ഹരിപ്പാട്: കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തികപ്പള്ളി എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബുക്കും പെൻസിലും പദ്ധതിക്കു തുടക്കമായി. അധ്യയനവർഷത്തിന്റെ തുടക്കത്തിൽ, ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുത്ത ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ചിങ്ങോലി പഞ്ചായത്തിലെ എല്ലാ ലോവർ പ്രൈമറി വിദ്യാർഥികൾക്കും നോട്ട് ബുക്കുകൾ വിതരണം ചെയ്യും. കാർത്തികപ്പള്ളി യുപി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു.
ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ അധ്യക്ഷയായി. കോളജ് പ്രിൻസിപ്പൽ ഡോ. എൽ. ഷാജി, വാർഡംഗം എസ്. സജിനി, എൻഎസ്എസ് കോ-ഓർഡിനേറ്റർ വി.ആർ. രജിമോൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ദേവി, രൂപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.