Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus Owners

Ernakulam

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി: റീ​ത്തുവ​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം

അ​ങ്ക​മാ​ലി: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി 45 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​. അ​ങ്ക​മാ​ലി യൂ​ണി​റ്റ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​പി. ജി​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ. റി​ജാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി സാ​ര​മാ​യി ബാ​ധി​ച്ച റൂ​ട്ടു​ക​ളി​ൽ ഒ​ന്നാ​യ കൊ​ര​ട്ടി-അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലെ ബെ​സ്റ്റ് വേ ​ബ​സി​ന്‍റെ ഡ​മ്മി​യി​ൽ റീ​ത്തു വ​ച്ചാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ പു​രു​ഷ​ന്മാ​ർ​ക്കും ബെ​സ്റ്റ് വേ ​ബ​സി​ൽ സൗ​ജ​ന്യ യാ​ത്ര​യും അ​നു​വ​ദി​ച്ചു. 12 വ​ർ​ഷ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ച്ഛ​മാ​യ ഒ​രു രൂ​പ മി​നി​മം ചാ​ർ​ജ് എ​ന്ന​ത് കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്കാ​ത്ത​തും മാ​ന​ദ​ണ്ഡ​ങ്ങ​ളില്ലാ​തെ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​തു​മാ​ണ് ഈ ​പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​സോ​. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി.​ഒ. ഡേ​വി​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. സി​റാ​ജ്, ആ​ൻ​സി ജി​ജോ, വി.​എ​സ്. സു​ബി​ൻ കു​മാ​ർ, മു​നി​. പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏല്യാസ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up