Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnant

America

ഒ​രേ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​വി​ഭാ​ഗ​ത്തി​ലെ 17 ന​ഴ്‌​സു​മാ​ർ ഗ​ർ​ഭി​ണി​ക​ൾ; അ​പൂ​ർ​വ "ബേ​ബി ബൂം' ​ശ്ര​ദ്ധേ​യ​മാ​യി

ഡേ​ട്ട​ൺ (ഒ​ഹാ​യോ): അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ സം​സ്ഥാ​ന​ത്തെ മി​യാ​മി വാ​ലി ഹോ​സ്പി​റ്റ​ലി​ൽ അ​പൂ​ർ​വ "ബേ​ബി ബൂം'. ​ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ ആ​ൻ​ഡ് ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന 17 ന​ഴ്‌​സു​മാ​ർ ഒ​രേ സ​മ​യ​ത്ത് ഗ​ർ​ഭി​ണി​ക​ളാ​യ​തോ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ സം​ഭ​വം ശ്ര​ദ്ധേ​യ​മാ​യ​ത്.

ഇ​തോ​ടെ 2019-ൽ ​ഒ​രേ​സ​മ​യം 11 ന​ഴ്‌​സു​മാ​ർ ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്ന ആ​ശു​പ​ത്രി​യു​ടെ മു​ൻ റിക്കാ​ർ​ഡും മ​റി​ക​ട​ന്നു. ഗ​ർ​ഭി​ണി​ക​ളാ​യ ന​ഴ്‌​സു​മാ​രി​ൽ ചി​ല​ർ ആ​ദ്യ കു​ഞ്ഞി​നെ പ്ര​തീ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. മ​റ്റു​ചി​ല​ർ ര​ണ്ടാ​മ​ത്തെ​യോ അ​തി​ല​ധി​ക​മോ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

പ​ര​സ്പ​രം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ഗ​ർ​ഭ​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യും എ​ല്ലാ​വ​രും ഈ ​പ്ര​ത്യേ​ക ഘ​ട്ടം ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക​ത​യെ​ന്നാ​ൽ, ചി​ല ന​ഴ്‌​സു​മാ​ർ​ക്ക് സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും പ​രി​ച​ര​ണ​ത്തി​ലു​മാ​കും പ്ര​സ​വം ന​ട​ക്കു​ക. ഒ​രേ​സ​മ​യം ഇ​ത്ര​യും ജീ​വ​ന​ക്കാ​ർ പ്ര​സ​വാ​വ​ധി​യി​ലേ​ക്ക് പോ​കു​ന്ന​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ലേ​ബ​ർ ആ​ൻ​ഡ് ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 200 ന​ഴ്‌​സു​മാ​രും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​റി​യി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യ ഈ "ബേ​ബി ബൂം' ​ആ​ശു​പ​ത്രി​യി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

Kerala

പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ല; കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ

കൊ​ച്ചി: കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ. അതിനാൽ പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നു ഫ​ർ​മാ​ൻ അറിയിച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഭ​ർ​ത്താ​വി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ലേ​ശ്വ​ർ ഡി​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം നൽകിയിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭാ​ര്യ ഗ​ർ​ഭി​ണി​യാ​ണെ​ന്നും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഭ​ർ​ത്താ​വ് അ​റി​യി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ് ഖ​ർ​ഗോ​ണി​ലെ വ​നി​ത എ​സ്ഐ​യെ​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും ഭ​ര്‍​ത്താ​വ് ഫ​ര്‍​മാ​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി മേ​യ് 20 വ​രെ ത​ട​ഞ്ഞി​ട്ടു​ണ്ട്. മാ​ർ​ച്ച് 11നാ​ണ് പെ​ൺ​കു​ട്ടി ത​മ്പാ​നൂ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. പി​താ​വ് ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി.

