x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 4, 2026 02:43 AM IST | Updated: September 4, 2026 02:43 AM IST

ജ​യിം​സ് മ​ങ്കു​ഴി​ക്ക​രി

പ​ത്ര​ധ​ർ​മ​ത്തി​ന്‍റെ കൈ​വി​ള​ക്കേന്തി മ​റ്റു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി ദീ​പി​ക ഇ​ന്നും വി​രാ​ജി​ക്കു​ന്നു.1930 കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്ന എ​ന്‍റെ പി​താ​വ് ജോ​സ​ഫ് മ​ങ്കു​ഴി​ക്ക​രി ന​സ്രാ​ണി​ദീ​പി​ക​യി​ൽ മ​ണി​രാ​ഗം, മേ​രി​ക്കു​ട്ടി, അ​ബ​ലാ​ബ​ലം എ​ന്നീ നോ​വ​ലു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി, മ​രി​ക്കും​വ​രെ ദീ​പി​ക​യു​മാ​യി അ​ദ്ദേ​ഹം സു​ദൃ​ഢ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു ദീ​പി​ക​യു​ടെ വ​ലി​യ ശേ​ഖ​രംത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

ദീ​പി​ക ക​ർ​ഷ​ക​രെ പ്ര​തി​രോ​ധി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്ത​തി​നു നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. ചു​രു​ളി- കീ​രി​ത്തോ​ട് കു​ടി​യി​റ​ക്കി​നെ​തി​രേ ദീ​പി​ക​യു​ടെ തൂ​ലി​ക പ​ട​വാ​ളാ​യി​മാ​റി​യ​ത് ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്രം.

ക​ർ​ഷ​ക​ദ്രോ​ഹ​ത്തി​ൽ മു​ങ്ങി​യ അ​ന്ന​ത്തെ സ​ർ​ക്കാ​രി​ന്‍റെ പ​ത​നം ദീ​പി​ക ഉ​റ​പ്പാ​ക്കി. അ​തു​പോ​ലെ, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ​ക്കും​വേ​ണ്ടി ദീ​പി​ക, ര​ക്ത​സാ​ക്ഷി​ക​ളു​ടെ ധീ​ര​ത​യോ​ടെ നി​ല​പാ​ടു​ക​ളെ​ടു​ത്തു വി​ജ​യം ക​ണ്ടു.

അ​ക്കാ​ല​ത്ത് പ​ത്രാ​ധി​പ​രാ​യി​രു​ന്നു കെ.​എം.​ജോ​സ​ഫ് എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ കോ​രി​ത്ത​രി​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു. പ​ല പ​ത്ര​ങ്ങ​ളും അ​ധി​കാ​ര​ശ്രേ​ണി​യി​ലു​ള്ള​വ​രെ പ്രീ​ണി​പ്പി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ദീ​പി​ക​യു​ടേ​ത് അ​ഴി​മ​തി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​മാ​ണ്. അ​തേ, ദീ​പി​ക​യ്ക്കു സ​മം ദീ​പി​ക മാ​ത്രം.

-ജ​യിം​സ് മ​ങ്കു​ഴി​ക്ക​രി അ​ണ്ട​ർ സെ​ക്ര​ട്ട​റി പി​എ​സ്‌സി (​റി​ട്ട.) തി​രു​വ​ന​ന്ത​പു​രം

Tags : Satyaduthika Celebrates Deepika@140

Recent News

Corehub Up