Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Printing

പാ​ഠ​പു​സ്ത​ക അ​ച്ച​ടി പൂ​ര്‍​ത്തി​യാ​യി; ഈ ​മാ​സം 30ന് ​മു​ൻ​പാ​യി സ്കൂ​ളു​ക​ളി​ലെ​ത്തും: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​യ്ക്കു​ള​ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ര്‍​ത്തി​യാ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. ജി​ല്ലാ ഹ​ബ്ബു​ക​ളി​ലേ​ക്കു​ള​ള നീ​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഈ ​മാ​സം 30ന് ​മു​ന്‍​പാ​യി സ്‌​കൂ​ളു​ക​ളി​ല്‍ പു​സ്ത​കം എ​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സീ​റ്റു​ക​ളു​ടെ കു​റ​വു​ണ്ട് എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്ന് ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു. മാ​ര്‍​ജി​ന​ല്‍ സീ​റ്റ് വ​ര്‍​ധ​ന​വ് അ​ട​ക്കം ന​ട​ത്തി​യി​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് ആ​രം​ഭി​ക്കു​മെ​ന്നും വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്ന് വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു​ത​ന്നെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യോ​ട് രാ​ഷ്ട്രീ​യ​പ​ര​മാ​യി എ​തി​ര്‍​പ്പു​ണ്ടെ​ന്നും വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ട് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. "പ​ദ്ധ​തി എം​ഒ​യു​വി​ല്‍ ഒ​പ്പി​ട്ട​ത് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ്. പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​തു​കൊ​ണ്ട് മാ​ത്രം ഒ​പ്പി​ട്ട​ത് നി​ല്‍​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. ഫ​ണ്ട് സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യ​തും സ​ങ്കീ​ര്‍​ണ​ത​യാ​ണ്. ഇ​തി​നാ​യി വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടും.

ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​മു​ള​ള രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. ഫ​ണ്ട് ന​ല്‍​കാ​ന്‍ ഞ​ങ്ങ​ള്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്ക​ണം എ​ന്ന് പ​റ​യു​ന്ന​ത് ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ന് എ​തി​രാ​ണ്. പി​എം ശ്രീ ​സ്‌​കീ​മി​നോ​ടും യു​ഡി​എ​ഫി​ന് വി​യോ​ജി​പ്പു​ണ്ട്. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫി​ല്‍ ച​ര്‍​ച്ച ചെ​യ്ത ശേ​ഷ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യാ​കും അ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ക്കു​ക'- എ​ന്‍ ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up