Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protection Committee

Kollam

മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ൻ​ഷ്വറ​ൻ​സ് നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണം: തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി

കൊ​ല്ലം : ക​ട​ലി​ൽ പോ​യി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ര​ണ​മ​ട​യു​ന്ന മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കു​ന്ന​വി​ധം ഇ​ൻ​ഷ്വറ​ൻ​സ് നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നു തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ങ്ക​ശേ​രി ജാ​ക്സ​ൺ പീ​റ്റ​ർ എ​ന്ന മ​ത്സ്യത്തൊ​ഴി​ലാ​ളി യ​മ​ഹ വ​ള്ള​ത്തി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​ക​വേ ഉ​ൾ​ക്ക​ട​ലി​ൽ ഹൃദയാഘാതം വ​ന്നു മ​ര​ിച്ചിട്ടും ഇ​ൻ​ഷ്വറ​ൻ​സ് നി​ഷേ​ധി​ച്ച​ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.

ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ​ക്കും ഇ​ൻ​ഷ്വറ​ൻ​സ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തീ​ര​ദേ​ശ മ​ത്സ്യത്തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗം 19ന് വൈ​കു​ന്നേ​രം 6.30ന് ​ത​ങ്ക​ശേ​രി ഹോ​ളി ക്രോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടക്കും.

കൊ​ല്ലം ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യു​ടെ ഒ​പ്പ​മു​ണ്ട് എ​പ്പോ​ഴും എ​ന്ന പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ബെ​ൻ​സി​ഗ​ർ ഡ​യ​റ​ക്‌ടർ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി ജാ​ക്സ​ൺ പീ​റ്റ​റി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

യോ​ഗ​ത്തി​ൽ തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​താ​ക്ക​ന്മാ​രാ​യ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി,ഫാ. ​അ​ഗ​സ്റ്റി​ൻ, ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം, സി​സ്റ്റ​ർ ജീ​ന മേ​രി, സി​സ്റ്റ​ർ സി​ർ​ലാ മേ​രി, സു​നി​ൽ മ​ത്താ​യി മൈ​ക്ക​ൾ,ബി​ജു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up