x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 3, 2026 01:27 AM IST | Updated: September 3, 2026 01:27 AM IST

പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു

പ​ത്രത്ത​റ​വാ​ട്ടി​ലെ മു​ത്ത​ശി​യാ​യ ദീ​പി​ക സ​മൂ​ഹ​ത്തി​നും നാ​ടി​നും ചെ​യ്ത​തും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ സേ​വ​ന​ങ്ങ​ള്‍ നി​സ്തു​ല​മാ​ണ്. വെ​റും വാ​ര്‍​ത്താ റി​പ്പോ​ര്‍​ട്ടിം​ഗി​ന് അ​പ്പു​റ​ത്ത്, സ​ങ്കീ​ര്‍​ണ വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ല്‍ അ​പ​ഗ്ര​ഥി​ച്ച്, ജ​ന​ങ്ങ​ള്‍​ക്കു ല​ളി​ത​മാ​യ ഭാ​ഷ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ദീ​പി​ക ശൈ​ലി ഏ​വ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന​താ​ണ്.

കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തെ​യും ഓ​ര്‍​മി​പ്പി​ക്കു​ന്ന​തി​ല്‍ ദീ​പി​ക പു​ല​ര്‍​ത്തു​ന്ന ച​ങ്കൂ​റ്റം ഏ​റ്റ​വും ശ്ലാ​ഘ​നീ​യ​മാ​ണ്.

ലോ​ക​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും ആ​ത്യ​ന്തി​ക​മാ​യ സാ​മ്പ​ത്തി​കാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് മു​ന്‍​കൂ​ട്ടി അ​പ​ഗ്ര​ഥ​നം ന​ട​ത്താ​നും അ​തു​വ​ഴി ജ​ന​ങ്ങ​ള്‍​ക്കു ത​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ത്തെ സം​ബ​ന്ധി​ച്ച് ഒ​രു അ​വ​ഗാ​ഹം ഉ​ണ്ടാ​ക്കാ​നും ദീ​പി​ക​യി​ലെ ലേ​ഖ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും ന​ല്ല ഫ​ല​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​യാ​ണ്.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ദീ​പി​ക​യു​ടെ സ​മ​ഗ്ര​വും സു​താ​ര‍്യ​വും സ​ര്‍​ഗാ​ത്മ​ക​വു​മാ​യ കാ​ര്യ​ശേ​ഷി തു​ട​ര്‍​ന്നും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും അ​തി​നാ​യി പ്രാ​ര്‍​ഥി​ക്കു​ക​യും എ​ല്ലാ ആ​ശം​സ​ക​ളും ഹൃ​ദ​യ​പൂ​ര്‍​വം നേ​രു​ക​യും ചെ​യ്യു​ന്നു.

- പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു (സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മി​ഷൻ അം​ഗം)

Tags :

Recent News

Corehub Up