Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procedures

മാ​രി​ടൈം മ്യൂ​സി​യ​വും ഓ​ഷ്യ​നേ​റി​യ​വും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ്വ​​​​പ്നപ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മാ​​​​രി​​​​ടൈം മ്യൂസി​​​​യ​​​​വും ഓ​​​​ഷ്യ​​​​നേ​​​​റി​​​​യ​​​​വും യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഇ​​​​തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സ്പെ​​​​ഷ​​​​ൽ പ​​​​ർ​​​​പ്പ​​​​സ് വെ​​​​ഹി​​​​ക്കി​​​​ളി​​​​ന്‍റെ മെ​​​​മ്മോ​​​​റാ​​​​ണ്ടം ഓ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ, ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ ഓ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​ര​​​​ടി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. ക​​​​ന്പ​​​​നീ​​​​സ് ആ​​​​ക്ട് സെ​​​​ക്‌​​ഷ​​​​ൻ 8 അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ക​​​​ന്പ​​​​നി​​​​യാ​​​​ണ് തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക മാ​​​​തൃ​​​​ക തീ​​​​രു​​​​മാ​​​​നി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യ്ക്ക് വ​​​​ലി​​​​യ ഉ​​​​ണ​​​​ർ​​​​വേ​​​​കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും ആ​​​​ധു​​​​നി​​​​ക​​​​മാ​​​​യ ഓ​​​​ഷ്യ​​​​നേ​​​​റി​​​​യ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ ക​​​​ട​​​​ൽ​​​​മാ​​​​ർ​​​​ഗ ച​​​​രി​​​​ത്രം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള മാ​​​​രി​​​​ടൈം മ്യൂ​​​​സി​​​​യ​​​​വു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം വൈ​​​​പ്പി​​​​നി​​​​ലാ​​​​ണ് മാ​​​​രി​​​​ടൈം മ്യൂ​​​​സി​​​​യ​​​​വും ഓ​​​​ഷ്യ​​​​നേ​​​​റി​​​​യ​​​​വും സ്ഥാ​​​​പി​​​​ക്കു​​​​ക.ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​ലെ ത​​​​സ്തി​​​​ക​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി ആ​​​​വ​​​​ശ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 28 പു​​​​തി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

12 ദ​​​​ന്ത​​​​ൽ ഹൈ​​​​ജീ​​​​നി​​​​സ്റ്റ് ഗ്രേ​​​​ഡ്-2, 16 കാ​​​​ത്ത്‌​​ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ്-2 ത​​​​സ്തി​​​​ക​​​​ക​​​​ളാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. കാ​​​​ത്ത്‌​​ ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ന്മാ​​​​രു​​​​ടെ കു​​​​റ​​​​വു​​​​മൂ​​​​ലം പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ്, സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കി​​​​ട​​​​യി​​​​ലും ഈ ​​​​ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ പാ​ലി​ച്ച്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക പാ​ർ​ട്ടി കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​ത് അ​ന​വ​സ​ര​ത്തി​ലു​ള്ള ച​ർ​ച്ച​യാ​ണ്.

ചി​ല മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. യു​ഡി​എ​ഫ് നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടി​യ​തു​പോ​ലെ​യാ​കും സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. ഇ​ത് ശ​രി​വ​യ്ക്കു​ന്ന​താ​ണ് എ​ല്ലാ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി യു​ഡി​എ​ഫി​ന് ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​താ​യി​രു​ന്നു. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടാ​ൻ യു​ഡി​എ​ഫി​നു ക​ഴി​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വാ​യ ന​ന്മ​യ്ക്കും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സ​മ്മ​തി​ദാ​യ​ക​ർ സ്വീ​ക​രി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച ഗാ​ര​ന്‍റി​ക​ൾ ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ച്ച പു​തു​യു​ഗ യാ​ത്ര​യ്ക്ക് അ​തി​ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ല​ഭി​ച്ച​ത്.

ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പും പി​ന്പും യു​ഡി​എ​ഫ് നേ​രി​ട്ടു. വോ​ട്ട​ർ​പ്പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, പ​ക്ഷ​പാ​ത​പ​ര​മാ​യി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ൽ, സ​ർ​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ൾ, അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. വി​വാ​ദ ക​ത്ത് താ​ൻ എ​ഴു​തി​യ​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

Kerala

നടപടിക്രമങ്ങളില്‍ പോലീസിന് വീഴ്ച; ലഹരിക്കേസ് പ്രതിക്കു ജാമ്യം

കൊ​​​ച്ചി: അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ പാ​​​ലി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ല​​​ഹ​​​രി​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എം​​​ഡി​​​എം​​​എ കേ​​​സി​​​ല്‍ ആ​​​റാം പ്ര​​​തി​​​യാ​​​യ കൊ​​​ണ്ടോ​​​ട്ടി ചി​​​റ​​​യി​​​ല്‍ ആ​​​ഷി​​​ഖി​​​നാ​​​ണു ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്. അ​​​റ​​​സ്റ്റ് വി​​​വ​​​രം പ്ര​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യോ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പോ​​​ലീ​​​സി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണി​​​ത്.

മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ വാ​​​റ​​​ന്‍റ് മു​​​ഖേ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ അ​​​റ​​​സ്റ്റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​റി​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

Kerala

ഡിജിറ്റല്‍ ഓഡിറ്റ് നടപടിക്രമങ്ങൾ അറിയിക്കണമെന്ന് കോടതി

കൊ​​ച്ചി: തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ളി​​ലേ​​തു​​ള്‍പ്പെ​​ടെ വ​​രു​​മാ​​നം കൃ​​ത്യ​​മാ​​യി യ​​ഥാ​​സ​​മ​​യം ഓ​​ഡി​​റ്റ് ചെ​​യ്യാ​​നു​​ള്ള സ​​മ​​ഗ്ര​​മാ​​യ ഡി​​ജി​​റ്റ​​ല്‍ സം​​വി​​ധാ​​നം വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ ഒ​​രു മാ​​സ​​ത്തി​​ന​​കം അ​​റി​​യി​​ക്കാ​​ന്‍ ജ​​സ്റ്റീ​​സ് എ. ​​രാ​​ജ വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, ജ​​സ്റ്റീ​​സ് കെ.​​വി. ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഹൈ​​ക്കോ​​ട​​തി ദേ​​വ​​സ്വം ബെ​​ഞ്ചി​​ന്‍റെ നി​​ര്‍ദേ​​ശം.

കേ​​ര​​ള സ്‌​​റ്റേ​​റ്റ് ഇ​​ന്‍ഫോ​​ര്‍മേ​​ഷ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ ലി​​മി​​റ്റ​​ഡ് (കി​​റ്റ്ഫ്ര) ആ​​ണ് ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് ദേ​​വ​​സ്വം ബോ​​ര്‍ഡ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

Latest News

Corehub Up