്‍സാ​ഹ​നം ന​ല്‍കു​ന്ന​തി​ലും ദീ​പി​ക കാ​ണി​ക്കു​ന്ന താ​ല്‍പ​ര്യ​വും പ്ര​ശം​സ​നീ​യംത​ന്നെ. നൂ​റ്റിനാ​ല്‍പ​താം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദീ​പി​ക​യ്ക്കും ദീ​പി​ക​യു​ടെ ക​രു​ത്തുറ്റ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും സ്നേ​ഹാ​ശം​സ​ക​ള്‍.

-അ​ബു ഇ​രി​ങ്ങാ​ട്ടി​രി, ക​ഥാ​കൃ​ത്ത്, നോ​വ​ലി​സ്റ്റ്

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up