x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭാ ശ്മ​ശാ​നം അ​ട​ച്ചി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധം:സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍


Published: January 7, 2026 08:05 AM IST | Updated: January 7, 2026 08:05 AM IST

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭാ ശ്മ​ശാ​നം അ​ട​ച്ചി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ലും, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ബ​ഹി​ഷ്‌​ക​രി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍. 22-ാം വാ​ര്‍​ഡി​ല്‍ നി​ന്നും വി​ജ​യി​ച്ച സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. ജ​യ​കൃ​ഷ്ണ​ന്‍ നാ​യ​രും നാ​ലാം വാ​ര്‍​ഡി​ല്‍​നി​ന്നും വി​ജ​യി​ച്ച എ​ന്‍​ഡി​എ കൗ​ണ്‍​സി​ല​ര്‍ ജി. ​മ​നോ​ജും ചേ​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ കാ​ര്യ​ല​യ​ത്തി​ന് മു​മ്പി​ല്‍ സ​മ​രം ആ​രം​ഭി​ച്ച​ത്.

ശ്മ​ശാ​നം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്ന് ന​ല്‍​കു​ക, ശ്മ​ശാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ഴി​മ​തി വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളു​മാ​യാ​ണ് ഇ​രു​വ​രും സ​മ​രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


പ്ര​തി​ഷേ​ധി​ച്ച കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച് ബി​ജെ​പി മു​നി​സി​പ്പ​ല്‍ സ​മി​തി രംഗത്തെത്തി.

Tags : nattu vishesham Protest over hall cemetery

Recent News

Corehub Up