Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest Over

Thiruvananthapuram

പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​രി​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ട്രി​പ്പ് ന​ല്‍​കി​യ​തി​ൽ പ്ര​തി​ഷേ​ധം

പാ​റ​ശാ​ല: പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മൂ​ന്നു​വ​യ​സു​കാ​രി​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ട്രി​പ്പ് ന​ൽ​കി​യ​താ​യി ആ​ക്ഷേ​പം.

ത​ള​ച്ചാ​ന്‍​വി​ള സ്വ​ദേ​ശി അ​ഖി​ലി​ന്‍റെ മ​ക​ള്‍ അ​ബീ​ന (മൂ​ന്ന്) യ്ക്കാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ട്രി​പ്പ് ന​ല്‍​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം. ഛര്‍​ദി​യും വ​യ​റി​ള​ക്ക​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു അ​ബീ​ന. ര​ണ്ടു​മാ​സ​ത്തി​നു മു​ന്പു കാ​ലാ​വ​ധി ക​ഴി​ഞ്ഞ ട്രി​പ്പാ​ണ് ആ​ശു​പ​ത്രി​ക്ക് അ​ധി​കൃ​ത​ർ അ​ബീ​ന​യ്ക്കു ന​ല്‍​കി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട കൂ​ട്ടി​രി​പ്പു​കാ​ര്‍ വി​വ​രം ഡോ​ക്ട​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. പാ​റ​ശാ​ല പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ട്രി​പ്പാ​യാ​ലും മ​രു​ന്നു വ​ര്‍​ഗ​മാ​യാ​ലും രോ​ഗി​ക​ള്‍​ക്ക് കൊ​ടു​ക്കു​ന്ന​തു വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നി​രി​ക്കെ​യാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ലം​ഭാ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up