കൊച്ചി: അറിവ് ബഹുമാനിക്കപ്പെടുന്നിടത്തോളം പ്രിന്റിംഗ് പ്രസക്തമായിരിക്കുമെന്ന് ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് പ്രസിഡന്റ് സി. രവീന്ദർ റെഡ്ഢി.
കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാര്‍ പത്താം എഡിഷന് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ എന്നതിനോടൊപ്പം ചലിക്കുന്ന സംസ്കാരമാണ് പ്രിന്റിംഗ്. ഡിജിറ്റൽ കാലഘട്ടത്തിൽ അച്ചടി നിലനിൽക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം നിലനിൽക്കുന്നതിനുപുറമെ അത് പരിണമിക്കുമെന്നും മാറ്റങ്ങളോടു ചേർന്നു നിൽക്കുന്നവർ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Ravinder Reddy Printing relevance embraces