Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Representatives

Thrissur

ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​സ്വാ​ര്‍​ഥ​ത​യു​ടെ ആ​ള്‍​രൂ​പ​ങ്ങ​ളാ​യി മാ​റ​ണം: ബി​ഷ​പ്

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജാ​തി-​മ​ത-​വ​ര്‍​ണ-​വ​ര്‍​ഗ-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന, ഏ​വ​ര്‍​ക്കും സ്വീ​കാ​ര്യ​രാ​യ, എ​ല്ലാ​വ​ര്‍​ക്കും ന​ന്മ​ക​ള്‍​മാ​ത്രം ചെ​യ്തു​കൊ​ടു​ക്കു​ന്ന നി​സ്വാ​ര്‍​ഥ​ത​യു​ടെ ആ​ള്‍​രൂ​പ​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക​ളാ​യ​വ​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍ നാ​ടി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും യു​വ​ജ​ന​ക്ഷേ​മ​ത്തി​നും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം​ചേ​ര​ലി​നും മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ളെ മു​ന്നി​ല്‍​ക്ക​ണ്ട് നൂ​ത​ന​പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്യ​ണ​മെ​ന്നും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​യി സ്വ​ര​മു​യ​ര്‍​ത്ത​ണ​മെ​ന്നും ബി​ഷ​പ് നി​ർ​ദേ​ശി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ഭ​വ​ന​ത്തി​ല്‍ ന​ട​ന്ന സ്‌​നേ​ഹ​സം​ഗ​മ​ത്തി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു​ആ​ല​പ്പാ​ട​ന്‍ ഒ​രു ന​ല്ല നേ​താ​വി​ന് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ഗു​ണ​ങ്ങ​ളെ​പ്പ​റ്റി ക്ലാ​സ് ന​യി​ച്ചു. രൂ​പ​ത​യു​ടെ മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​യും വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, ക്രി​സ്ത്യ​ന്‍ മൈ​നോ​രി​റ്റി റൈ​റ്റ്‌​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജി​ജോ വാ​ക​പ്പ​റ​മ്പി​ല്‍, അ​സോ. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ബി​ന്‍ നാ​യ​ത്തോ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.നൂ​റ്റ​മ്പ​തി​ല്‍​പ​രം ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ങ്കു​ചേ​ര്‍​ന്ന സം​ഗ​മം സ്നേ​ഹ​വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.

District News

കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍​ക്ക് സ്വീ​​ക​​ര​​ണം ഇ​​ന്ന്

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​ജ​​യി​​ച്ച കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍​ക്കു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്നു സ്വീ​​ക​​ര​​ണം ന​​ല്കും. തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ രാ​​വി​​ലെ 10നു ​​ന​​ട​​ക്കു​​ന്ന അ​​നു​​മോ​​ദ​​ന​​യോ​​ഗ​​ത്തി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ആ​​ദ​​രി​​ക്കും. സ​​ഹാ​​യ​​മെ​​ത്രാ​​ന്മാ​​രാ​​യ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍, ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പ​​ട​​ത്തു​​മ​​ല​​യി​​ല്‍, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

കെ ​​സ്മാ​​ര്‍​ട്ട് സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് പേ​​ഴ്സ​​ണും ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ പ്ര​​തീ​​ഷ്മോ​​ന്‍ ജോ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍​മാ​​രു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളും ക​​ട​​മ​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ന​​മേ​​ഖ​​ല​​ക​​ളും സാ​​ധ്യ​​ത​​ക​​ളും എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ക്ലാ​​സ് ന​​യി​​ക്കും. അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ 81 പേ​​രാ​​ണ് വി​​വി​​ധ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ്, പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ത​​ല​​ങ്ങ​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രും ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ട്.

അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍, പ്രി​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍, ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്, ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍, ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് യൂ​​ത്ത് ലീ​​ഗ് എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് അ​​നു​​മോ​​ദ​​ന​​യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

District News

നി​ല​ന്പൂ​ർ ഇനി സു​ന്ദ​രന​ഗ​ര​മാ​കും; ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്ത്

നി​ല​ന്പൂ​ർ: ശു​ചി​ത്വ സു​ന്ദ​ര ന​ഗ​ര​സ​ഭ​യാ​യി മാ​റാ​നൊ​രു​ങ്ങി നി​ല​ന്പൂ​ർ. ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം വ​ട​പു​റം ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ട​ക്ക​മാ​യ​ത്.

കെഎ​ൻ​ജി റോ​ഡി​ന്‍റെ വ​ട​പു​റം മു​ത​ൽ ക​രി​ന്പു​ഴ വ​രെ​യും പ​ക്കോ​ട്ടും​പാ​ടം റോ​ഡി​ൽ ച​ന്ത​ക്കു​ന്ന് മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യും ശു​ചീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ വ​ള​പ്പി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം മാ​റ്റും. ഇ​തി​നാ​യി വേ​റെ സ്ഥ​ലം ക​ണ്ടെ​ത്തി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി നി​ല​ന്പൂ​രി​ൽ ന​ട​ക്കു​ന്ന ടൂ​റി​സം കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി.

 വൈ​സ് ചെ​യ​ർ​മാ​ൻ കൂ​മ​ഞ്ചേ​രി നാ​ണി​ക്കു​ട്ടി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ, മി​നി സ്ക​റി​യ, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, അ​ടു​ക്ക​ത്ത് ഇ​സ​ഹാ​ഖ്, ഷ​ഫീ​ഖ് മ​ണ​ലോ​ടി, പി.​ടി.​നാ​ണി, ശ്രീ​ജാ​ച​ന്ദ്ര​ൻ, ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up