കാ​മു​ക​നൊ​പ്പം പോ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി. 18 വ​യ​സും മൂ​ന്ന് മാ​സ​വു​മാ​ണ് പ്രാ​യ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ താ​ല്‍​പ്പ​ര്യ​പ്ര​കാ​രം വി​ട്ട​യ​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കി മാ​ര്‍​ച്ച് 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ല്യാ​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

എ​ന്നാ​ല്‍ ക​ല്യാ​ണം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി. ക​ല്യാ​ണ​ത്തി​ന് പ്രാ​യ​മാ​യി​ല്ലെ​ന്നു പ​റ​ഞ്ഞ് വി​വാ​ഹം ക​ഴി​ച്ച​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

National

ടി​സി​എ​സി​ലെ മ​ത​പ​രി​വ​ർ​ത്ത​ന-​പീ​ഡ​ന പ​രാ​തി, നി​ദ ഖാ​ൻ ഗ​ർ​ഭി​ണി​യെ​ന്ന് കു​ടും​ബം

മും​ബൈ: നാ​സി​ക് ടി​സി​എ​സി​ൽ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​വും ലൈം​ഗീ​ക പീ​ഡ​ന​വും ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന നി​ദ ഖാ​ന്‍ നി​ല​വി​ല്‍ മും​ബൈ​യി​ലു​ണ്ടെ​ന്നും യു​വ​തി ആ​ദ്യ​ത്തെ ക​ഞ്ഞി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കു​ടും​ബം.

നി​ല​വി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന നി​ദ ഖാ​ന്‍, മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി നാ​സി​ക്കി​ലെ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ നി​ല മോ​ശ​മാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നി​ദ ഖാ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. 25 കാ​രി​യാ​യ ഖാ​ന്‍ 2021ലാ​ണ് നാ​സി​ക്കി​ലെ ടി​സി​എ​സി​ന്‍റെ ബി​പി​ഒ യൂ​ണി​റ്റി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

നാ​സി​ക്കി​ലെ ടി​സി​എ​സ് ഓ​ഫീ​സി​ല്‍ ന​ട​ന്ന ലൈം​ഗീ​ക പീ​ഡ​ന​വു​മാ​യും നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​വു​മാ​യും ബ​ന്ധ​പ്പെ​ട്ട ഒ​ന്‍​പ​ത് പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

എ​ട്ട് വ​നി​താ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ച്ചു. മു​തി​ർ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മാ​ന​സി​ക​മാ​യും ലൈം​ഗീ​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ എ​ച്ച്ആ​ർ വ​കു​പ്പ് പ​രാ​തി​ക​ൾ അ​വ​ഗ​ണി​ച്ചു​വെ​ന്നും പ​രാ​തി​യു​ണ്ട്. 2022 ഫെ​ബ്രു​വ​രി മു​ത​ൽ 2026 മാ​ർ​ച്ച് വ​രെ​യാ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

National

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ക​ടി​ച്ച പൂ​ച്ച​യെ ത​ല്ലി​ക്കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ക​ടി​ച്ച പൂ​ച്ച​യെ ത​ല്ലി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. രാ​ഹു​ൽ ദ​ൻ​താ​നി(21)​യെ​യാ​ണ് വ​ഡാ​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ച്ച​യെ കൊ​ല്ലു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തിനു പി​ന്നാ​ലെ​യാ​ണ് യു​വാ​വി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പൂ​ച്ച​യ്ക്കു പാ​ൽ കൊ​ടു​ക്കു​ന്ന​തി​നി​ടെ യു​വ​തി പാ​ത്രം നീ​ക്കി​യ​തോ​ടെ കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ഇ​തിനു പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് പൂ​ച്ച​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ രാ​ഹു​ൽ ദ​ൻ​താ​നി സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ച്ച​യെ ചാ​ക്കി​ലാ​ക്കി. അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു സ​മീ​പ​മു​ള്ള അ​പാ​ർ​ട്‌​മെ​ന്‍റി​ന് പ​രി​സ​ര​ത്ത് വ​ച്ച് രാ​ഹു​ൽ പൂ​ച്ച​യെ കൊല്ലുക​യാ​യി​രു​ന്നു.

ആ​ദ്യം ചാ​ക്കോ​ടെ പൂ​ച്ച​യെ നി​ല​ത്ത​ടി​ച്ചു. പി​ന്നീ​ട് പൂ​ച്ച​യെ പു​റ​ത്തി​ട്ടു വ​ടി​കൊ​ണ്ട് ത​ല്ലു​ക​യും ക​ഴു​ത്തി​ൽ ച​വി​ട്ടി​പ്പി​ടി​ച്ച് ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ചെ​യ്തു.

കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ർ ഈ ​ദൃ​ശ്യം ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തിനു പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

 

Latest News

Corehub Up