x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ല; കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ


Published: April 19, 2026 09:56 PM IST | Updated: April 19, 2026 09:56 PM IST

കൊ​ച്ചി: കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ. അതിനാൽ പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നു ഫ​ർ​മാ​ൻ അറിയിച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഭ​ർ​ത്താ​വി​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ണ്ഡ​ലേ​ശ്വ​ർ ഡി​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം നൽകിയിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭാ​ര്യ ഗ​ർ​ഭി​ണി​യാ​ണെ​ന്നും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഭ​ർ​ത്താ​വ് അ​റി​യി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ് ഖ​ർ​ഗോ​ണി​ലെ വ​നി​ത എ​സ്ഐ​യെ​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും ഭ​ര്‍​ത്താ​വ് ഫ​ര്‍​മാ​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി മേ​യ് 20 വ​രെ ത​ട​ഞ്ഞി​ട്ടു​ണ്ട്. മാ​ർ​ച്ച് 11നാ​ണ് പെ​ൺ​കു​ട്ടി ത​മ്പാ​നൂ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. പി​താ​വ് ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി.

കാ​മു​ക​നൊ​പ്പം പോ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി. 18 വ​യ​സും മൂ​ന്ന് മാ​സ​വു​മാ​ണ് പ്രാ​യ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ താ​ല്‍​പ്പ​ര്യ​പ്ര​കാ​രം വി​ട്ട​യ​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കി മാ​ര്‍​ച്ച് 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ല്യാ​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

എ​ന്നാ​ല്‍ ക​ല്യാ​ണം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി. ക​ല്യാ​ണ​ത്തി​ന് പ്രാ​യ​മാ​യി​ല്ലെ​ന്നു പ​റ​ഞ്ഞ് വി​വാ​ഹം ക​ഴി​ച്ച​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : Unable to appear police Husband KumbhMela girl pregnant

Recent News

Corehub Up