x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ളി​കേ​രദി​ന ചി​ന്ത​ക​ൾ

ഡോ. ​​ടി. ശി​​വ​​കു​​മാ​​ർ
Published: September 2, 2026 06:31 AM IST | Updated: September 2, 2026 06:31 AM IST

നാ​​​​​ളി​​​​​കേ​​​​​രം

സെ​​​​​പ്റ്റം​​​​​ബ​​​​​ർ ര​​​ണ്ട് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ നാ​​​ളി​​​കേ​​​ര​​​ദി​​​​​ന​​​​​മാ​​​​​യി ആ​​​​​ച​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. നാ​​​​​ളി​​​​​കേ​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ക രാ​​​ഷ്‌​​​ട്ര​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യ ഏ​​​​​ഷ്യ ആ​​​​​ൻ​​​​​ഡ് പ​​​​​സ​​​​​ഫി​​​​​ക് കോ​​​​​ക്ക​​​​​ന​​​​​ട്ട് ക​​​​​മ്യൂ​​​​​ണി​​​​​റ്റി (എ​​​​​പി​​​​​സി​​​​​സി) 1969ൽ ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ​​​​​തി​​​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്ക് 2009ലാ​​​​​ണ് ദി​​​നാ​​​ഘോ​​​ഷം തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​​​ന്താ​​​​​രാ​​​ഷ്‌​​​ട്ര​​​നാ​​​​​ളി​​​​​കേ​​​​​ര ക​​​​​മ്യൂ​​​​​ണി​​​​​റ്റി എ​​​​​ന്ന പേ​​​​​രി​​​​​ലാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ഈ ​​​​​സം​​​​​ഘ​​​​​ട​​​​​ന അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. നാ​​​​​ളി​​​​​കേ​​​​​രം ഉ​​​​​ത്പാ​​​​​ദി​​​പ്പി​​​ക്കു​​​ന്ന 21 രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഏ​​​​​ഷ്യ പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽനി​​​​​ന്നു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ഭൂ​​​​​രി​​​​​പ​​​​​ക്ഷ അം​​​​​ഗ​​​​​ങ്ങ​​​​​ളും.

ആ​​​​​ഗോ​​​​​ള​​​ത​​​​​ല​​​​​ത്തി​​​​​ൽ നാ​​​​​ളി​​​​​കേ​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​ന്ത്യ​​​യാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്. കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​ക്ര​​​​​മം വി​​​​​സ്തൃ​​​​​തി​​​​​യി​​​​​ലും ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ലും ഉ​​​​​ത്​​​​​പാ​​​​​ദ​​​​​ന​​​​​ക്ഷ​​​​​മ​​​​​ത​​​​​യി​​​​​ലും ഒ​​​​​ന്നാം​​​സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​ത്തി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് ഭ​​​​​ക്ഷ​​​​​ണം, ഊ​​​​​ർ​​​​​ജം, ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന​​​​​മാ​​​​​ർ​​​​​ഗം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കാ​​​​​ൻ നാ​​​​​ളി​​​​​കേ​​​​​രം എ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ദി​​​ന​​​വി​​​​​ഷ​​​​​യം.

