x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​ക്ക​ളി​ക്ക് പൂ​ർ​ണപി​ന്തു​ണ​യു​മാ​യി മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: July 31, 2026 01:18 AM IST | Updated: July 31, 2026 01:18 AM IST

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പു​ലി​ക്ക​ളി​യു​ടെ സാ​മ​ഗ്രി​ക​ൾ കാ​ണു​ന്നു.

തൃ​ശൂ​ർ: പു​ലി​ക്ക​ളി മ​ഹോ​ത്സ​വ​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സീ​താ​റാം മി​ൽ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ലെ​ത്തി. പു​ലി​ക്ക​ളി​യു​ടെ ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചും ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി പു​ലി​മു​ഖം, ച​മ​യ​ങ്ങ​ൾ, മു​ടി തു​ട​ങ്ങി​യ പു​ലി​വേ​ഷ​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ടു മ​ന​സി​ലാ​ക്കി.

ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്നു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സീ​താ​റാം മി​ൽ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി നേ​ര​ത്തേ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​ഞ്ജ​ലി രാ​കേ​ഷ്, ജോ​ൺ ഡാ​നി​യേ​ൽ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Pulikali NattuVishasham DistrictNews

Recent News

Corehub Up