Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PriyadarshiniBus

കുറ്റ്യാടി ചുരത്തിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്‍റെ ബ്രേക്ക് തകരാറിലായി അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവും കൊണ്ട് മാത്രം വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ബുധനാഴ്ച രാവിലെ പത്തരയോടെ ചുരത്തിലെ എട്ടാം വളവിലായിരുന്നു സംഭവം.

തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിധിയിൽ കൂടുതൽ യാത്രക്കാരുമായി ചുരം കയറുന്നതിനിടെ വാഹനത്തിന്‍റെ ജോയിന്‍റും എയർ പൈപ്പും ഒടിയുകയും ബ്രേക്ക് പൂർണ്ണമായി തകരാറിലാവുകയുമായിരുന്നു.

തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുളാൻ തുടങ്ങിയതോടെ യാത്രക്കാർ കൂട്ടനിലവിളിച്ചു. എന്നാൽ പരിഭ്രമിക്കാതെ ഡ്രൈവർ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ, ബസിന്‍റെ പിൻഭാഗം വലതുവശത്തെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിപ്പിച്ചു നിർത്തുകയായിരുന്നു.

ഡ്രൈവറുടെ ഈ നീക്കമാണ് അപകടത്തിൽ നിന്ന് മുഴുവൻ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത്. അപകടത്തെ തുടർന്ന് ചുരത്തിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

 

Latest News

Corehub Up