തെ​​​ങ്ങ് വ​​​​​ർ​​​​​ഷം മു​​​​​ഴു​​​​​വ​​​​​നും വി​​​​​ള​​​​​വ് ന​​​​​ൽ​​​​​കു​​​ന്ന വി​​​​​ള​​​​​യാ​​​​​ണ്. അ​​​​​ന്ന​​​​​ജ​​​​​വും മാം​​​​​സ്യ​​​​​വും അ​​​​​ട​​​​​ങ്ങി​​​​​യ തേ​​​​​ങ്ങ​​​​​യും ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളും ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ ഭ​​​​​ക്ഷ്യ​​​സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് താ​​​​​ങ്ങാ​​​​​കും. ഇ​​​​​ന്ന് ക​​​​​മ്പോ​​​​​ള​​​​​ത്തി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​യ നി​​​​​റം ക​​​​​ല​​​​​ർ​​​​​ത്തി​​​​​യ, ആ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ന് ഹാ​​​​​നി​​​​​ക​​​​​ര​​​​​മാ​​​​​യ പ​​​​​ല പാ​​​​​നീ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും മേ​​​​​ലെ​​​ത​​​​​ന്നെ​​​​​യാ​​​​​ണ് പോ​​​​​ഷ​​​​​ക​​​​​സ​​​​​മ്പു​​​​​ഷ്‌​​​ട​​​മാ​​​​​യ ഇ​​​​​ള​​​​​നീ​​​​​രി​​​​​ന്‍റെ സ്ഥാ​​​​​നം. മ​​​​​നു​​​​​ഷ്യ​​​ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ നാ​​​​​ഡീ​​​​​സം​​​​​വ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന് പ്ര​​​​​ധാ​​​​​ന പ​​​​​ങ്ക് വ​​​​​ഹി​​​​​ക്കു​​​​​ന്ന പൊ​​​​​ട്ടാ​​​​​സ്യ​​​​​വും സോ​​​​​ഡി​​​​​യ​​​​​വും ഇ​​​​​തി​​​​​ൽ അ​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​ള​​​​​നീ​​​​​രി​​​​​ന് അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ വി​​​​​വി​​​​​ധ തെ​​​​​ങ്ങി​​​​​ന​​​​​ങ്ങ​​​​​ൾ കാ​​​​​ർ​​​​​ഷി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ര​​​​​ള​​​​​ത്തെ​​​​​പ്പോ​​​​​ലെ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ ഒ​​​​​ട്ട​​​​​ന​​​​​വ​​​​​ധി​​​​​യു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ള​​​​​നീ​​​​​രി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ അ​​​​​ന​​​​​ന്ത​​​​​മാ​​​​​ണ്.

ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​ം

എ​​​​​ന്നാ​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​നി​​​​​യും ഇ​​​​​ള​​​​​നീ​​​​​രി​​​​​ന് മാ​​​​​ത്ര​​​​​മാ​​​​​യി തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ വ​​​​​ച്ചു​​​​​പി​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന രീ​​​​​തി വേ​​​​​ണ്ട​​​​​ത്ര വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. നാ​​​​​ളി​​​​​കേ​​​​​ര​​​​​ത്തി​​​​​ൽ നി​​​​​ന്നു​​​​​ള്ള മ​​​​​റ്റ് മൂ​​​​​ല്യവ​​​​​ർ​​​​​ധി​​​​​ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യ വെ​​​​​ർ​​​​​ജി​​​​​ൻ കോ​​​​​ക്ക​​​​​ന​​​​​ട്ട് ഓ​​​​​യി​​​​​ൽ (വെ​​​​​ന്ത വെ​​​​​ളി​​​​​ച്ചെ​​​​​ണ്ണ), ചു​​​​​ര​​​​​ണ്ടി ഉ​​​​​ണ​​​​​ക്കി​​​​​യ തേ​​​​​ങ്ങ, തേ​​​​​ങ്ങ​​​​​ാപ്പാ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ർ​​​​​ഷം തേ​​​​​ങ്ങ​​​​​ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ 7038.35 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ് രാ​​​​​ജ്യം നേ​​​​​ടി​​​​​യ​​​​​ത്.

മു​​​​​ൻ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 62 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​​​ന​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ത്തേ​​​​​ജി​​​​​ത ക​​​​​രി അ​​​​​ഥ​​​​​വാ ആ​​​​​ക്‌​​​ടി​​​വേ​​​​​റ്റ​​​​​ഡ് ചാ​​​​​ർ​​​​​ക്കോ​​​​​ൾ ആ​​​​​ണ് ക​​​​​യ​​​​​റ്റു​​​​​മ​​​​​തി മൂ​​​​​ല്യ​​​​​ത്തി​​​​​ലും അ​​​​​ള​​​​​വി​​​​​ലും മു​​​​​ൻ​​​​​പ​​​​​ന്തി​​​​​യി​​​​​ൽ. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ജ​​​​​ല​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നും മ​​​​​റ്റു​​​​​മാ​​​​​യി ആ​​​​​വ​​​​​ശ്യം ഏ​​​​​റി​​​​​യ​​​​​താ​​​​​ണ് ഇ​​​​​തി​​​​​നൊ​​​​​രു കാ​​​​​ര​​​​​ണം. നാ​​​​​ളി​​​​​കേ​​​​​ര ഭ​​​​​ക്ഷ്യോ​​​ത്പ​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​ത് ചി​​​​​ര​​​​​കി​​​​​ ശീ​​​​​തീ​​​​​ക​​​​​രി​​​​​ച്ച തേ​​​​​ങ്ങ​​​​​യാ​​​​​ണ്, 54102.39 ട​​​​​ൺ.

ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം മാ​​​​​ത്രം 2175 ഹെ​​​ക്‌​​​ട​​​​​ർ സ്ഥ​​​​​ല​​​​​ത്ത് നാ​​​​​ളി​​​​​കേ​​​​​ര വി​​​​​ക​​​​​സ​​​​​ന ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ പു​​​​​തുകൃ​​​​​ഷി ആ​​​​​രം​​​​​ഭി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം ഏ​​​​​ഴ​​​​​ര ല​​​​​ക്ഷം ഹെ​​​ക്‌​​​ട​​​ർ സ്ഥ​​​​​ല​​​​​ത്ത് നാ​​​​​ളി​​​​​കേ​​​​​ര കൃ​​​​​ഷി ഉ​​​​​ള്ള​​​​​താ​​​​​യാ​​​​​ണ് ക​​​​​ണ​​​​​ക്ക്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു ദ​​​​​ശാ​​​​​ബ്ദ​​​​​ത്തി​​​നി​​​ടെ വി​​​​​സ്തൃ​​​​​തി​​​​​യി​​​​​ൽ പ​​​​​തി​​​​​നെ​​​​​ട്ട് ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്. മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് ഉ​​​​​ത്പാ​​​​​ദ​​​​​ന​​​ക്ഷ​​​​​മ​​​​​ത​​​​​യി​​​​​ൽ ന​​​​​മ്മ​​​ൾ വ​​​​​ള​​​​​രെ പി​​​​​ന്നി​​​​​ലാ​​​​​ണ് .

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ തെ​​​​​ങ്ങ് ഒ​​​​​രു ‘മു​​​​​റ്റ​​​​​ത്തെ വി​​​​​ള’​​​​​യാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മ്പോ​​​​​ൾ മ​​​​​റ്റ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ട്ട​​​വി​​​​​ള​​​​​യാ​​​​​യി പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ മി​​​​​ക​​​​​ച്ച രീ​​​​​തി​​​​​യി​​​​​ൽ സ​​​​​മ​​​​​യ​​​​​ക്ര​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് പോ​​​​​ഷ​​​​​ക​​​​​ങ്ങ​​​​​ളും കീ​​​​​ട-​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും അ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്നു. സ​​​​​ന്തു​​​​​ലി​​​​​ത​​​​​മാ​​​​​യ വ​​​​​ള​​​​​പ്ര​​​​​യോ​​​​​ഗ രീ​​​​​തി​​​​​ക​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​​ട്ടു​​​​​മി​​​​​ക്ക ക​​​​​ർ​​​​​ഷ​​​​​ക​​​​​രും അ​​​​​നു​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​റി​​​​​ല്ല. ചു​​​​​വ​​​​​ട്ടി​​​​​ൽ ന​​​​​ൽ​​​​​കു​​​​​ന്ന വ​​​​​ള​​​​​ത്തി​​​​​ന്‍റെ അ​​​​​ഥ​​​​​വാ പോ​​​​​ഷ​​​​​ക​​​​​ത്തി​​​​​ന്‍റെ ഗു​​​​​ണം മു​​​​​ക​​​​​ളി​​​​​ൽ തേ​​​​​ങ്ങ​​​​​യാ​​​​​യി കാ​​​​​ണ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ടി​​​​​വ​​​​​രും എ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പ​​​​​ല​​​​​രും വ​​​​​ള​​​മി​​​ടു​​​​​ന്ന​​​​​തി​​​​​ൽ വീ​​​​​ഴ്ച​​ വ​​​​​രു​​​​​ത്തു​​​​​ന്നു.

വി​​​​​ദ​​​​​ഗ്ധ​​​​​രാ​​​​​യ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ല

