Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) അറിയിച്ചു.
ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു യുവതി. അവിടെവച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയെ അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്. വയറ്റിലെ അസുഖത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു.
യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും. അവിടെ അറുപത് ദിവസം പരിചരിക്കും. ഈ സമയം വരെ കുഞ്ഞിനെ അമ്മയ്ക്ക് വേണമെങ്കില്‍ കൊണ്ടുപോകാം. സമയപരിധി കഴിഞ്ഞാല്‍ ശിശുക്ഷേമസമിതി ഏറ്റെടുക്കും. അതുകഴിഞ്ഞാല്‍ അമ്മയ്ക്ക് അവകാശമുന്നയിക്കാനാവില്ല.
അതേസമയം, കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. ചൈല്ഡ്ലൈന് വഴി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിരവധി ആളുകളാണ് ആശുപത്രി ജീവനക്കാര്‍ കുഞ്ഞുമായി നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊന്‍പതുകാരി ആശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ജനല്‍വഴി പുറത്തേക്കിടുകയായിരുന്നു. കരച്ചില് കേട്ട് ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞാണ് രക്ഷപ്പെട്ടത്. കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതിന് യുവതിയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ് ഫർമാൻ. അതിനാൽ പോലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നു ഫർമാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ച് 11നാണ് പെൺകുട്ടി തമ്പാനൂർ പോലീസിനെ സമീപിക്കുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്നായിരുന്നു പരാതി.
കാമുകനൊപ്പം പോകണമെന്ന നിലപാടിലായിരുന്നു പെൺകുട്ടി. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പെൺകുട്ടിയുടെ താല്‍പ്പര്യപ്രകാരം വിട്ടയച്ചു. മധ്യപ്രദേശ് സർക്കാർ നൽകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
National
മുംബൈ: നാസിക് ടിസിഎസിൽ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗീക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന് നിലവില്‍ മുംബൈയിലുണ്ടെന്നും യുവതി ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബം.
നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ ഖാന്, മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ നില മോശമാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിദ ഖാനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 കാരിയായ ഖാന് 2021ലാണ് നാസിക്കിലെ ടിസിഎസിന്റെ ബിപിഒ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.
നാസിക്കിലെ ടിസിഎസ് ഓഫീസില്‍ നടന്ന ലൈംഗീക പീഡനവുമായും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട ഒന്‍പത് പരാതികളില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ പോലീസ് കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗീകമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ എച്ച്ആർ വകുപ്പ് പരാതികൾ അവഗണിച്ചുവെന്നും പരാതിയുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്.
National
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. രാഹുൽ ദൻതാനി(21)യെയാണ് വഡാജ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
പൂച്ചയ്ക്കു പാൽ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കൈയിൽ കടിക്കുകയായിരുന്നു. ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനു സമീപമുള്ള അപാർട്മെന്റിന് പരിസരത്ത് വച്ച് രാഹുൽ പൂച്ചയെ കൊല്ലുകയായിരുന്നു.
ആദ്യം ചാക്കോടെ പൂച്ചയെ നിലത്തടിച്ചു. പിന്നീട് പൂച്ചയെ പുറത്തിട്ടു വടികൊണ്ട് തല്ലുകയും കഴുത്തിൽ ചവിട്ടിപ്പിടിച്ച് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.
കെട്ടിടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യം ഫോണിൽ പകർത്തുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ മൃഗസംരക്ഷണ സമിതി പ്രവർത്തകർ പരാതി നൽകുകയായിരുന്നു. ദൃശ്യം പരിശോധിച്ചതിനു പിന്നാലെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.