കാസര്‍ഗോഡ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കെഎസ്യു ജില്ലാക്കമ്മിറ്റി കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. സമരത്തിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജവാദ് പുത്തൂര്‍ ഉള്‍പ്പടെ ആറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വൈസ് പ്രസിഡന്റ് വിഷ്ണു കാട്ടുമാടം, ട്രഷറര്‍ നുഹ്മാന്‍ പള്ളങ്കോട്, ജനറല്‍ സെക്രട്ടറിമാരായ അഖില്‍ ജോണ്‍, വി.എന്‍.വിഷ്ണു, അന്‍സാരി കൊട്ടക്കുന്ന്, നമിത, വരുണ്‍രാജ്, വി.എം.സാന്ദ്ര, ചന്ദ്രകല, ലിയോണ്‍സ് എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കേന്ദ്രകമ്മിറ്റിയംഗം ബിപിന്‍രാജ് പായം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അദ്നാന് ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. വൈഷ്ണവ്, അനുരാജ്, സജേഷ് കാഞ്ഞങ്ങാട്, പി.കെ. മഞ്ജിഷ, കെ. അനുരാഗ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Protest over NEET question