സ്ഥി​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ച​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ തെ​​​ങ്ങ് സ്ഥാ​​​​​യി​​​​​യാ​​​​​യ വി​​​​​ള​​​​​വു ന​​​​​ൽ​​​​​കു​​​​​ക​​​​​യു​​​​​ള്ളൂ. ​​തെ​​​​​ങ്ങി​​​ന്‍റെ പ്ര​​​​​ധാ​​​​​ന കീ​​​​​ട-​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​ജ്ഞ​​​​​ത​​​​​യും പ്ര​​​​​തി​​​​​വി​​​​​ധി​​​​​ക​​​​​ൾ ചെ​​​​​യ്യാ​​​​​നു​​​​​ള്ള ബു​​​​​ദ്ധി​​​​​മു​​​​​ട്ടും കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ഷ​​​​​ളാ​​​​​ക്കു​​​​​ന്നു. പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ന് വി​​​​​ദ​​​​​ഗ്ധ​​​​​രാ​​​​​യ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ് മ​​​റ്റൊ​​​രു പ്ര​​​​​ശ്നം. ഇ​​​​​തി​​​​​നൊ​​​​​രു പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​യി നാ​​​​​ളി​​​​​കേ​​​​​ര വി​​​​​ക​​​​​സ​​​​​ന ബോ​​​​​ർ​​​​​ഡ്, സം​​​​​സ്ഥാ​​​​​ന കൃ​​​​​ഷി വ​​​​​കു​​​​​പ്പ്, കൃ​​​​​ഷി വി​​​​​ജ്ഞാ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​മാ​​​​​യ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ഒ​​​​​രു ഭാ​​​​​ഗ​​​​​ത്ത് ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. കീ​​​​​ട​​​രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ള​​​​​രെ വേ​​​​​ഗം വ​​​​​ശം​​​​​വ​​​​​ദ​​​​​മാ​​​​​കു​​​​​ന്നു എ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ കു​​​​​റി​​​​​യ ഇ​​​​​ന​​​​​ങ്ങ​​​​​ളെ ത​​​​​ള്ളി നെ​​​​​ടി​​​​​യ ഇ​​​​​നം തെ​​​​​ങ്ങു​​​​​ക​​​​​ളോ​​​​​ടാ​​​​​ണ് ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ൽ താത്പ ര്യം. ഈ ​​​​​പ്ര​​​​​വ​​​​​ണ​​​​​ത അ​​​​​ടു​​​​​ത്ത അ​​​​​ഞ്ചു മു​​​​​ത​​​​​ൽ ഏ​​​​​ഴ് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ൽ ഈ ​​​​​രം​​​​​ഗ​​​​​ത്ത് ഒ​​​​​ട്ട​​​​​ന​​​​​വ​​​​​ധി തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ക്കും.

മി​​​​​ക​​​​​ച്ച തൈ​​​​​ക​​​​​ളു​​​​​ടെ ല​​​​​ഭ്യ​​​​​ത കീ​​​​​റാ​​​​​മു​​​​​ട്ടി​​​​​

സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​നും വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പി​​​​​നു​​​​​മു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ പ്രാ​​​​​ദേ​​​​​ശി​​​​​ക ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​രു​​​​​ക്കേ​​​​​ണ്ട​​​​​ത് ഉ​​​​​ത്പാ​​​​​ദ​​​​​ന വ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്ക് വ​​​​​ള​​​​​രെ അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പി​​​​​നാ​​​​​യി ആ​​​​​ളെ കി​​​​​ട്ടാ​​​​​നു​​​​​ള്ള പ്ര​​​​​യാ​​​​​സ​​​​​വും ഉ​​​​​യ​​​​​ര​​​​​ക്കൂടു​​​​​ത​​​​​ൽ മൂ​​​​​ല​​​​​മു​​​​​ള്ള ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ളും ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ കു​​​​​റി​​​​​യ ഇ​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​ങ്ക​​​​​ര​​​​​യി​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ടാ​​​​​ൻ പ്രേ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ഇ​​​​​വ​​​​​യു​​​​​ടെ മി​​​​​ക​​​​​ച്ച തൈ​​​​​ക​​​​​ളു​​​​​ടെ കൃ​​​​​ത്യ​​​​​വും വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​വു​​​​​മാ​​​​​യ ല​​​​​ഭ്യ​​​​​ത മ​​​​​റ്റൊ​​​​​രു കീ​​​​​റാ​​​​​മു​​​​​ട്ടി​​​​​യാ​​​​​ണ്. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാ​​​​​തെ എ​​​​​ത്തു​​​​​ന്ന കീ​​​​​ട​​​​​ങ്ങ​​​​​ളെ​​​​​യും രോ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​നും നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വി​​​​​ജ്ഞാ​​​​​ന​​​​​വും സ​​​​​ഹാ​​​​​യ​​​​​വും കേ​​​​​ര​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ചെ​​​​​മ്പ​​​​​ൻ​​​​​ചെ​​​​​ല്ലി​​​​​ പോ​​​​​ലു​​​​​ള്ള ഒ​​​​​ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന മാ​​​​​ര​​​​​ക കീ​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം മു​​​​​ൻ​​​​​കൂ​​​​​ട്ടി അ​​​​​റി​​​​​യാ​​​​​ൻ ആ​​​​​ധു​​​​​നി​​​​​ക സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം.

