Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulikali

ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ക​ലാ​വൈ​കൃ​തം; പു​ലി​ക്ക​ളി​യെ പ​രി​ഹ​സി​ച്ച് ന​ട​ൻ വി.​കെ.​ശ്രീ​രാ​മ​ൻ

തൃ​ശൂ​ർ: പു​ലി​ക്ക​ളി​ക്കെ​തി​രാ​യ ന​ട​ൻ വി.​കെ.ശ്രീ​രാ​മ​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. പു​ലി​ക്ക​ളി ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ക​ലാ​വൈ​കൃ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ച​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. ക​ലാ​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി ശ​രീ​ര​ത്തി​ലെ രൂ​പ​വൈ​കൃ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

പു​രു​ഷ​ന്മാ​രു​ടെ മാ​റും വ​യ​റും വ​ള​രു​ന്ന​ത് രൂ​പ​വൈ​കൃ​ത​മാ​ണ്. അ​തി​നെ ക​ല​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ശ്രീ​രാ​മ​ന്‍റെ പ​രാ​മ​ർ​ശം. ലോ​ക​ത്ത് ഇ​തു​പോ​ലൊ​രു ക​ലാ​വൈ​കൃ​തം മ​റ്റൊ​രി​ട​ത്തു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. പു​ലി​ക്ക​ളി​യെ കും​ഭ​കു​ലു​ക്കി​ക്ക​ളി​യെ​ന്നും അ​ദ്ദേ​ഹം പറയുന്നു.

ഈ ​ക​ളി​യെ ശാ​ർ​ദൂ​ല​വി​ക്രീ​ഡി​തം എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം ശ്രീ​രാ​മ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​ലി​ക്ക​ളി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം.

Latest News

Corehub Up