വി​​​​​ള​​​​​യു​​​​​ടെ കാ​​​​​ല​​​​​ദൈ​​​​​ർ​​​​​ഘ്യം ഒ​​​​​രു വെ​​​​​ല്ലു​​​​​വി​​​​​ളി ആ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ​​​​​ല മി​​​​​ക​​​​​ച്ച ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രും വി​​​​​ദ്യാ​​​​​ർ​​​ഥി​​​​​ക​​​​​ളും തെ​​​​​ങ്ങി​​​​​ന്‍റെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ പ​​​​​ഠ​​​​​ന​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​ക്കാ​​​​​ൻ താത്പര്യ​​​​​പ്പെ​​​​​ടാ​​​​​റി​​​​​ല്ല. കീ​​​​​ട-​​​​​രോ​​​​​ഗ ബാ​​​​​ധ​​​​​യാ​​​​​ൽ ന​​​​​ശി​​​​​ക്കു​​​​​ന്ന തെ​​​​​ങ്ങു​​​​​ക​​​​​ൾ വെ​​​​​ട്ടി​​​​​മാ​​​​​റ്റാ​​​​​നും ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ട്. മു​​​​​റി​​​​​ച്ചി​​​​​ട്ട തെ​​​​​ങ്ങു​​​​​ക​​​ളി​​​ൽ പ​​​​​ല​​​​​പ്പോ​​​​​ഴും കീ​​​​​ട​​​​​ങ്ങ​​​​​ൾ​​ പെ​​​​​റ്റു​​​​​പെ​​​​​രു​​​​​കാ​​​​​​​റു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം ത​​​​​ടി​​​​​ക​​​​​ൾ ഒ​​​​​രു​​​​​മി​​​​​ച്ചു ശേ​​​​​ഖ​​​​​രി​​​​​ച്ച് സം​​​​​സ്ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​ത് പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തേയുള്ളൂ.

തെ​​​​​ങ്ങു​​​​​ക​​​​​ളു​​​​​ടെ ഉത്പാ​​​​​ദ​​​​​ന​​​​​ക്ഷ​​​​​മ​​​​​ത വ​​​​​ർ​​​​​ധി​​​പ്പി​​​​​ക്കാ​​​​​ൻ ഉ​​​​​ത​​​​​കു​​​​​ന്ന സ​​​​​മ​​​​​ഗ്ര പ​​​​​രി​​​​​പാ​​​​​ല​​​​​ന മു​​​​​റ​​​​​ക​​​​​ൾ വീ​​​​​ട്ടു​​​​​വ​​​​​ള​​​​​പ്പി​​​​​ലെ നാ​​​​​ളി​​​​​കേ​​​​​ര കൃ​​​​​ഷി​​​​​യി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും മ​​​​​റ്റു വ​​​​​ൻ​​​​​കി​​​​​ട ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ത​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​രു​​​​​ത്തി​​​​​രി​​​​​യേ​​​​​ണ്ട​​​​​തു​​​​​ണ്ട്. നാ​​​​​ളി​​​​​കേ​​​​​ര വി​​​​​ക​​​​​സ​​​​​ന ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന കൃ​​​​​ഷി വ​​​​​കു​​​​​പ്പ്, നാ​​​​​ളി​​​​​കേ​​​​​ര ക​​​​​ർ​​​​​ഷ​​​​​ക കൂ​​​​​ട്ടാ​​​​​യ്മ എ​​​​​ന്നി​​​​​വ വ​​​​​ഴി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് വി​​​​​വി​​​​​ധ ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ശ​​​​​രി​​​​​യാ​​​​​യ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലു​​​​​ക​​​​​ളു​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

(കാ​​​​​ർ​​​​​ഷി​​​​​ക കീ​​​​​ട​​​​​ശാ​​​​​സ്ത്രവി​​​​​ദ​​​​​ഗ്ധ​​​​​നാ​​​ണ് ലേ​​​ഖ​​​ക​​​ൻ)

Tags : Deepika DeepikaNewspaper BreakingNews Coconut

Recent News

Corehub Up